കുട്ടി പഠിക്കുന്നില്ലേ? ജാതകത്തിൽ ബുധൻ വിദ്യയും / വിദ്യാതടസവും സൃഷ്ടിക്കുന്നു.
ഒരു ജാതകൻ്റെ അഞ്ചാം ഭാവത്തിൽ ബുധൻ പാപഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ബലവാനായി നിന്നാൽ ജാതകൻ വിദ്യാഭ്യാസ പരമായി ഉന്നതിയിലെത്തും. എന്നാൽ മേൽ പറഞ്ഞ അഞ്ചാം ഭാവത്തിൽ സൂര്യനോടൊപ്പം യോഗം ചെയ്താണ് ബുധൻ നില്ക്കുന്നതെങ്കിൽ വിദ്യാഭ്യാസം ഇടയ്ക്കിടെ തടസപ്പെടും. സൂര്യൻ്റെ സമീപത്തു കൂടി സഞ്ചരിക്കുന്ന ബുധൻ സൂര്യൻ്റെ അതിശക്തമായ രശ്മികളാൽ കാണാതാവുന്ന അവസ്ഥയ്ക്കാണ് ജ്യോതിഷത്തിൽ ബുധമൗഢ്യം എന്നു പറയുന്നത്. അതായത് എല്ലാ ജാതകരുടെയും ഗ്രഹനിലയിൽ ഇങ്ങനെ സംഭവിക്കുന്നില്ല. അതായത് സൂര്യനും ബുധനും കൂടി യോഗം ചെയ്ത് ഒരു രാശിയിൽ വരുമ്പോഴാണ് ബുധമൗഢ്യം സംഭവിക്കുന്നത്.
എത്ര വലിയ തടസങ്ങളും ചിട്ടയായ പ്രാർത്ഥന / രത്നധാരണം എന്നിവയിലൂടെ ഒരു പരിധി വരെ കുറയ്ക്കാൻ ജാതകന് പ്രയോജനപ്പെടും. ഏതൊരു പ്രതിസന്ധിയിലും ദൃഢമായ ഈശ്വര സമർപ്പണവും ആത്മവിശ്വാസവും പരിഹാരമാണ് .
വിദ്യാതടസം വരുന്നതിൽ പ്രത്യക്ഷത്തിൽ ദൃശ്യമാകുന്ന ഉദ്ദാഹരണങ്ങൾ
പാരമ്പര്യം
പാരമ്പര്യം വിദ്യാഭ്യാസ കാര്യത്തിൽ ഒരു പ്രധാന ഘടകമാണ്. മാതാപിതാക്കളുടെ പഠിക്കാനുള്ള കഴിവ് പാരമ്പര്യമായി കുട്ടിയിലെത്തും .
സാഹചര്യം
പഠിക്കാൻ കഴിവുണ്ടായിരുന്നിട്ടും മാതാപിതാക്കൾ വിദ്യാസമ്പന്നരും സാമ്പത്തിക സ്ഥിതിയുള്ളവരായിരുന്നിട്ടും ചില കുട്ടികൾ പഠിക്കാതെ വരുന്നതിൻ്റെ കാരണം ആ വീട്ടിലെ പല തരത്തിലുള്ള കുടുംബ പ്രശ്നങ്ങൾ കുട്ടിയെ ബാധിക്കുന്നുണ്ടാവാം. ഇതിന് നല്ലയൊരു കൗൺസിലിങ്ങ് ആവിശ്യമാണ്.
സ്വയം തോന്നൽ (ഉത്തരവാദിത്വം )
പ്രധാനമായിട്ടും ഈയൊരു ചിന്ത കുട്ടികളിൽ ഉടലെടുപ്പിക്കുന്നതിൻ്റെ പ്രധാന ഉത്തരവാദിത്വം മാതാപിതാക്കൾക്കുള്ളതാണ്. കാരണം മാതാപിതാക്കൾ കഷ്ടപ്പെടുന്നത് എനിക്ക് വേണ്ടിയാണെന്നും ഭാവിയിൽ ജീവിക്കാൻ ഒരു വഴിയൊരുക്കുകയാണ് മാതാപിതാക്കൾ ചെയ്യുന്നതെന്നുമുള്ള ബോധം കുട്ടികളിലുണ്ടാക്കണം. അതോടൊപ്പം ദൈവീക ഭയവും മുതിർന്നവരോടുള്ള ബഹുമാനവും.
കുട്ടികളിൽ പെട്ടെന്നുണ്ടാകുന്ന വിദ്യാഭ്യാസ തടസം
1 പഠിക്കാൻ മിടുക്കനായിരുന്ന കുട്ടിയാണെങ്കിൽ പോലും കൂടെക്കൂടെ ഉണ്ടാകുന്ന രോഗാവസ്ഥ പഠനത്തെ ബാധിക്കും.
2 സ്കൂളിൽ മിടുക്കനായിരുന്ന കുട്ടി കോളേജിൽ പോകുമ്പോൾ പഠിത്തത്തിൽ പിന്നോക്കം പോകുന്നതായി കാണാം. ഇതിൻ്റെ പ്രധാന കാരണം സ്കൂളിൻ്റെ ചട്ടക്കുടിലിൽ നിന്നും സ്വാതന്ത്രമായെന്ന ചിന്തയും തുടർന്നുണ്ടാകുന്ന പുതിയ സുഹൃത്ത് ബന്ധങ്ങളുമാണ്. ഇത് തുടക്കത്തിലെ മാതാപിതാക്കൾ മനസ്സിലാക്കി കുട്ടിയെ ഭാവിയിലുണ്ടാകുന്ന ഭവിഷത്തുകൾ മനസ്സിലാക്കി പിന്തിരിപ്പിക്കണം.
3 കുട്ടിക്ക് താല്പര്യമില്ലാത്ത കോഴ്സുകളിൽ മാതാപിതാക്കളുടെ നിർബന്ധം മൂലം പോകുന്ന കുട്ടി വിദ്യാഭ്യാസ പരമായി പുറകോട്ട് പോകുന്നു. മേൽ പറഞ്ഞ കാര്യങ്ങളൊന്നും ജ്യോതിഷ പരമായ സമയദോഷങ്ങൾ കൊണ്ടോ മറ്റോ വരുന്നതല്ല. സ്വയം വരുത്തി വയ്ക്കുന്ന പ്രശ്നങ്ങളാണ്. ഇതിന് പരിഹാരം പരിചയ സമ്പന്നനായ കൗൺസിലറുടെ കൗൺസിലിങ്ങും സമർപ്പണത്തോടെയുള്ള പ്രാർത്ഥനയുമാണ്. അനുയോജ്യ രത്ന ധാരണവും വിദ്യാതടസം മാറാൻ ഉത്തമ പരിഹാരമാണ്.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596