കവടി നിരത്തുന്ന ജ്യോതിഷനെ കണ്ടാൽ ഇറങ്ങി ഓടണം.

കവടി നിരത്തുന്ന ജ്യോതിഷനെ കണ്ടാൽ ഇറങ്ങി ഓടണം.
ഭാവി പ്രവചിച്ചു കേൾക്കുന്നതാണ് ജ്യോതിഷം എന്ന് തെറ്റായ ധാരണയാണ്. പ്രവചനം കൊണ്ട് എന്തു പ്രയോജനം? പ്രവചനം ശരിയാവുമെന്നത് അങ്ങനെ സംഭവിക്കുന്നതുവരെ നമുക്കുറപ്പില്ലതാനും. അതിനാല്‍, അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും, അത്രയും നാള്‍ ആ പ്രവചനവും മനസ്സിലേറ്റി നടന്നതുകൊണ്ട് എന്തു പ്രയോജനം? ഇപ്പോഴത്തെ ജീവിത അവസ്ഥകൾക്ക് മാറ്റം ഉണ്ടാക്കാൻ ജീവിതചര്യകളിൽ എന്ത് മാറ്റം വരുത്തണം എന്ന് നിർദ്ദേശിക്കാൻ കഴിയാത്ത ജ്യോതിഷവും ജ്യോതിഷനും കളവാണ് പറയുന്നത്.

നിങ്ങളുടെ വിഷമം മാറ്റാന്‍വേണ്ടി താങ്കള്‍ സമീപിക്കുന്ന ജ്യോത്സ്യന്മാരുടെ ജീവിതം ശ്രദ്ധിച്ചിട്ടുണ്ടോ? ജ്യോതിഷം തൊഴിലാക്കിയവർ അവരുടെ ജീവിതം മെച്ചപ്പടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതും നന്നായിരിക്കും. പല ജ്യോതിഷൻമാരും പേടിപ്പിച്ചും സന്തോഷിപ്പിച്ചും ചിരിപ്പിച്ചും You tube / Tv Show വരുമാനം തേടുന്നത് അവർക്ക് അവരുടേതായ കർമ്മങ്ങൾ കണ്ടെത്താൻ കഴിയാത്തത് കൊണ്ടല്ലേ എന്ന് ചിന്തിക്കണം.

You tube വരുമാനം മാത്രം ലക്ഷ്യം കണ്ട് ഓരോന്ന് പറഞ്ഞ് കൈയ്യടി വാങ്ങുന്നവർ എത്ര പേരുടെ ജീവിതം മെച്ചപ്പെടുത്തി എന്ന് ചിന്തിച്ചാൽ ഉത്തരം കിട്ടും.

ഓരോരുത്തര്‍ക്കും സംഭവിക്കുന്നവയില്‍ നിന്നും അവരെ രക്ഷിക്കാനുള്ള കുറുക്കുവിദ്യയൊന്നുമല്ല ജ്യോതിഷം എന്നത് വ്യക്തമാണല്ലോ. ജ്യോതിഷം തിരിച്ചറിവ് നൽകുന്ന ശാസ്ത്രമാണ്. തിരിച്ചറിവ് ഉൾക്കൊണ്ട് നാളിതുവരെയുള്ള ജീവിതം ഇനി കൂടുതൽ മെച്ചപ്പെടുത്താൻ ചിന്തയിലും ബുദ്ധിയിലും പ്രവൃത്തിയിലും എന്ത് വ്യതിയാനങ്ങൾ വരുത്തണം എന്ന് പറഞ്ഞ് തരികയാണ് ജ്യോതിഷൻ ചെയ്യേണ്ടത്. ഇപ്പോൾ സംഭവിക്കുന്നത് ; പ്രാരബ്ധക്കാരന്‍ ജ്യോത്സ്യനെ കാണുമ്പോള്‍ ജ്യോത്സ്യന്‍ കവിടി നിരത്തി, ഗണിച്ച്, പ്രശ്നകാരണം കണ്ടുപിടിച്ച്, പരിഹാരവും നിര്‍ദേശിക്കുന്നു. അതോടെ പ്രാരാബ്ധക്കാരന് ജീവിതത്തില്‍ ആകെ ബാക്കിയുണ്ടായിരുന്ന സ്വസ്ഥതയും സമാധാനവും പണവും ജ്യോത്സ്യന്‍ പറഞ്ഞപ്രകാരം ഓടിനടന്ന് ചെലവു ചെയ്ത് നശിപ്പിക്കുന്നു.

വിലകൂടിയ വഴിപാടുകളും ആയിരക്കണക്കിന് രൂപയുടെ പൂജകളും മറ്റും നടത്തി കഷ്ടപ്പാടിന്റെ അളവ് കുറയ്ക്കാമെന്ന് ചില ജ്യോതിഷികള്‍ പറയും. കോപ്പാണ്. നമ്മുടെ പ്രശ്നങ്ങളുടെ കാരണം നമ്മളിൽ തന്നെയുണ്ട്. അത് കണ്ടെത്തി തരാൻ മാത്രമേ യഥാർത്ഥ ജ്യോതിഷന് കഴിയു . പരിഹാരവും നമ്മിൽ തന്നെ. കവടി നിരത്തുന്ന ജ്യോതിഷനെ കണ്ടാൽ ഇറങ്ങി ഓടണം. ഒരിക്കൽ കൂടി പ്രശ്നം വയ്ക്കാൻ പറഞ്ഞു നോക്കൂ. ആദ്യം പറഞ്ഞ രാശി ആകില്ല അപ്പോൾ കിട്ടുന്നത്. ഒരു ജോഡി ചീട്ടുകൾ കൊണ്ട് കാണിക്കാവുന്ന സൂത്രപ്പണികൾ പോലും കവടി കൊണ്ട് നടക്കില്ല. കവടി പ്രശ്നം പ്രാരാബ്ധക്കാരന് യാതൊരു ആശ്വാസവും തരില്ല. ഗ്രഹനിലയിൽ പതിഞ്ഞത് മാറ്റാൻ ആർക്കും കഴിയില്ല. പ്രശ്നങ്ങളുടെ പ്രത്യഘാതങ്ങളുടെ തീവ്രത കുറയ്ക്കാൻ മാത്രമാണ് പരിഹാരങ്ങൾ. ഗ്രഹങ്ങൾ സമ്മാനിക്കുന്ന ജീവിതമാണ് ജാതകനിൽ സാദ്ധ്യമാവുക.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *