ഏകാദശദാനങ്ങൾ . ആഗ്രഹ പൂർത്തീകരണത്തിന് .
മുൻജൻമകർമ്മദോഷം, ശാപ ദോഷം എന്നിവയ്ക്ക് ദാനമാണ് മികച്ച പരിഹാരം. ശാപ ദോഷം ഏൽക്കാതിരിക്കാൻ രത്നധാരണം കവചം തീർക്കും. മൃതുഞ്ജയ മന്ത്രം ജപിച്ച് 11 തരം ദാനങ്ങൾ ചെയ്യാം. ദാനങ്ങളുടെ ഗുണം അറിയാം.
രുദ്രാക്ഷം : മുക്തി.
ഭസ്മം : രോഗശമനം
വെള്ളി ശിവലിംഗം : ശാപദേശശാന്തി
ശംഖ് : ധൈഷണിക ദീപ്തി.
രത്നങ്ങൾ : ഇഷ്ടമുള്ളത് കിട്ടാൻ
എള്ള് : പാപ പരിഹാരം
എണ്ണ : സർവ്വ ദുരിത ക്ലേശ നിവാരണം.
ചന്ദനം : മനശാന്തി
നെല്ല് : പഠന മികവ് ഗോതമ്പ് :
ഐശ്വര്യസമൃദ്ധി
നെയ്യ് : പൊതുജന സമ്മതി, മറ്റുള്ളവരുടെ അംഗീകാരം.
തിങ്കൾ പൗർണ്ണമി , അമാവാസി, തിരുവാതിര തുടങ്ങിയ ദിവസങ്ങളിൽ ദാനം ചെയ്യുന്നതാണ് ഉത്തമം അന്നദാനം ഏറ്റവും ശ്രേഷ്ഠം. ദേശ നിവൃത്തിയ്ക്കായി 108 തവണ മൃതുഞ്ജയ മന്ത്രം ജപിച്ച് ദാനം ചെയ്യാം.പുരുഷൻ ജീവിത സാഫല്യം നേടുന്നത് കന്യാദാനം വഴി. പെൺമക്കൾ ഇല്ലാത്തവർ ബന്ധുക്കൾ / സുഹൃത്തുക്കൾക്കൊപ്പം കന്യാദാന ചടങ്ങുകളിൽ ശരീരം കൊണ്ടും മനസു കൊണ്ടും അർപ്പണം കൊണ്ടും പങ്കാളിയായി ദാന കർമ്മം നേടുന്നത് ഉത്തമം.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596