അഗ്നി മാരുത യോഗം ജൂലൈ 1 മുതൽ
ഈ വര്‍ഷം ജൂലൈ 1-ന് അഗ്നി മാരുത യോഗം സൃഷ്ടിക്കപ്പെടുന്നു. എല്ലാ ദോഷയോഗങ്ങളും ഗുണഫലങ്ങളും 12 രാശിക്കാരേയും സ്വാധീനിക്കുന്നുണ്ട്. ചിങ്ങം രാശിയില്‍ ചൊവ്വ സംക്രമിക്കുന്നതോടെ കുംഭം രാശിയില്‍ ശനിയുടെ നേര്‍ക്കുനേര്‍ ചൊവ്വ വരുന്നു. ഇതിന്റെ ഫലമായി ദോഷയോഗം സൃഷ്ടിക്കപ്പെടുന്നു. ഓഗസ്റ്റ് 18 വരെയാണ് ഈ ദോഷയോഗം നിലനില്‍ക്കുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ഇത് ദോഷഫലങ്ങള്‍.
മേടം രാശി
മേടം രാശിക്കാരില്‍ അഗ്നി മാരുതയോഗം വളരെ ദോഷകരമായ ഫലങ്ങളെ പ്രദാനം ചെയ്യുന്നു. അതില്‍ തന്നെ മക്കളുടെ രോഗവും അഭിമാനക്ഷതവും പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വരുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ പ്രയാസം മറികടക്കുന്നതിന് സാധിക്കുന്നു. നിയമപരമായ കാര്യങ്ങളില്‍ അനുകൂല ഫലങ്ങളും ഉണ്ടാവുന്നുണ്ട്. ശാസ്താവിനെ പ്രാര്‍ത്ഥിക്കുന്നതിലൂടെ ദോഷഫലങ്ങളെ ഒരു പരിധി വരെ മറികടക്കാന്‍ സാധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പ്രയാസം നേരിടേണ്ടി വരുന്നു. കൂടാതെ ജോലി നഷ്ടപ്പെടുകയും സന്താനങ്ങള്‍ക്ക് രോഗദുരിതങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വയറ് സംബന്ധമായ രോഗങ്ങള്‍ നിങ്ങളെ അലട്ടുന്നു. ആശയക്കുഴപ്പത്തിന്റെ പേരില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ചെയ്യുന്ന എല്ലാ കാര്യങ്ങളും പലപ്പോഴും പരാജയത്തില്‍ കലാശിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിയില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സഹോദരസ്ഥാനീയരുമായി പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കലഹം പ്രതിസന്ധികള്‍ എന്നിവ വര്‍ദ്ധിക്കുന്നു. കൂടാതെ സാമ്പത്തിക നഷ്ടവും സംഭവിക്കുന്നു. എന്നാല്‍ അച്ഛന്റെ സ്ഥാനത്ത് നിന്ന് ചെറിയ ചില അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സമാധാനപരമായ അന്തരീക്ഷമാണെങ്കിലും അല്പം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. രോഗാവസ്ഥകള്‍ അല്പം കഠിനമാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കടുത്ത പ്രതിസന്ധികള്‍ സാമ്പത്തിക കാര്യങ്ങളില്‍ അനുഭവിക്കേണ്ടി വരുന്നു. ഇതിന്റെ ഫലമായി ദാരിദ്ര്യം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ശത്രുക്കളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ധനം പല കോണില്‍ നിന്നും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. മനസമാധാനം നഷ്ടപ്പെടുന്ന അവസ്ഥ പലപ്പോഴും ഉണ്ടാവുന്നു. അമിത ദേഷ്യത്തെ ഇല്ലാതാക്കുകയും അനാവശ്യ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ഒഴിവാക്കുകയും വേണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആരോഗ്യ കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നു. ഇത് കൂടാതെ മോശപ്പെട്ട പല കാര്യങ്ങളും ഈ ഒരു കാലയളവില്‍ സംഭവിക്കാവുന്നതാണ്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുക. രോഗങ്ങള്‍ വിടാതെ പിന്തുടരുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളും ഉണ്ടാവുന്നു. ജോലിയിലെ തടസ്സങ്ങള്‍ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കാം. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിന് വളരെയധികം ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബന്ധുക്കളില്‍ നിന്നുള്ള പ്രതിസന്ധികള്‍ വളരെ കൂടുതലായിരിക്കും. പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ അനുഭവിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ദൈവാധീനം കുറവായതിനാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പ്രശ്നത്തിലാവുന്നു. ബന്ധുക്കളുടെ സമീപനം വളരെ മോശമായി നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. അനാവശ്യമായി ഓരോ കാര്യങ്ങളില്‍ ഇടപെടുന്നത് അല്പം ശ്രദ്ധിച്ച് വേണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പോവുന്നത്. പലപ്പോഴും പ്രിയപ്പെട്ടവരെ പിരിഞ്ഞ് താമസിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. നഷ്ടപ്പെട്ട വസ്തുക്കള്‍ അത് വിലപിടിപ്പുള്ളതാണെങ്കിലും തിരികെ ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം ചെറിയ തോതില്‍ പോസിറ്റീവ് ഫലങ്ങള്‍ പ്രതിഫലിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശനി ദോഷസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജോലിയിലും കര്‍മ്മരംഗത്തും എല്ലാം മോശം അനുഭവങ്ങള്‍ ഉണ്ടാവുന്നു. അസ്വസ്ഥതകള്‍ ഓരോ കോണില്‍ നിന്നും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും കുടുംബത്തില്‍ കലഹം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും ചെയ്യാം. ജാഗ്രതയോടെ വേണം എല്ലാ കാര്യവും പൂര്‍ത്തിയാക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും നിങ്ങളുടെ പോസിറ്റീവ് ഫലങ്ങള്‍ കൂടി അലയടിക്കുന്ന സമയമാണ് എന്നതാണ് സത്യം. പുതിയ തുടക്കങ്ങള്‍ക്ക് അനുകൂല സമയമാണ്. സര്‍ക്കാരില്‍ നിന്നും നിരവധി ആനുകൂല്യങ്ങള്‍ തേടി വരുന്നു. നിയമപ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബന്ധുക്കളുടെ ഭാഗത്ത് നിന്ന് അനുകൂല ഫലങ്ങള്‍ക്കുള്ള സാധ്യത കാണുന്നു. ഭൂമി തിരിച്ച് പിടിക്കുന്നതിനുള്ള സാധ്യത കാണുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പലപ്പോഴും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ദോഷഫലങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന സമയമാണ്. ശത്രുക്കളുടെ ശല്യം, തൊഴില്‍ നഷ്ടം, വരുമാന നഷ്ടം എന്നിവ വളരെയധികം വര്‍ദ്ധിക്കുന്നു. പലപ്പോഴും അനാവശ്യ കലഹങ്ങള്‍ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി പോലീസ് നടപടികള്‍ വരെ നിങ്ങള്‍ക്കുണ്ടാവുന്നു. അധികാര തര്‍ക്കങ്ങള്‍ നിങ്ങളെ വലക്കുന്നു. പൊതുവേ ജീവിതത്തിലെ മോശം ഫലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും മോശം അനുഭവങ്ങള്‍ ജീവിതത്തില്‍ ഈ സമയം അനുഭവിക്കേണ്ടി വരുന്നു. നിയമ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ തേടി വരുന്നു. അത് മാത്രമല്ല രോഗാവസ്ഥകളും നിങ്ങളെ വലക്കും എന്നതില്‍ സംശയം വേണ്ട. ബന്ധുക്കളോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അഗ്നി ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം. അത് നിങ്ങളെ പ്രശ്നത്തിലാക്കാം. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയും ഈ സമയം കാണുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ ഉണ്ടാവുമെങ്കിലും അതുപോലെ തന്നെ ഗുണഫലങ്ങളും ഈ സമയം ഉണ്ടാവുന്നു. ജോലിക്ക് സാധ്യത കാണുന്നു. ധനപരമായ നേട്ടം നിങ്ങളെ തേടി എത്തുന്നുണ്ട് കടബാധ്യതകളില്‍ നിന്ന് മോചനവും ദോഷഫലങ്ങള്‍ കുറയുകയും ചെയ്യുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ സ്ഥലത്തേക്ക് താമസം മാറുന്നതിനുള്ള സാധ്യതയുണ്ട്. പൊതുവില്‍ ഇവരെ തേടി നല്ല ഫലങ്ങളാണ് അധികരിച്ച് നില്‍ക്കുന്നത്.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596