പരസ്പര ബഹുമാനമാണ് ബന്ധങ്ങളുടെ കെട്ടുറപ്പിന് ആധാരം. അച്ഛനും മകനും , അമ്മയും മകളും രണ്ട് ചേരികളിൽ നിന്നുള്ള യുദ്ധം വേണ്ടേ വേണ്ട. നമ്മുടെ കുടുംബ പ്രശ്നങ്ങളുടെ പരിഹാരം നമ്മളിൽ തന്നെ.
രമ്യ ഫോണിൽ വിളിച്ച് പറഞ്ഞത് പ്രകാരം കാണാൻ വന്നു. ഭർത്താവ് സജിത്തിനും , രമ്യയ്ക്കും ഗവൺമെന്റ് ജോലിയാണ്. ഭർത്താവിന്റെ വിചിത്രമായ പെരുമാറ്റ രീതിയാണ് രമ്യയുടെ സങ്കടം. ഭർത്താവിനേക്കാൾ സൗന്ദര്യം രമ്യയ്ക്ക് , ഭർത്താവിനേക്കാൾ ഉയർന്ന ശമ്പളമുള്ള ജോലിയും രമ്യയ്ക്ക് , ഭർത്താവിന് two / four wheeler driving അറിയില്ല, രമ്യ നന്നായി drive ചെയ്യും. അങ്ങിനെ എല്ലാ കാര്യങ്ങളിലും മികച്ചത് തന്റെ ഭാര്യയാണ് എന്ന കാരണം മനസിൽ വച്ച് നിത്യേനയുള്ള മർദ്ദനം, തെറി വിളി . ജീവിതം മടുത്തു. സാറിന് സഹായിക്കാനാകുമോ എന്നതായിരുന്നു ചോദ്യം. രണ്ട് കുട്ടികൾ ഒരാൾ 6th ക്ലാസ്സ് , ഒരാൾ 3rd ക്ലാസ്സ്. വിവാഹം കഴിഞ്ഞിട്ട് 13 വർഷം. സജിത്തിന്റെ വീട്ടുകാരുടെ അത്ര സാമ്പത്തിക സ്ഥിതി ഇല്ല രമ്യയുടെ വീട്ടിൽ . സജിത്തിന്റെ സാമ്പത്തിക സ്ഥിതി കണ്ടാണ് രമ്യ വിവാഹത്തിന് സമ്മതിച്ചത്, രമ്യയ്ക്ക് സജിത്തിനോട് സ്നേഹം ഇല്ല എന്നീ കാരണങ്ങൾ ചുമത്തിയാണ് മർദ്ദനം .
ജാതകദോഷമോ, വാസ്തു ദോഷമോ അല്ല. സജിത്തിനും രമ്യയ്ക്കും വേണ്ടത് കൗൺസിലിംഗ് തന്നെയാണ്. സജിത്തിനെ കൂട്ടി ഒരു ദിവസം വരാൻ നിർദ്ദേശിച്ചു , ഭർത്താവ് വരാൻ കൂട്ടാക്കില്ല എന്നതായിരുന്നു രമ്യയുടെ മറുപടി. രമ്യയ്ക്ക് എന്തെങ്കിലും അസുഖം ഉണ്ട് എന്നും അതിന് ഡോക്ടറെ കാണുന്നതിന് കൂടെ വരുവാൻ പറഞ്ഞാൽ സജിത്ത് വരും എന്നും, അത്തരത്തിൽ ശ്രമിയ്ക്കാനും പറഞ്ഞ് രമ്യയെ യാത്ര ആക്കി. തികച്ചും മനശാസ്ത്രപരമായ നീക്കം. ഭാര്യ ഏത് വിധേനയും Weak ആകുന്നതിലുള്ള സജിത്തിന്റെ സന്തോഷം മുതലെടുക്കുക ആയിരുന്നു ലക്ഷ്യം. അത് ഫലവത്തായി വൈകാതെ ഒരു ദിവസം രമ്യ സജിത്തിനേയും കൂട്ടി എന്റെ ഏറ്റുമാനൂർ ഓഫീസിൽ എത്തി.
രമ്യയയോട് പുറത്തിരിയ്ക്കാൻ പറഞ്ഞിട്ട് ,സജിത്തിനെ മാത്രം കൂടെ ഇരുത്തി. രമ്യയുടെ അസുഖത്തേപ്പറ്റി സജിത്തിന് ധാരണ ഉണ്ടോ എന്ന് മാത്രം ഒരു ചോദ്യം ഇട്ടുകൊടുത്തു.
സജിത്ത്:- \”സാറിനെ എനിയ്ക്ക് പരിചയം ഇല്ല എന്നാലും ഞാൻ പറയാം അവൾക്കും അവളുടെ വീട്ടുകാർക്കും , 5 കു, കളാണ് .അതാണ് അവളുടെ വിഷയം. \”
, 5കു, കളോ കാര്യം മനസിലാകാതെ ഞാൻ അമ്പരന്നു. , 5കു, കൾ എന്നാൽ എന്ത് എന്ന ചോദ്യത്തിന്
സജിത്ത്:- അവളുടെ വീട്ടുകാർക്കും അവൾക്കും എന്നോട് കുശുമ്പ് , കുന്നാംപ്പിറപ്പ് , കുനുഷ്ട്, കുത്തിത്തിരിപ്പ്, കൂട്ടിയടി എന്നിവയാണ് \”
ഞാൻ:- \”അത് എന്തിനാ സജിത്തേ സ്വന്തം ഭർത്താവിനോട് ഭാര്യയയും ഭാര്യ വീട്ടുകാരും ഇതൊക്കെ കാണിയ്ക്കുന്നത് ? \”
സജിത്തേ :- \”സാറെ തുറന്ന് പറയാമെല്ലോ അവൾ ഒന്നും ഇല്ലാത്ത വീട്ടിലെയാ, ഞാൻ വീട്ടിൽ ഒറ്റ മകൻ ആണ്. ആവശ്യത്തിന് സമ്പത്തും ഉണ്ട് അതിന്റെയാ . വീട് ത്രിശൂരാണ് ഞങ്ങൾക്ക് രണ്ട് പേർക്കും കോട്ടയത്താണ് ജോലി, അതു കൊണ്ട് ഇവിടെ ഒരു വീട് വാങ്ങി താമസിയ്ക്കുന്നു.
സാറിന് അറിയുമോ ഞങ്ങൾക്ക് രണ്ട് പേർക്കും ഒരേ പോലത്തെ ജോലി ആയിരുന്നു. അവൾ വീണ്ടും Psc എഴുതി ഗസറ്റഡ് പദവിയുള്ള ജോലി വാങ്ങി ; അതിന്റെ ആവശ്യം ഉണ്ടായിരുന്നോ ?, അവൾ ഒരുങ്ങിക്കെട്ടി നടക്കുന്നത് എന്തിനാ കല്യാണം കഴിഞ്ഞിട്ട് വർഷം 10, 14 ആയി. ഒരു മര്യാദയൊക്കെ വേണ്ടേ ? \”
ഞാൻ: \”വീടിന്റെ ലോൺ ആരാ അടയ്ക്കുന്നത് ? കുട്ടികളുടെ ഫീസ് ആരാ കൊടുക്കുന്നത് ? കാറിന്റെ EMI ആരാ അടയ്ക്കുന്നത് ?\”
സജിത്ത് :- \”അത് അവൾ കൊടുക്കും അവൾക്ക് നല്ല സാലറിയുള്ള ജോലിയാണ്. നമ്മളു പാവം. \”
ഞാൻ:- \” രമ്യയയുടെ വീട്ടുകാർക്ക് സമ്പത്ത് ഇല്ലാത്തത് രമ്യ അങ്ങിനെ പരിഹരിക്കുന്നില്ലേ? സജിത്തിന് അറിയാമോ രമ്യ ഏത് നിമിഷവും ആത്മഹത്യ ചെയ്യും എന്ന അവസ്ഥയിലാണ്. കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണ്. രമ്യ മരിച്ചാൽ സജിത്ത് കുട്ടികളെ ഒറ്റയ്ക്ക് വളർത്തുമോ? അതോ വേറെ വിവാഹം കഴിയ്ക്കുമോ? \”
സജിത്ത് ജനലിലൂടെ പുറത്തേയ്ക്ക് നോക്കി ഇരുന്നു , ഞാനും ഒന്നും സംസാരിച്ചില്ല. സജിത്തിന് ചിന്തിയ്ക്കാൻ സമയം കൊടുക്കേണ്ടത് ആവശ്യം ആയിരുന്നു. 5 മിനിട്ടിന്റെ നിശബ്ദതയ്ക്ക് ഒടുവിൽ സജിത്തിന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ എണീറ്റ് സജിത്തിന്റെ അടുത്ത് ചെന്ന് ഇരുന്നു. \” സജിത്തേ രമ്യയയുടെ ഭാഗത്ത് ഒരുപാട് തെറ്റുകൾ ഉണ്ട് , എനിയ്ക്കറിയാം. പക്ഷെ രമ്യ ഇല്ലാതായാൽ പിന്നെ സജിത്തിന്റെ അവസ്ഥ. രമ്യ എത്ര സുന്ദരിയാണ്. രമ്യയ്ക്ക് നല്ല ശമ്പളം ഉണ്ട്. കുട്ടികളെ / വീട് നന്നായി നോക്കുന്നു. ഇത് പോലെ ഒരു ഭാര്യയയെ സജിത്തിന് ഇനിയും കിട്ടുമോ?\”
സജിത്ത് :- \”കരഞ്ഞു കൊണ്ട് പറഞ്ഞു, അവൾ മരിയ്ക്കണമെന്ന് ഞാൻ ആഗഹിച്ചിട്ടില്ല. \”
ഞാൻ:- സജിത്തിന്റെ കയ്യിൽ പിടിച്ചു. \”രമ്യയയ്ക്ക് നല്ല ഒരു കൗൺസിലിംഗ് ആവശ്യമാണ്. അത് ഞാൻ പറഞ്ഞ് കൊടുക്കാം. രമ്യയയെ നമ്മുക്ക് മാറ്റി എടുക്കാം. പക്ഷെ ഒരു കാര്യം പറയാതെ വയ്യ സജിത്ത് രമ്യയിൽ ആരോപിച്ച ,5 കു, കളിൽ ഒരു \’കു , സജിത്തിനുണ്ട്. സ്വന്തം ഭാര്യയോട് എന്തിന് കുശുമ്പ്? രമ്യയുടെ കഴിവുകളിൽ സന്തോഷിയ്ക്ക്. രമ്യയുടെ , 5 കു, ഞാൻ മാറ്റി തരാം സജിത്തിന്റെ ,1 കു, സജിത്തും മാറ്റണം. ഒക്കെ ആണോ?\”
സജിത്ത് :- \”അവൾക്ക് എന്താ അസുഖം \”
ഞാൻ :- \” സജിത്തിന്റെ പെരുമാറ്റം കൊണ്ട് ഉണ്ടായ മാനസിക പ്രശ്നമാണ്. സജിത്തിന്റെ സപ്പോർട്ട് ഉണ്ടെങ്കിൽ മാറ്റിയെടുക്കാം. പക്ഷെ ഇതിന്റെ ചെലവ് സജിത്ത് വഹിക്കണം \”
സജിത്ത് :- \” സാർ ,എനിയ്ക്ക് ദുശീലങ്ങൾ ഒന്നും ഇല്ല , വെറുതെ പണം കളയാറില്ല. കിട്ടിയ ശമ്പളം മുഴുവൻ അക്കൗണ്ടിൽ ഉണ്ട്.പണം പ്രശ്നമല്ല. \”
ഞാൻ:- \” അത് എല്ലാം രമ്യ പറഞ്ഞിട്ടുണ്ട് , സജിത്ത് നല്ല വ്യക്തിയാണ് എന്ന്. നിങ്ങളുടെ രണ്ട് പേരുടേയും ജാതകം ഞാൻ പരിശോധിച്ചു. നിങ്ങൾ ഭാര്യ ഭർത്താക്കൻമാരുടെ പാരസ്പര്യം കൂട്ടി എടുക്കാൻ ഉതകുന്ന രത്നധാരണം ഞാൻ ചെയ്തു തരാം. രണ്ട് പേരുടേയും ഞാൻ പറയുന്ന വിരലുകളുടെ അളവുകൾ എടുക്കണം. ഇതിന്റെ മുഴുവൻ പണചിലവും സജിത്ത് വഹിക്കയ്ണം . Ok ആണോ ? ആണെങ്കിൽ ഇനി രമ്യയ്ക്കും ചിലത് പറഞ്ഞ് കൊടുക്കാനുണ്ട്. \”
സജിത്ത് \” പണം അവളോട് വാങ്ങേണ്ട, സാറിന്റെ ഫീസും എത്രയാണ് എന്നും പറഞ്ഞോളു. ഞാൻ അടുത്ത ദിവസം അക്കൗണ്ടിൽ ഇടാം. \”
തുടർന്ന് രമ്യയയെ ഒറ്റയ്ക്കും, രണ്ട് പേരെ ഒരുമിച്ചും ഇരുത്തി സംസാരം തുടർന്നു. ഓഫീസ് പൂട്ടി തിരികെ പോകും വഴി എന്റെ കാർ സർവ്വീസിന് കൊടുത്തത് കൊണ്ട് രമ്യയും സജിത്തും എന്നെ വീട്ടിൽ കൊണ്ട് ആക്കി. ഞാൻ ആവശ്യപ്പെട്ടു ഒന്നു വീട്ടിൽ കയറിയിട്ട് പോകാം. വീട്ടിൽ കയറി ചായ കുടിച്ച് അവർ യാത്ര ആയി.
തുടന്ന് 1, 2 വട്ടം കൂടി കൗൺസിലിംഗിന് വന്നു,രത്നധാരണവും ചെയ്തു. 3, 4 മാസങ്ങൾ കൂടി ഇന്നലെ സജിത്തും രമ്യയും എന്റെ വീട്ടിൽ വന്നു. ഒരു കിണറിന് സ്ഥാനം കാണാൻ പോയതിനാൽ ഞാൻ വീട്ടിൽ ഇല്ലായിരുന്നു. എനിയ്ക്ക് തരാൻ ഒരു സമ്മാനവും തന്ന് പോയി. ഈ കഥ ഇന്ന് പറയാൻ കാരണം, ഗിഫ്റ്റ് തുറന്ന് നോക്കിയപ്പോൾ Lee Coopper shoes. ഇട്ട് നോക്കിയപ്പോൾ കാലിൽ നല്ല ചർച്ച . അപ്പോൾ എന്റെ ഭാര്യ രമ്യ പറയുകയാണ്, കാറ് drive ചെയ്തത് സജിത്ത് ആണ്. ബില്ല് തന്നിട്ടുണ്ട് , size പാകം അല്ല എങ്കിൽ മാറ്റി വാങ്ങിക്കോളാൻ പറഞ്ഞിട്ടാ പോയത് എന്ന്