കുട്ടികൾ ഇല്ലാത്തവർ ആദ്യം പോകേണ്ടത് ഒരു ജ്യോത്സ്യരുടെ അടുത്ത് അല്ല . എന്നാൽ വിവാഹ പൊരുത്തം നോക്കിയപ്പോൾ സന്താന വിഷയം ശ്രദ്ധിച്ചിരുന്നില്ല എന്നത് ഒരു ന്യൂനത തന്നെയാണ്.ചിലർക്ക് കുട്ടികൾ താമസിച്ചേ ഉണ്ടാകൂ. അതെപ്പോൾ ആണെന്ന് ജ്യോൽസ്യത്തിനു പറയാൻ കഴിഞ്ഞേക്കും. കുട്ടികൾ ഉണ്ടാകുമോ ഇല്ലയോ എന്നതും കണ്ടെത്താനാകും.
ലഗ്നം, ചന്ദ്രൻ ,വ്യാഴം
ജാതകത്തിൽ ലഗ്നം, ചന്ദ്രൻ ,വ്യാഴം എന്നിവയുടെ അഞ്ചാം ഭാവം കൊണ്ടാണ് സന്താനഭാഗ്യത്തെ ചിന്തിക്കുന്നത്. സ്ത്രീ ജാതക പരിശോധനയിൽ സ്ത്രീയുടെ ജാതകത്തിലെ ലഗ്നത്തിൻ്റെ ഒമ്പതാം ഭാവം കൂടി ചിന്തിക്കണം. മേൽപറഞ്ഞ അഞ്ചാം ഭാവം സ്ത്രീയുടെ ജാതകത്തിലെ ഒൻപതാം ഭാവം എന്നിവടങ്ങളിൽ നില്ക്കുന്ന ഗ്രഹങ്ങൾ ബലവാന്മാകുമ്പോഴാണ് ഫലം തരുന്നത്. സന്താനഭാഗ്യം ഉണ്ടാകണമെങ്കിൽ ലഗ്നം, അഞ്ചാം ഭാവം ഇവയുടെ അധിപന്മാർ ചന്ദ്രൻ ,വ്യാഴം എന്നിവർക്ക് നല്ല ബലമുണ്ടാകുകയും വേണം.ചന്ദ്രൻ, വ്യാഴം, ലഗ്നം, അഞ്ചാംഭാവം എന്നിവയുടെ അധിപന്മാർക്ക് പാപയോഗമോ ദൃഷ്ടിയോ അനിഷ്ടബന്ധമോ യോഗമോ ഉണ്ടാകാൻ പാടില്ല .അങ്ങനെ ഉണ്ടായാൽ അത് സന്താന തടസ്സിത്തിന് കാരണമാകും.
ലഗ്നാധിപൻ, അഞ്ചാം ഭാവാധിപൻ, വ്യാഴം
ജത്രകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ ലഗ്നാനാധിപൻ, ഏഴാം ഭാവാധിപൻ, അഞ്ചാം ഭാവാധിപൻ, സന്താന കാരകനായ വ്യാഴം ഇവർ ബലഹീന്നരാണെങ്കിൽ അത് സന്താനഭാഗ്യമില്ലാഴ്മയുടെ ലക്ഷണമാണ്.
അഞ്ചാം ഭാവാധിപൻ നീച രാശിയിൽ
സന്താന ഭാവമായ അഞ്ചാം ഭാവത്തിൽ ഭാവാധിപനല്ലാതെ ഒരു പാപ ഗ്രഹം നില്ക്കുകയും അഞ്ചാം ഭാവാധിപൻ തൻ്റെ നീച രാശിയിൽ ശുഭഗ്രഹ ബന്ധമില്ലാതെ നില്ക്കുകയും ചെയ്യുന്നത് സന്താഭാഗ്യമില്ലാതെ വരുന്നതിന് കാരണമാണ്.
ലഗ്നം, ചന്ദ്രൻ ,വ്യാഴം
ദമ്പതികളുടെ ജാതകത്തിലെ ഗ്രഹനിലയിൽ ലഗ്നം, ചന്ദ്രൻ ,വ്യാഴം ഇവയുടെ അഞ്ചിൽ ശുഭ ഗ്രഹങ്ങളുടെ ബന്ധമില്ലാതെ പാപഗ്രഹങ്ങൾ നില്ക്കുന്നത് സന്താനഭാഗ്യമില്ലായ്മ യോഗമാണ്.
ശനി ഗുളികനോട് യോഗം ചെയ്തു നിന്നാൽ
ലഗ്നത്തിലോ അതിൻ്റെ അഞ്ചാം ഭാവത്തിലോ ഒൻപതാം ഭാവത്തിലോ ശനി ഗുളികനോടു യോഗം ചെയ്ത് ഭാര്യ ഭർത്താക്കന്മാരുടെ ഗ്രഹനിലയിൽ
നിന്നാൽ സന്താനം ഭാഗ്യം ഉണ്ടാകുകയില്ല.
അഞ്ചാം ഭാവത്തിൽ കുജൻ
ജാതകരുടെ അഞ്ചാം ഭാവത്തിൽ ആറാം ഭാവാധിപനോ കുജനോ ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഇല്ലാതെ ആറാം ഭാവാധിപനോടു യോഗം ചെയ്തു നിന്നാൽ ശത്രുദോഷം നിമിത്തമാണ് സന്താന ഭാഗ്യമില്ലാത്തത് എന്നു കാണാം.
സന്താന പ്രശ്നം
സന്താന ഭാഗ്യം അറിയുന്നതിനുള്ള പ്രശ്നത്തിൽ അഞ്ചാം ഭാവത്തിൽ ശുഭ്രഗ്രഹങ്ങളുടെ ബന്ധമില്ലാതെ രാഹു നില്ക്കുകയും അഞ്ചാം ഭാവത്തിൻ്റെ അധിപനായ ഗ്രഹത്തിന് യോഗമോ ദുഷ്ടിയോ ഉണ്ടാകുകയും ചെയ്താൽ സർപ്പശാപം മൂലമാണ് സന്താനഭാഗ്യം ഇല്ലാത്തത് എന്ന് മനസ്സിലാക്കാം.
രത്നധാരണം പരിഹാരമോ ?
ചുവന്ന പവിഴം ചൊവ്വയുടെ രത്നം– ശാരീരിക ശേഷിക്കുറവ്, ഉണർവ് ഇല്ലായ്മ, ഉത്തേജനകുറവ് എന്നിവ പരിഹരിക്കുവാൻ ഉത്തമം.
പവിഴം ധരിച്ച് സ്ത്രീകൾക്ക് ഹോർമോൺ തകരാറുകൾ പരിഹരിക്കാം. ജീവിതത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കും. ധൈര്യം വർധിക്കും, ഭയപ്പാടുകൾ അകലും. ചൊവ്വാഴ്ച്ച കുജ ഹോരയിൽ 25 മിനിട്ട് വരുന്ന ലളിതമായ ചടങ്ങുകളോടെ നിർദ്ദിഷ്ട വിരലിൽ ധരിയ്ക്കണം.ജപ്പാനിൽ നിന്നുള്ള പവിഴങ്ങൾക്ക് ഗുണഫലം കൂടും. ഇറ്റാലിയൻ പവിഴവും ധരിക്കാം. 5 മുതൽ 10 കാരറ്റ് വരെ ധരിക്കാം.
മഞ്ഞപുഷ്യരാഗം വ്യാഴത്തിന്റെ രത്നം, സന്താനകാരകനായ വ്യാഴത്തിന്റെ ഈ രത്നം വിധിപ്രകാരം ധരിച്ചാൽ ഭാഗ്യവർധന, സന്താനപ്രാപ്തി, സന്താനസൗഖ്യം എന്നിവയുണ്ടാകും. ഹോർമോൺ തകരാറുകൾ, ബീജ സംഖ്യയിലെ കുറവ് എന്നിവ പരിഹരിക്കും. കടല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ബീജസംഖ്യ വർധിപ്പിക്കും. സ്ത്രീകൾക്ക് ഗർഭകാലത്ത് സൗഖ്യം നൽകും. ഗർഭധാരണ ക്ഷമത വർധിപ്പിക്കും. ഈ രത്നം വ്യാഴാഴ്ച ഗുരു ഹോരയിൽ 25 മിനിട്ട് വരുന്ന ലളിതമായ ചടങ്ങുകളോടെ നിർദ്ദിഷ്ട വിരലിൽ ധരിയ്ക്കണം. മഞ്ഞപുഷ്യരാഗം 2 മുതൽ 5 കാരറ്റ് വരെ ധരിക്കാം.
മുത്ത് സ്ത്രീ ജാതകത്തിൽ മാതൃത്ത്വത്തിന് തടസമായി നിൽക്കുന്ന സർവ്വദോഷങ്ങളെയും മാറ്റാൻ ശേഷിയുള്ള രത്നം. സ്ത്രീ ശരീരത്തിന്റെ ചൂട് കുറച്ച് ഗർഭധാരണശേഷി വർധിപ്പിക്കും. സൗമ്യത നൽകും, ശാന്തത നൽകും, മാതൃത്വവുമായി ബന്ധപ്പെട്ട ഹോർമോണുകൾ വർധിക്കും. മുത്തും പവിഴവും ഒരുമിച്ച് ധരിക്കുന്നതും ഗുണപ്രദമാണ്. മോതിരമായി ധരിക്കുമ്പോൾ 3 മുതൽ 10 കാരറ്റ് വരെ ധരിക്കാം. ശരാശരി 3-5 കാരറ്റ് വരെ ധരിക്കുക. മുത്തിന്റെ ഉപരത്നമായ ചന്ദ്രകാന്തവും മേൽപ്പറഞ്ഞ ഫലങ്ങൾ നൽകും 3 മുതൽ 5 കാരറ്റ് വരെ ധരിക്കാം. തിങ്കളാഴ്ച ചന്ദ്രഹോരയിൽ 25 മിനിട്ട് വരുന്ന ലളിതമായ ചടങ്ങുകളോടെ നിർദ്ദിഷ്ട വിരലിൽ ധരിയ്ക്കണം.
മരതകം ഗർഭകാലത്ത് ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുന്നവർക്കും, തുടർച്ചയായി ഗർഭ നഷ്ടം വരുന്നവർക്കും മരതകവും അതിന്റെ ഉപരത്നങ്ങളും (പെരിഡോട്ട്, ജെയ്ഡ്) ധരിക്കുന്നത് ശുഭകരമായ ഫലം നൽകും. ശരീരത്തിലെ ഞരമ്പുകൾക്ക് ഉത്തേജനം നൽകും. രക്ത സമ്മർദ്ദം കുറയും. സൗമ്യത, സമാധാനം എന്നിവ നൽകും. ബുധനാഴ്ച ബുധ ഹോരയിൽ 25 മിനിട്ട് വരുന്ന ലളിതമായ ചടങ്ങുകളോടെ നിർദ്ദിഷ്ട വിരലിൽ ധരിയ്ക്കണം.
സ്ഥടികം :ഗർഭകാലത്തെ ഭീതി, ഭയം എന്നിവ ഒഴിവാക്കാൻ സ്ഫടികമാല, സ്ഫടിക മോതിരം, സ്ഫടിക ചെയിൻ എന്നിവയും ധരിക്കാം. ശരീരത്തിൽ ക്രമാതീതമായി ഉണ്ടാകുന്ന ചൂട് കുറയ്ക്കാൻ ഗുണം ചെയ്യും. വെള്ളിയാഴ്ച്ച ദിവസം 25 മിനിട്ട് വരുന്ന ലളിതമായ ചടങ്ങുകളോടെ നിർദ്ദിഷ്ട വിരലിൽ ധരിയ്ക്കുന്നതാണ് നല്ലത്.
ദമ്പതികളുടെ ജാതക പരിശോധന പ്രകാരം മാത്രം രത്നം നിർണയിച്ച് ധരിക്കുക. സ്വർണ്ണത്തിലോ വെള്ളിയിലോ രത്നധാരണം ആകാം.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596