അഷ്ട ലക്ഷ്മീ സ്തോത്രം – ദാരിദ്ര്യം മാറും.

അഷ്ട ലക്ഷ്മീ സ്തോത്രം – ദാരിദ്ര്യം മാറും .

    ധനു ഒന്നാം തീയതി മുതൽ മകരം 15 വരെയുള്ള ഒന്നരമാസം താഴെ പറയുന്ന ധന ലക്ഷമീ മന്ത്രം രാവിലെയും വൈകുന്നേരവും വടക്കോട്ട് തിരിഞ്ഞ് നിന്ന് അഷ്ട ലക്ഷ്മി വിളക്കിൽ നെയ് വിളക്ക് കൊളുത്തി 108 തവണ വീതം ചൊല്ലുക. രാവിലെ വിളക്ക് കിഴക്കോട്ടും വൈകുന്നേരം പടിഞ്ഞാറോട്ടും സൂര്യന് അഭിമുഖമായി വയ്ക്കുക. ഈ ദിവസങ്ങളിൽ സസ്യാഹാരം മാത്രം കഴിക്കുക. ഈ ദിവസങ്ങളിലെ വരുമാനത്തിന്റെ 8 ൽ ഒന്ന് കൂട്ടി വെച്ച് ദരിദ്രർക്ക് ഉപകരിക്കു മാറ് ചെലവഴിക്കുക.

\” നമസ്തേ സ്തു മഹാമായേ !
ശ്രീ പീഠേ സുരപൂജിതേ !
ശംഖചക്ര ഗദാഹസ്തേ !
മഹാലക്ഷ്മി നമോസ്തുതേ !\”

      തുടർന്ന് ഒന്നര മാസം വീതം വീര ലക്ഷമി, ഗജലക്ഷ്മി, ശാന്ത ലക്ഷ്മി, വിജയലക്ഷ്മി, ധാന്യ ലക്ഷ്മി, ആദി ലക്ഷമി, ധനലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിവ ക്രമപ്രകാരം സങ്കൽപ്പിച്ച് മന്ത്രം ജപിക്കുക. ഇത് ചെയ്താൽ ഏത് വ്യക്തിയുടെയും ദാരിദ്ര്യം മാറും.

        കൂടെ ഗ്രഹനിലയിലെ അനുയോജ്യമായ ഗ്രഹത്തിന്റെ രത്നധാരണം കൂടെ യഥാവിധി ചെയ്താൽ നാൾക്കുനാൾ അഭിവൃദ്ധി. രത്നധാരണം ഒരു ദിവസം മുതൽ 21 ദിവസം വരെ നീണ്ടുനിൽക്കുന്ന ഒരു പ്രക്രീയ ആണ്. കടയിൽ നിന്ന് ചെരുപ്പ് വാങ്ങി ധരിക്കുന്ന ലാഘവത്തിൽ എന്ന് വിചാരിക്കരുത്.
പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596

Leave a Comment

Your email address will not be published. Required fields are marked *