ഈശ്വരൻ ഉണ്ടോ? ആരാണ് അയാൾ
പലരും സ്വയം ചോദിക്കുന്ന ചോദ്യം ? പ്രതിപുരുഷൻമാരായ ഒരു പാടു പേരെ നമ്മുക്ക് കേട്ടറിവ് ഉണ്ട് താനും. എന്നാൽ യഥാർത്ഥ ദൈവം ആരാണ്? നാം ദൈവമെന്ന് കരുതി ആരാധിക്കുന്ന കുറെ അധികം വ്യക്തിത്വങ്ങൾ ഉണ്ട്. ക്രിസ്തുവും, ശങ്കരനും, നാരായണ ഗുരുവും, മുഹമ്മദ് നബിയും അങ്ങിനെ പലർ. അവർ ദൈവങ്ങൾ അല്ല എന്ന് നമ്മുക്ക് ഉറപ്പാണ് . മനുഷ്യരായി ജന്മം കൊണ്ട് പ്രവൃത്തി കൊണ്ട് ഈശ്വരീയത തെളിയിച്ച മഹാത്മാക്കൾ. അവർ പ്രചാരകർ തന്നെ എന്ന് നമുക്ക് അറിയാം. എങ്കിലും ദൈവം എന്ന് കരുതി ആരാധിക്കുന്നു. ദൈവങ്ങൾ അല്ല എന്ന കൃത്യമായ ബോധത്തോടെ അവരെ ദൈവ തുല്യരായി ആരാധിക്കുന്നു. എന്നാൽ യഥാർത്ഥ ഈശ്വരൻ ആരാണ്.
ക്രിസ്ത്യാനിയ്ക്കും, ഹിന്ദുവിനും , ഇസ്ളാമിനും പ്രത്യേക ദൈവങ്ങൾ ഉണ്ടോ? പക്ഷികൾക്കും മൃഗങ്ങൾക്കും പ്രത്യേക ദൈവം ഉണ്ടോ? ഇല്ല എന്ന് ഒരേ സ്വരത്തിൽ പറയാം. അല്ലെങ്കിൽ പറയും. സ്വന്തം വർഗ്ഗത്തെ ചേർത്ത് നിർത്തി സംരക്ഷിക്കാൻ ഓരോ വർഗ്ഗത്തിനും ഓരോ ദൈവ സങ്കൽപ്പങ്ങൾ മാത്രമാണ് എന്ന് ചിന്തിച്ചാൽ മനസിലാകും. അപ്പോൾ യഥാർത്ഥ ദൈവം ആരാണ് ? ദൈവത്തിന്റെ നീതി എന്താണ്?
പ്രപഞ്ചം തന്നെയാണ് ഈശ്വരൻ. തൂണിലും തുരുമ്പിലും ഉണ്ടെന്നും, ഭൂമിയിലും ആകാശത്തിലും ഉണ്ടെന്നും ചക്രവാളങ്ങൾക്കും അപ്പുറം നിലകൊള്ളുന്നു എന്നും നാം കരുതി പോരുന്നു. യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും ചിലർക്ക് ചില നേരത്ത് രോഗ ദുരിതങ്ങളും , ദാരിദ്ര്യദുഖങ്ങളും , അഭിമാനക്ഷതവും, മരണവും ഒക്കെ കൊടുക്കാൻ ദൈവം അത്ര നീതിമാനല്ലേ ? എന്ന ചിന്ത മാത്രം മതി ദൈവം എന്നത് പ്രപഞ്ചം തന്നെ എന്ന് മനസിലാക്കാൻ.
പ്രപഞ്ചത്തിലെ മരണമാസ് നായകൻമാരും വില്ലൻമാരുമായ ഗ്രഹങ്ങൾ തന്നെയാണ് നമ്മുടെ ഭൂതവും,ഭാവിയും വർത്തമാനവും നിശ്ചയിക്കുന്നത്. നവഗ്രഹ സങ്കൽപ്പത്തിന്റെ യുക്തി മനസിലാക്കാൻ ഇത് ധാരാളം. 9 ഗ്രഹങ്ങൾ മാത്രമാണോ ഉള്ളത് , അല്ല എങ്കിലും എന്തിന് 9 ഗ്രഹങ്ങളെ പെരെടുത്തു പറയുന്നു. പേരെടുത്ത് പറയാൻ കെൽപ്പുള്ള ഭൂമിയിലെ ജീവജാലങ്ങളെ , അവരുടെ ബുദ്ധിയെ ചിന്തയെ നിയന്ത്രിക്കാൻ കെൽപ്പുള്ള ആ 9 പേരെ സ്ഥലത്തെ പ്രധാന പയ്യൻമാരാക്കി പ്രത്യേക വില കൊടുക്കുന്നു എന്ന് മാത്രം.
ഈ ഗ്രഹങ്ങളുടെ സഞ്ചാരം, അവയുടെ ആകർഷണ വികർഷണ സ്വഭാവങ്ങൾ എന്നിവ മനുഷ്യനിലും മറ്റ് ജീവജാലങ്ങളിലും ഉണ്ടാക്കുന്ന സ്വാധീനം അത് തന്നെയാണ് ഈശ്വരൻ. ജ്യോതിഷം പഠിച്ച് തുടങ്ങുമ്പോൾ മനസിലാകും ഈ സത്യമായ യുക്തി. സർവ്വ ചരാചരങ്ങളുടേയും നിലനിൽപ്പിനാധാരമായ ശുഭോർജ്ജദായകനായ സൂര്യൻ തന്നെയാണ് നായകൻ. ഭൂമി മാതാവിന്റെ നിലനിൽപ്പിന് ഉർജ്ജമേക്കുന്ന നവഗ്രഹ നായകനായ സൂര്യൻ. പ്രപഞ്ചവും ജീവജാലങ്ങളും തമ്മിലുള്ള അഭേദ്യമായ കൂടി ചേരലിന് ആധാരമായ കീരീടം വച്ച സൂപ്പർ ഡൂപ്പർ നായകൻ സൂര്യൻ.
ഈ നായകനും പരിവാരങ്ങളും നമ്മളിലെ ഈശ്വര സങ്കൽപ്പത്തെ സൃഷ്ടിച്ചു.വേദ ജ്യോതിഷത്തില്‍ അനേകം പ്രത്യേകതകള്‍ നിറഞ്ഞ ഗ്രഹമാണ് സൂര്യന്‍. എല്ലാ ഗ്രഹങ്ങളുടെയും മധ്യത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, സൂര്യന്‍ എല്ലാ ഗ്രഹങ്ങളുടെയും രാജാവായും അറിയപ്പെടുന്നു. ഭൂമിയിലെ ജീവന്‍ നിലനിര്‍ത്താന്‍ ചൂടും ഊര്‍ജ്ജവും വെളിച്ചവും നല്‍കുന്ന തിളക്കമാര്‍ന്ന നക്ഷത്രമാണിത്. ജീവന്‍ നല്‍കുന്ന ശക്തിയായ സൂര്യന്‍ ശക്തി, ചൈതന്യം എന്നിവ പ്രസരിപ്പിക്കുന്നു. ഇത് ഒരാളുടെ വ്യക്തിത്വത്തെയും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ പ്രകടനത്തെയും സാരമായി ബാധിക്കുന്നു. ഒരാളുടെ ജാതകത്തിലും സൂര്യന്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്നു.
സൂര്യ ദോഷം
12 രാശികളിലൂടെ സൂര്യന്‍ കടന്നുപോകുന്നു, ഓരോന്നിലും ഒരോ മാസം സൂര്യന്‍ സ്ഥാനംപിടിക്കുന്നു. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഈ കാലഘട്ടങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്നു. എന്നിരുന്നാലും, ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ദുര്‍ബലമാകുമ്പോള്‍ അത് അവര്‍ക്ക് ജീവിതത്തില്‍ ദോഷകരമായ ഫലങ്ങളിലേക്ക് നയിച്ചേക്കാം. ജാതകത്തില്‍ സൂര്യന്‍ വ്യത്യസ്ത സ്ഥാനങ്ങള്‍ വഹിക്കുന്നു, മാത്രമല്ല ഇത് വ്യക്തിഗതമായും വ്യത്യാസപ്പെട്ടിരിക്കുന്നു.
സൂര്യന്റെ ആവശ്യമായ സ്വാധീനം വർദ്ധിപ്പിച്ചാൽ ഉണ്ടാകുന്ന ഗുണഗണങ്ങളേക്കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ ? അനുഭവിച്ച് തന്നെ അറിയേണ്ടതാണ്. അനുകൂല രത്നധാരണം വഴി സൂര്യ ഭഗവന്റെ സ്വാധീനം വർദ്ധിപ്പിക്കാം. ജനന തീയതി ജന സമയം ജനിച്ച സ്ഥലം എന്നിവ മാത്രമാണ് ഇതിന് ആവശ്യമായി വരിക. രത്ന ധാരണ ശേഷം താഴെ പറയുന്ന കർമ്മങ്ങളും അനുഷ്ഠിച്ചാൽ റിസൾട്ട് അതിശയിപ്പിക്കുന്നതാകും.
ദാനം (ദാനം ചെയ്യേണ്ട വസ്തുക്കൾ ജാതകർക്ക് വ്യത്യസ്തമാണ്), സൂര്യനമസ്കാരം, സൂര്യഗായത്രി , ആദിത്യഹൃദയ മന്ത്രം എന്നിവയിലൂടെ രത്ന ധാരണ ശേഷം സൂര്യ സ്വാധീനം നിലനിർത്തി കൊണ്ടുപോയാൽ ജീവിതഗതി തന്നെ മാറും. ആത്മബലം, ആത്മചൈതന്യം, ശത്രുനാശം, സ്ഥൈര്യം, ധൈര്യം, ഇച്ഛാശക്തി, കർമ്മശക്തി, അതിജീവനശക്തി, ആപത് മോചന സാധ്യത ഇതെല്ലാം അനുഭവമാകും.
ഓം സൂര്യായ നമ:
✍പ്രസൂൺ സുഗതൻ
രാവണൻ , ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596