ഏറ്റവും നല്ല നക്ഷത്രം.
പലരും പലപ്പോഴും ചോദിച്ചിട്ടുള്ള സംശയം.\”അശ്വതി, മകയിരം, പുണർതം, പൂയം, അത്തം, ചോതി, അനിഴം, തിരുവോണം, രേവതി \” എന്നീ നക്ഷത്രങ്ങൾ ദേവഗണത്തിലും –
\” ഭരണി, രോഹിണി, തിരുവാതിര, പൂരം, ഉത്രം, പൂരാടം, ഉത്രാടം, പൂരൂരുട്ടാതി, ഉത്രട്ടാതി \” എന്നീ നക്ഷത്രങ്ങൾ മനുഷ്യഗണത്തിലും –
\”കാർത്തിക, ആയില്യം, മകം, ചിത്തിര, വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം, ചതയം \” എന്നീ നക്ഷത്രങ്ങൾ അസുരഗണത്തിലും പെടുന്നു.
ദേവഗണ നക്ഷത്രത്തിൽ പിറക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം എന്ന ചിന്താഗതി തെറ്റാണ്. മൂന്നു വിഭാഗത്തിൽപ്പെട്ട നക്ഷത്രക്കാരിലും നല്ലവരും ചീത്തവരും ദരിദ്രരും സമ്പന്നരും എല്ലാം കാണുവാൻ കഴിയും. നക്ഷത്രം ഏതെന്നു അന്വേഷിച്ചിട്ടു ചങ്ങാത്തംകൂടുന്ന രീതിയും നിലനിന്നിരുന്നു. നക്ഷത്രം ഒരുവൻറെ സ്വഭാവ രൂപീകരണത്തിൽ അനേകം ഘടകങ്ങളിൽ ഒന്നുമാത്രമാണ്.
ഒരാൾ ജനിച്ച നക്ഷത്രമല്ല അയാൾ ജനിച്ച സമയത്തെ ഗ്രഹസ്ഥിതിയാണ് ഒരുവനെ മുന്നോട്ടു നയിക്കുന്നത് എന്ന സത്യം നാം മറക്കാതിരിക്കുക. അതുകൊണ്ടാണ് ഒരു നക്ഷത്രജാതർ തന്നെ വ്യത്യസ്ത സ്വഭാവം പുലർത്തിപ്പോരുന്നത്. 27 നക്ഷത്രങ്ങളിലും നല്ലതും ചീത്തയുമായ വ്യക്തികൾ ജനിക്കുന്നുണ്ട്. നക്ഷത്രം അറിഞ്ഞാൽ ജാതകന്റെ ഏകദേശ സ്വഭാവം അറിയാം എന്നുമാത്രം.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596