ഇത് വരെ വീട് നിർമ്മിച്ചില്ലേ? കാരണം ഇതാണ്.
പലരും വിളിക്കുമ്പോൾ പറയാറുള്ളതാണ്. ഇത് വരെ ഒരു വീട് നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. എന്താണ് പരിഹാരം. പൊതുവായ മറുപടി. സ്വന്തമായി വീട് ഉണ്ടാകുന്നവരുടെ ജാതകത്തിൽ താഴെ പറയുന്ന പ്രത്യേകതകൾ ഉണ്ടാകണം.
ജാതകത്തില്‍ 4 ആം ഭാവം കൊണ്ടാണ് വീടിനെപ്പറ്റി ചിന്തിക്കേണ്ടത്. ലഗ്നാല്‍ 4 ല്‍ ശുഭഗ്രഹങ്ങള്‍ നില്‍ക്കുക, ശുഭഗ്രഹ ദൃഷ്ടിയുണ്ടാകുക, നാലാം ഭാവാധിപതിയായ ഗ്രഹത്തിന് ഒരു ത്രികോണരാശിയുടെ ആധിപത്യം കൂടി ലഭിക്കുക, നാലാം ഭാവാധിപന്‍ ഉച്ച, മൂല, സ്വക്ഷേത്ര സ്ഥിതിയുണ്ടാകുക ഇങ്ങനെ ഗ്രഹനിലയുളളവര്‍ക്ക് സ്വന്തമായി ഭവനം ഉണ്ടാക്കുവാനും അതില്‍ സന്തോഷത്തോടെ താമസിക്കുവാനും കഴിയും.
ലഗ്നാല്‍ 4 ആം ഭാവത്തെയും ഭാവാധിപനെയും ചിന്തിച്ചിട്ടു വേണം സ്വന്തമായി ഒരു വീടുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ 4 ആം ഭാവാധിപന്‍ ലഗ്നത്തിലും ലഗ്നാധിപന്‍ 4 ലും പരിവര്‍ത്തനം ചെയ്തു നില്‍ക്കുക, ഈ രാശിയില്‍ ഇഷ്ട സ്ഥിതങ്ങളാകുക ഇവയിലൊന്നു വന്നാല്‍ തീര്‍ച്ചയായും ജാതകന് സ്വന്തം വീടുണ്ടാകും.
4 ആം ഭാവാധിപന്‍ ഉഛക്ഷേത്രത്തില്‍ നില്‍ക്കുകയും ഭാഗ്യാധിപന്‍ കേന്ദ്രത്തില്‍ വരികയും ചെയ്താല്‍ ജാതകന്‍ മനോഹരമായ വീടുകളുടെ ഉടമയായിരിക്കും.
4 ആം ഭാവാധിപന്‍ ലഗ്നാധിപനുമായി ചേര്‍ന്നു 4 ല്‍ നിന്നാല്‍ അപ്രതീക്ഷ ഗൃഹലാഭം.
4 ആം ഭാവാധിപന്‍ 7 ആം ഭാവാധിപനുമായി പരിവര്‍ത്തനം ചെയ്യുകയോ, 4 ആം ഭാവാധിപനോ ശുക്രനോ 7 ആം ഭാവാധിപനെ വീക്ഷിച്ചാലും ഭാര്യയുടെ വക സ്വത്തും വീടും ലഭിക്കും.
4 ല്‍ രാഹു നിന്നാല്‍ വീടു പൂര്‍ത്തിയാവുകയില്ല. പൂര്‍ത്തിയാക്കിയാലും പല പുതുക്കി പണികളും നടത്തിക്കൊണ്ടിരിക്കും.
4 ആം ഭാവാധിപനും 6 ആം ഭാവാധിപനും തമ്മില്‍ പരിവര്‍ത്തനം ചെയ്തുനിന്നാല്‍ ശത്രുക്കളില്‍ നി്ന്ന് കേസ് വിജയത്തിലൂടെ ഗൃഹം ലഭിക്കും.
ഭർത്താവിന്റെ ജാതകത്തിൽ ഗൃഹയോഗം ഇല്ല എങ്കിൽ ഭാര്യയുടെ ജാതകം പരിശോധിച്ച് വീടിന് യോഗം ഉണ്ടോ എന്ന് നോക്കി അനുകൂലമെങ്കിൽ ഭാര്യയുടെ പേരിൽ വീടിന് ശ്രമം നടത്താം. ഗ്രഹനിലയിൽ യോഗം ചെയ്യുന്ന ഗ്രഹം ഏതെന്ന് കണ്ടെത്തി അനുകൂല രത്നധാരണം നടത്തിയും വീട് എന്ന സ്വപ്നത്തിലേയ്ക്ക് സാവധാനം നടന്ന് കേറാം. വീട് വയ്ക്കുന്നു എങ്കിൽ 40 വയസിന് മുൻപേ ആകുന്നതാണ് നല്ലത്. ലോൺ തിരിച്ചടവിന് ആവശ്യമായ സമയം കിട്ടും എന്നതാണ് പ്രയോജനം. മക്കളുടെ തുടർ വിദ്യാഭ്യാസം / വിവാഹം എന്നീ ആവശ്യങ്ങൾ ഉണ്ടാകും മുൻപേ വീടിന്റെ പേരിൽ കൈപ്പറ്റിയ ലോൺ അടച്ചു തീർക്കാനാവുന്നതാണ് നല്ലത്.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596