ഏഴര ശനി – കണ്ടക ശനി ഉള്ളവർക്ക് ശുഭയോഗം സമയം.

ഏഴര ശനി – കണ്ടക ശനി ഉള്ളവർക്ക് ശുഭയോഗം സമയം.
ഒക്ടോബർ 23ന് ശനി മകരം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുക ആണ്. അത് ജനുവരി 17 വരെ തുടരും. ഈ സമയത്ത് ശനി അവിട്ടം നക്ഷത്രത്തിലാണ്. ഇത് ചൊവ്വയുടെ നക്ഷത്രസമൂഹമാണ്. ഈ സാഹചര്യത്തിൽ ശനി ചൊവ്വയുടെ ശുഭയോഗമുണ്ടാകും.

മകരം
ഒക്ടോബർ 23 ന് ശനി മകരം രാശിയിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങി. മകരം രാശിക്കാർക്ക് ഇപ്പോൾ ഏഴര ശനി നടക്കുകയാണ്. എന്നാൽ ശനിയുടെ പാതമാറ്റം കാരണം ഈ രാശിക്കാർക്ക് ആശ്വാസം ലഭിക്കും. ഈ സമയത്ത് മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. കൂടാതെ ധനലാഭവും ഉണ്ടാകും. ഈ സമയത്ത് ശനിയെ ആരാധിക്കുന്നത് ശുഭഫലങ്ങൾ നൽകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും.

കുംഭം
ഈ രാശിക്കാരിൽ ഏഴര ശനി നടന്നുകൊണ്ടിരിക്കുകയാണ്. ശനിയുടെ രാശി മാറ്റം, കുംഭ രാശിക്കാരുടെ ബുദ്ധിയെ നന്നാക്കും. ഈ രാശിക്കാർക്ക് വളരെ നല്ല സമയമായിരിക്കും. തൊഴിൽ-ബിസിനസ് മേഖലയിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നേട്ടമുണ്ടാകും. ബിസിനസിൽ വൻ പുരോഗതിയുണ്ടാകും. കുടുംബത്തിൽ സന്തോഷം വന്നുചേരും. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ കരുത്തുള്ളതാവും. നിങ്ങളെ ഇതുവരെ അലട്ടിയിരുന്ന പ്രശ്നത്തിന് ഈ സമയത്ത് പരിഹാരം വന്നുചേരും.

തുലാം
ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്കും കണ്ഠ ശനിയാണ്. ശനിയുടെ പാത മാറ്റം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാക്കുന്നത്. വരുമാനവും കൂടും. സാമ്പത്തികമായ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. കുടുംബത്തിന്റെ പിന്തുണ ഉണ്ടാകും. ഈ സമയത്ത് പെട്ടെന്ന് ധനലാഭമുണ്ടാകും. മുമ്പ് സഹിച്ചിരുന്ന എല്ലാ കഷ്ടപ്പാടും ഈ സമയത്ത് ഇല്ലാതാകും. ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഈ സമയത്ത് നടക്കും.
പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596

Leave a Comment

Your email address will not be published. Required fields are marked *