ഒന്നാം ഭാവത്തിൽ സൂര്യൻ മുതൽ ഗുളികൻ വരെയുള്ള ഗ്രഹങ്ങൾ വന്നാലുള്ള ഫലം സ്വയം മനസിലാക്കാം.
ഒന്നാം ഭാവത്തില്‍ ( ലഗ്നത്തില്‍ ) രവി :
പൊക്കമുള്ള ആള്‍, തലമുടി കുറഞ്ഞ ആള്‍, നയനദോഷം ( കണ്ണാടി ധരിക്കുന്ന ആള്‍ ), ഉഷ്ണാധിക്യമുള്ള ശരീരം, കൂടുതല്‍ ടെന്ഷനുള്ള ആളായിരിക്കും, ഔന്നത്യവ്യം, അഭിമാനവുമുള്ള ആള്‍, ക്ഷമയും, ദയയും ഇല്ലാത്ത ആള്‍, രവി ലഗ്നത്തില്‍ ബലവാനും, 10 ആം ഭാവത്തില്‍ സര്‍വ്വോത്തമനും ആയിരിക്കും. ലഗ്നം ആദിത്യന്‍റെ സ്വക്ഷേത്രമോ, ഉച്ചമോ ആയി അവിടെ രവി നിന്നാല്‍ ശ്രേഷ്ഠ ഫലമായിരിക്കും.
ലഗ്നത്തില്‍ ചന്ദ്രന്‍ :
സുന്ദരന്‍ ആയിരിക്കും, കാര്യങ്ങള്‍ക്ക് ഉറപ്പില്ലാത്തയാളായിരിക്കും, ലഗ്നത്തില്‍ പൂര്‍ണ്ണ ചന്ദ്രന്‍ നിന്നാല്‍ ദീര്‍ഘായുസ്സ്, വിദ്യ ഇവയുണ്ടായിരിക്കും. ഇടവം, കര്‍ക്കിടകം ലഗ്നമായി അവിടെ ചന്ദ്രന്‍ നിന്നാല്‍ ജാതകന്‍ വലിയ ധനവാനായിത്തീരും, ചന്ദ്രന്‍ ബലമില്ലാതെ വന്നാല്‍ ബധിരനും, രോഗിയും ആകാം.
ലഗ്നത്തില്‍ കുജന്‍ :
ശരീരത്തില്‍ കൂടെക്കൂടെ മുറിവുണ്ടാകുന്ന ആളായിരിക്കും, കോപിയും, രോഗപീഡിതനും, അല്പായുസ്സുമായിരിക്കും, മേടം, വൃശ്ചികം, മകരം ഈ രാശികള്‍ ലഗ്നമായി അവിടെ കുജന്‍ നിന്നാല്‍ ഈ ദോഷം സംഭവിക്കുകയില്ല. ഇടവം – തുലാം ലഗ്നമായി അവിടെ കുജന്‍ നിന്നാല്‍ വലിയ സ്ത്രീസക്തനായിരിക്കും.
ലഗ്നത്തില്‍ ബുധന്‍ :
ദീര്‍ഘയുസ്സുള്ളവനും, ദേഹ സൗന്ദര്യവും, ബുദ്ധിയും, വിദ്യയുള്ളവനും, മധുര ഭാഷണത്തോട് കൂടിയവനുമായിരിക്കും.
ലഗ്നത്തില്‍ വ്യാഴം :
ദീര്‍ഘായുസ്സ്, സൗന്ദര്യം, സല്‍പുത്രലാഭം, വിദ്യാഗുണം, ദേഹസൗഖ്യം, ധനം ഇവയുള്ളവനായിരിക്കും.
ലഗ്നത്തില്‍ ശുക്രന്‍ :
ആസ്വാദകന്‍, രസികന്‍, കാണാന്‍ നല്ല ഭംഗിയുള്ളയാല്‍.
ലഗ്നത്തില്‍ ശനി :
അലസത, കാര്യങ്ങള്‍ താമസിപ്പിക്കാന്‍ കഴിവ്, തലയില്‍ മറുക് അല്ലെങ്കില്‍ അടയാളം, രോഗി, പ്രായക്കൂടുതലോ, അനുരൂപയോ അല്ലാത്ത ഭാര്യ / ഭര്‍ത്താവ്
ലഗ്നത്തില്‍ രാഹു :
അഭംഗി, ആയുര്‍ബലവും, ധര്‍മ്മവും പുത്രന്മാർ കുറഞ്ഞവനും ദുസ്വഭാവക്കാരനും ബലവും, ബുദ്ധിയും ഉള്ളവനും ആയിരിക്കും. രാഹുവിനു ബലമുള്ള രാശികളില്‍ ലഗ്നമായി അവിടെ രാഹു നിന്നാല്‍ നല്ല അനുഭവമായിരിക്കും.
ലഗ്നത്തില്‍ കേതു
സൗഭാഗ്യവും സുഖവും ഉള്ളവന്‍ ജനിച്ച ഗൃഹം വെടിയും, കലഹപ്രിയന്‍, ലഗ്നത്തില്‍ കേതു നില്‍ക്കുന്നത് പൊതുവേ ആരോഗ്യത്തിനു ഹാനികരമാണ്. മന:ക്ലേശം ഒഴിയുകയില്ല.
ലഗ്നത്തില്‍ ഗുളികന്‍ :
ഗുളികന്‍ ലഗ്നത്തില്‍ ഒറ്റക്ക് നിന്നാല്‍ രാജയോഗമുള്ളവനും, നല്ലവാഹനമുള്ളവനും വാഹനം കൈകാര്യം ചെയ്യുന്ന മേധാവിയോ ആകും. കൂടാതെ ജനങ്ങളാല്‍ മാനിക്കപ്പെടുന്നവനായിരിക്കും. ശരീരത്തില്‍ ഇടയ്ക്കിടെ മുറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ലഗ്നത്തില്‍ ആരും ഇല്ലെങ്കില്‍ ല്ഗ്നാധിപന്‍റെ സ്വാധീനം അല്ലെങ്കില്‍ ലഗ്നത്തിലേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹത്തിന്‍റെ സ്വഭാവമായിരിക്കും.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596