ഗ്രഹ ചിന്തനം
അച്ഛനും ദേവനും രാജാ,
വാത്മാവും പ്രാണനസ്തിയും
വൈദ്യ ജ്യോതിർ ദിവാ നിത്യ
ദൃത് മർക്കേണ ചിന്തയേൻ
പിതാവ്,ദേവൻ,രാജാവ്,ആത്മാവ്,പ്രാണൻ,അസ്ഥി,വൈദ്യൻ,ജ്യോതിസ്,പകൽ,കണ്ണ് എന്നിവ അർക്കനെ(സൂര്യനെ )കൊണ്ട് ചിന്തിക്കണം.
മനസ്സും ബുദ്ധിയും ദേഹം
രക്തം സുഖവുമമ്മയും
കൃഷിയും വെള്ളവും നെല്ലും
രാത്രിയും ചന്ദ്രതോവതേ:
മനസ്സ്,ബുദ്ധി,ദേഹം,രക്തം,സുഖം,മാതാവ്,കൃഷി,വെള്ളം,നെല്ല്,രാത്രി എന്നിവ ചന്ദ്രനെ കൊണ്ട് പറയുന്നു.
ഭ്രാതാവും ഭൂമിയും സത്വം
യുദ്ധം ശത്രുക്കളായുധം
രസ വാദാഭിയും തീയും
മേദസ്സ് എന്നിവ ഭൂമിജൻ
ഭ്രാതാവ്-സഹോദരൻ ,ഭൂമി,സത്വം(ബലം )യുദ്ധം,ശത്രുക്കൾ,ആയുധം,രസവാദം,അഗ്നി,മേദസ്സ് എന്നിവ ഭൂമിജനെ (ചൊവ്വ) കൊണ്ട് ചിന്തിക്കണം.
എഴുത്തും ഗണിതം വാക്കും
കളിയും കൗശലങ്ങളും
ജ്ഞാനം ബന്ധുക്കളമ്മാവൻ
ത്വക്കും പക്ഷികളും ബുധൻ.
എഴുത്ത്,ഗണിതം,വാക്ക്,കളി,കൗശലങ്ങൾ ,ജ്ഞാനം,ബന്ധുക്കൾ,അമ്മാവൻ,ത്വക്ക്,പക്ഷികൾ എന്നിവ ബുധനെ കൊണ്ട് ചിന്തിക്കണം.
ബുദ്ധിയും പുത്രനും ജ്ഞാനം
ദേഹമർത്ഥം ഗുരുത്വവും
സുഖം മന്ത്രം ച മന്ത്രിത്വം
നയവു൦ വസയും ഗുരുവും
ബുദ്ധി,പുത്രന്മാർ,സ്നേഹം.ശരീരം,ധനം,ഗുരുത്വം,സുഖം,മന്ത്രം,മന്ത്രിത്വം നയം,വസ എന്നിവ ഗുരുവിനെ കൊണ്ട് -വ്യാഴത്തെ കൊണ്ട് ചിന്തിക്കണം.
കളത്രം ശയനം കാമം
കവിത്വം ഭോഗവും സുഖം
ശുക്ലവസ്ത്രം ച മന്ത്രിത്വം
ശുക്ലാൽ ഗീതം പശുക്കളും.
ഭാര്യ അല്ലെങ്കിൽ കളത്രം ,ശയനം,കാമം ,കവിത്വം,ഭോഗം,സുഖം,ശുക്ലവസ്ത്രം(വെള്ള വസ്ത്രം )മന്ത്രിത്വം,ഗീതം(പാട്ട് )പശുക്കൾ എന്നിവ ശുക്രനെ കൊണ്ട് ചിന്തിക്കണം.
വ്യാധിയും മൃത്യുവും ദുഃഖം
വധവും നീച വൃത്തിയും
ദാസ ദൃര്യാഭി യജ്ഞാനാം
സ്നായുവും മന്ദതോ വതേ:
പിതാമഹൻ,ചൂത്,പണയം എന്നിവ രാഹുവിനെ കൊണ്ടും മാതാമഹൻ,വൃണം,പീഡനം,വിശപ്പ് എന്നിവ കേതുവിനെ കൊണ്ടും ചിന്തിക്കണം.
ശനിക്ക് ആയുസ്സിൻറെ കാരകത്വവും മരണത്തിൻറെ കാരകത്വവും ഉണ്ട്.ഉപജീവന കാരകൻ ശനിയാണ്.ശനിക്ക് മന്ദഗതി ആയതു കൊണ്ട് എല്ലാ കാര്യങ്ങൾക്കും മന്ദത വരുത്തും.നിരാശ,പൊരുത്തക്കേട്,ദുഃഖം,തടസ്സങ്ങൾ ,സ്ഥിര പ്രയത്നം,മിതവ്യയം എന്നിവയും ശനിയുടെ പ്രത്യേകതകളാണ്.മരണം,രോഗം,ഭൃത്യ സ്വഭാവം,ആയുസ്സ്,അന്യ ഭാഷാ പഠനം,അപമാനം,ദാരിദ്ര്യം,ആപത്ത്,നീച സംസർഗം,അലസത,ബന്ധനം,ഓർമക്കുറവ്,നാശം,കറുപ്പ് നിറം തുടങ്ങിയവ ശനിയെ കുറിച്ച് ചിന്തിക്കണം.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596