ആത്മവിശ്വാസ കുറവ്മ റികടക്കാൻ ചന്ദ്രനെ കൂടെ കൂട്ടുക.

കുറവ് മറയ്ക്കാൻ ചന്ദ്രനെ കൂടെ കൂട്ടുക.
പലരിലും വളർച്ചയെ മുരടിപ്പിക്കുന്ന അടിസ്ഥാന ന്യൂനത ആത്മവിശ്വാസം തന്നെ. അവസരങ്ങൾ തുറന്നിട്ട വാതിലുകളായി അവതരിച്ചിട്ടും സാഹചര്യങ്ങളെ പഴി പറഞ്ഞ് കാലം കഴിക്കുന്ന മനുഷ്യമനസുകൾ.

ഒരു താരതമ്യ പഠനം പുരുഷനേക്കാൾ ആത്മവിശ്വാസം നടത്തിയ സ്ത്രീകളിൽ തന്നെ. ലഹരികൾക്ക് അടിമപ്പെട്ട പുരുഷന്റെ മനോവീര്യം കെട്ടുപോകുന്നത് സാധാരണയാണ് എങ്കിലും ജന്മനാ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിക്കുന്ന ഭൂരിഭാഗം ആളുകളുടേയും അവസ്ഥയ്ക്ക് കാരണം ഗ്രഹനിലയിലുള്ള പ്രത്യേകതകൾ തന്നെ.

ചന്ദ്രന്റെ സ്ഥാനം മോശമായ അവസ്ഥയിൽ ആണെങ്കിൽ ഈ സമയം വളരെയധികം അലസതയും പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. എപ്പോഴും ഉന്മേഷമില്ലാതെ ഉറക്കം തൂങ്ങി നിൽക്കുന്നവരും ഇവർ ആയിരിക്കും. ഇത് കൂടാതെ സാധാരണയായി അസ്വസ്ഥതയോടെ പെരുമാറുന്നതിനും ഭയം കൂടുതൽ ഉള്ളവരും ആയിരിക്കും. ഇത് കൂടാതെ ഇവരുടെ കൂടെ എപ്പോഴും പരാജയ ഭീതിയും ഉണ്ടായിരിക്കും. അതെല്ലാം നിങ്ങളുടെ ജാതകത്തിലെ ചന്ദ്രന്റെ അവസ്ഥ മൂലം തന്നെ.

ചന്ദ്രൻ ബലവാനാണെങ്കിൽ ഫലം

നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന്‍ ബലവാനാണെങ്കില്‍ അതിന്റെ ഫലം എന്താണെന്ന് നോക്കാം. ചന്ദ്രന്‍ ബലവാനായി നില്‍ക്കുന്നവരില്‍ ശാരീരിക പ്രത്യേകതകള്‍ കൂടി മാറ്റം വരുന്നു. ചന്ദ്രന്‍ ലഗ്നത്തില്‍ ബലവാനായി നില്‍ക്കുകയാണെങ്കില്‍ ഈ വ്യക്തിയുടെ ശാരീരിക പ്രത്യേകതകള്‍ എന്ന് പറയുന്നത് ഇവര്‍ക്ക് തടിയും സുന്ദരമായ വലിയ കണ്ണുകളും ഉണ്ടായിരിക്കും. ഇത് കൂടാതെ ഈ വ്യക്തിയുടെ സ്വഭാവം തെളിഞ്ഞതും പൂര്‍ണ ചന്ദ്രനെപ്പോലെ തിളങ്ങുന്നതുമായിരിക്കും. ഇവരില്‍ മറ്റുള്ളവരോട് സ്‌നേഹവും അനുകമ്പയും ദയയും ഉണ്ടാവുന്നു. ചന്ദ്രനെ ആരാധിക്കുന്നത് മാനസിക പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് ചുറ്റും സന്തോഷം കൊണ്ട് വരുന്നതിനും സഹായിക്കുന്നുണ്ട്. എന്നാല്‍ മറിച്ച് നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ദുര്‍ബലമെങ്കില്‍ അവര്‍ക്ക് അസ്വസ്ഥമായ മനസ്സും ശരീരവും ഉണ്ടായിരിക്കും.

ആരോഗ്യവും ചന്ദ്രനും എന്ത് ബന്ധം ?

ആരോഗ്യത്തിന്റെ കാര്യത്തിലും ചന്ദ്രന്റെ സ്വാധീനം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇടത് കണ്ണ്, തൊണ്ട, മാംസം, രക്തം, ശ്വാസം, സ്ത്രീകളില്‍ വലത് കണ്ണ്, ആമാശയം, അന്നനാളം, ഗര്‍ഭം, ഗര്‍ഭപാത്രം, മൂത്രനാളി മുതലായ അവയവങ്ങള്‍ ചന്ദ്രനുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ചന്ദ്രന്‍ നിങ്ങളുടെ ജാതകത്തില്‍ ബലഹീനനായി നില്‍ക്കുന്ന ഗ്രഹമാണെങ്കില്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇതിന്റെ ഫലമായി ഹൃദയം, ശ്വാസകോശം, ആസ്ത്മ, വൃക്കതകരാറുകള്‍, മഞ്ഞപ്പിത്തം, ഗര്‍ഭാശയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധികള്‍, ലൈംഗിക പ്രശ്‌നങ്ങള്‍, രക്തനഷ്ടം, ഉറക്കം, ജലദോഷം, നീര്‍വീക്കം, ജലഭയം, തൊണ്ടയുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകുന്നു.

ജ്യോതിഷത്തില്‍ സൂര്യന്റെ പ്രാധാന്യം എന്താണെന്ന് നമുക്കറിയാം. എന്നാല്‍ ജ്യോതിഷത്തിലെ ചന്ദ്രന്റെ സ്ഥാനവും വളരെയധികം പ്രധാനപ്പെട്ടതാണ്. നമ്മുടെ മനസ്സിനെയാണ് ജ്യോതിഷത്തില്‍ ചന്ദ്രനെ സൂചിപ്പിക്കുന്നത്. എന്നാല്‍ നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന്‍ ബലവാനെങ്കില്‍ ഒരു തരത്തിലുള്ള പ്രശ്‌നവും നിങ്ങളെ ബാധിക്കില്ല എന്നതാണ് സത്യം.

ചന്ദ്രന്‍ 27 ദിവസം കൊണ്ടാണ് ഇത് ഒരു നക്ഷത്രത്തിന്റെ ചക്രം പൂര്‍ത്തിയാക്കുന്നത്. ചന്ദ്രന്‍ എല്ലാ ഗ്രഹങ്ങളിലും ഏറ്റവും വേഗത്തില്‍ നീങ്ങുന്നുണ്ട്. ചന്ദ്രന്‍ മൊത്തത്തില്‍ മനസ്സിന്റെ നീക്കങ്ങളെയാണ് സ്വാധീനിക്കുന്നത്. ഇത് കൂടാതെ അമ്മ, മസ്തിഷ്‌കം, ബുദ്ധി, നല്ല പെരുമാറ്റം, ഗര്‍ഭം എന്നിവയ്ക്ക് കാരക ഗ്രഹമായാണ് ചന്ദ്രനെ കണക്കാക്കുന്നത്. എന്തൊക്കെയാണ് ചന്ദ്രന്റെ സ്ഥാനം ജാതകത്തില്‍ ശക്തമായി നില്‍ക്കുന്നതെങ്കില്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

മറ്റ് ഗ്രഹങ്ങളോടൊപ്പം ചേരുമ്പോള്‍

ചന്ദ്രനും സൂര്യനും എപ്പോഴും സൗഹൃദ ഗ്രഹങ്ങളാണ്. എന്നാല്‍ ചന്ദ്രന്‍ ഒരിക്കലും ഒരു ഗ്രഹത്തിന്റേയും ശത്രുതാ സ്ഥാനത്ത് നിലകൊള്ളുന്നില്ല എന്നതും ശ്രദ്ധേയമാണ്. ചൊവ്വ, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളോട് എപ്പോഴും നിഷ്പക്ഷ മനോഭാവമാണ് ചന്ദ്രന്‍ സ്വീകരിക്കുന്നത്. കര്‍ക്കിടകം രാശിയാണ് ചന്ദ്രന്റെ അധിപന്‍. എന്നാല്‍ വൃശ്ചികം രാശിയില്‍ ചന്ദ്രന്‍ ബലവാനായിരിക്കില്ല. ചന്ദ്രന്റെ ഭാഗ്യ സംഖ്യകള്‍ 2, 11, 20 എന്നിവയാണ്. ചന്ദ്രനെ ആരാധിക്കുന്നവര്‍ ദുര്‍ഗ്ഗ, പാര്‍വ്വതി എന്നിവരെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം.

ഐശ്വര്യത്തിന് വേണ്ടി എന്ത് ചെയ്യാം.

ഐശ്വര്യത്തിന് വേണ്ടി ചന്ദ്രന്റെ രത്നം ധാരണ ചെയ്യാം. തുടർന്ന് നിത്യവും \”ഓം ചന്ദ്രായ നമ:\” എന്ന മൂലമന്ത്രം നിത്യവും 1008 തവണ ജപിക്കാവുന്നതാണ്. തുടർന്ന് എല്ലാ മാസവും പൗർണ്ണമി വൃതം, പൗർണ്ണമി ദിന ഗണപതി ഹോമം എന്നിവയും ഐശ്വര്യത്തെ തരും.
പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596

Leave a Comment

Your email address will not be published. Required fields are marked *