കേമദ്രുമ യോഗം . രാജകുടുംബത്തിൽ ജനിച്ചാലും ദരിദ്രനാകും.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്ന ദോഷങ്ങളില്‍ ഒന്നാണ് കേമദ്രുമ യോഗം .ഈ യോഗമുള്ളവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പുരോഗതി ലഭിക്കുകയില്ല. പല വിധത്തിലുള്ള ദു:ഖങ്ങള്‍ ഇവരെ പല കോണുകളില്‍ നിന്നും തേടിയെത്തും.
രാജകുടുംബത്തില്‍ ജനിച്ചവരാണെങ്കില്‍ പോലും കേമദ്രുമ യോഗം നിങ്ങളുടെ ജാതകത്തിലെങ്കില്‍ ദരിദ്രജീവിതം നയിക്കുന്നതിനാണ് ഇവര്‍ക്ക് യോഗം. മാത്രമല്ല ഉത്തമയായ ഭാര്യ, കുട്ടികള്‍ എന്നിവയൊന്നും ഇത്തരം ജാതകക്കാരന് വാഴുകയില്ല. ജീവിതത്തില്‍ എപ്പോഴും പ്രശ്‌നങ്ങളും വെല്ലുവിളികളും ആണ് ഇവര്‍ നേരിടേണ്ടി വരുന്നത്. പലപ്പോഴും നീചപ്രവൃത്തികളില്‍ അറിയാതെ പോലും ഇവര്‍ ഭാഗമാവുന്നു. അതുകൊണ്ട് തന്നെ ഇവരോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.
ഒരു വ്യക്തിയുടെ ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാന രാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും മറ്റൊരു ഗ്രഹവും നില്‍ക്കാത്ത അവസ്ഥയുണ്ടെങ്കില്‍ അവര്‍ക്ക് കേമദ്രുമയോഗം ഉണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ചന്ദ്രന്റെ ഇരുവശത്തും ഗ്രഹങ്ങള്‍ ഇല്ലാത്ത അവസ്ഥയാണെങ്കില്‍ ചന്ദ്രന്റെ 1,4,7,10 എന്നീ രാശികളില്‍ സൂര്യന്‍ ഒഴിച്ചുള്ള മറ്റേതെങ്കിലും ഗ്രഹം ഉണ്ടെങ്കില്‍ ഇവരെ കേമദ്രുമ യോഗം ബാധിക്കുകയില്ല.
പ്രധാനമായും മാനസികമായ അവസ്ഥയെയാണ് ഈ യോഗം ബാധിക്കുന്നത്. ജ്യോതിഷ പ്രകാരമുള്ള ദോഷങ്ങളില്‍ വളരെയധികം ശക്തി കൂടിയ ഒന്നാണ് കേമദ്രുമ യോഗം. എന്നാല്‍ ദോഷത്തോടൊപ്പം തന്നെ ഒരു വ്യക്തിയില്‍ ഗുണപ്രദമായ കാര്യങ്ങള്‍ക്കും പലപ്പോഴും കേമദ്രുമ യോഗം സഹായിക്കുന്നുണ്ട്. കേമദ്രുമ യോഗത്തിന്റെ അവസ്ഥ പലപ്പോഴും മനസ്സിനെയാണ് ആദ്യം ബാധിക്കുന്നത്. ഈ ദോഷമുള്ള വ്യക്തിയുടെ ജാതകത്തില്‍ ചന്ദ്രന്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരിക്കും നിലനില്‍ക്കുന്നത്. മറ്റ് ഗ്രഹങ്ങളോടെ ചേരാതെ നില്‍ക്കുന്ന ഈ അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
കൂടുതൽ ബാധിക്കുന്നത് മനസിനെ
മാനസികമായി അനുഭവിക്കുന്ന തളര്‍ച്ചയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. മാനസിക ബലം വര്‍ദ്ധിപ്പിക്കുന്നതിന് ആണ് ഈ ദോഷസമയത്ത് നമ്മള്‍ പ്രാധാന്യംനല്‍കേണ്ടത്. മനോബലത്തിനായി നല്ല ചിന്തകളും പോസിറ്റീവ് ഫലമുള്ള ചിന്തകളും ആണ് വേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. മനസ്സിന് നല്ല ഊര്‍ജ്ജവും ആനന്ദവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ നോക്കുക. ഇതിന് വേണ്ടി പ്രാര്‍ത്ഥന പോലുള്ളവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.
ഒരു വ്യക്തിയുടെ പൂര്‍വ്വ ജന്മത്തില്‍ ഉണ്ടാവുന്ന കര്‍മ്മഫലങ്ങളാണ് പലപ്പോഴും ഈ ജന്മത്തില്‍ നിങ്ങള്‍ക്ക് ഗുണദോഷം നല്‍കുന്ന ഫലങ്ങളായി മാറുന്നത്. ഇതാണ് ജ്യോതിഷത്തിലെ തത്വം. അതുകൊണ്ട് തന്നെ പാപം ചെയ്ത കര്‍മ്മത്തിന്റെ ഫലം ഈ ജന്മത്തില്‍ അനുഭവിക്കുകയാണ് കേമദ്രുമ യോഗത്തിലൂടെ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ കൂടുതല്‍ പുണ്യ പ്രവൃത്തികള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ജാതകത്തില്‍ കേമദ്രുമയോഗം ഉണ്ടെങ്കില്‍ ചൂതാട്ടം, വാതുവെപ്പ്, ലോട്ടറി, എന്നീ കാര്യങ്ങളില്‍ ഒരു കാരണവശാലും ഏര്‍പ്പെടരുത്. ഇത് പലപ്പോഴും നിങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ ദോഷവശങ്ങള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല ഇവര്‍ എപ്പോഴും ഒറ്റപ്പെട്ട് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും. ഇവര്‍ പലപ്പോഴും വിഷാദ രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന അവസ്ഥയിലേക്കും എത്തുന്നുണ്ട്. കുടുംബം, സുഹൃത്തുക്കള്‍ എന്നിവയെ എല്ലാം അകറ്റി നിര്‍ത്തിയാണ് ഇവര്‍ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നത്.
പരിഹാരങ്ങള്‍
കേമദ്രുമ യോഗം ഉള്ളവര്‍ ദോഷപരിഹാരങ്ങള്‍ ചെയ്യുന്നതിന് ശ്രമിക്കണം. യോഗ കാരകനായ ഗ്രഹത്തിന്റെ സ്വാധീനം നിർബന്ധമായും രത്നധാരണം വഴി വർദ്ധിപ്പിക്കണം. കൂടാതെ ഉപവാസം എടുക്കുന്നതും നല്ലതാണ്. പൗര്‍ണമിയും തിങ്കളാഴ്ചയും ചേര്‍ന്ന് വരുന്ന ദിവസമാണ് ഉപവാസം അനുഷ്ഠിക്കാന്‍ ഏറ്റവും ഉത്തമം. ഇത് ദോഷത്തിന്റെ കാഠിന്യം കുറക്കുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ ശ്രേഷ്ഠഫലങ്ങളും കൊണ്ട് വരുന്നു. ഇതോടൊപ്പം ഭദ്രകാളി ഭജനം നടത്തുന്നതും നല്ലതാണ്. അമാവാസി നാളില്‍ കാളി പൂജ നടത്തുന്നതും കാളിഭജനം നടത്തുന്നതും കേമദ്രുമ ദോഷത്തിന് പരിഹാരം നല്‍കുന്നു. മാത്രമല്ല ജീവിതത്തില്‍ ദോഷത്തിന്റെ കാഠിന്യം വളരെയധികം കുറഞ്ഞ് കിട്ടുന്നു.
രുദ്രാക്ഷ ജപമാല
പഞ്ചാക്ഷരി മന്ത്രം ജപിച്ച് ശിവനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ദിവസവും രുദ്രാക്ഷമാല ഉപയോഗിച്ച് നൂറ്റി എട്ട് തവണ ഓം നമശിവായ എന്ന മന്ത്രം ജപിക്കുക ഏക മുഖ രുദ്രാക്ഷം ജപിക്കുക. മാത്രമല്ല ശിവനേയും പാര്‍വ്വതിയേയും ആരാധിക്കുകയും ചെയ്യുക. ശിവക്ഷേത്രത്തിൽ പാർവ്വതിദേവിയുടെ നടയിൽ ചുവന്ന പട്ട് സമർപ്പിക്കുക. കൂടാതെ എല്ലാ ദിവസവും അമ്മയുടെ അനുഗ്രഹം വാങ്ങിക്കുന്നതിന് ശ്രദ്ധിക്കുക. സ്വന്തം അമ്മയെ വേദനിപ്പിക്കാതെ ജീവിക്കുക. അത് ദോഷത്തിന്റെ കാഠിന്യം കുറക്കുകയും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596