ചന്ദ്രഗ്രഹണം 2023 മെയ്/strong>
ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം മേയ് 5ന് ആണ് നടക്കുന്നത്. ഉച്ചയ്ക്ക് 1.34 ഓടു കൂടി ചന്ദ്രഗ്രഹണം സംഭവിക്കും.ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് നീങ്ങുമ്പോൾ ചന്ദ്രഗ്രഹണം സംഭവിക്കുന്നു, ഇത് ചന്ദ്രനെ നിഴൽ വീഴ്ത്തുകയും ഇരുണ്ടതാക്കുകയും ചെയ്യുന്നു. ചന്ദ്രഗ്രഹണത്തിന്റെ തരത്തെ ആശ്രയിച്ച്, ചന്ദ്രൻ ചുവപ്പ്, ഓറഞ്ച്, തവിട്ട് നിറങ്ങളിൽ ദൃശ്യമാകാം, അല്ലെങ്കിൽ പൂർണ്ണ ഗ്രഹണത്തിന് പൂർണ്ണമായും അപ്രത്യക്ഷമാകും. ചില രാശിക്കാരെ സംബന്ധിച്ച് വലിയ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. ചില രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായ കാര്യങ്ങള്‍ സംഭവിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയത്ത് നല്ല കാര്യങ്ങള്‍ സംഭവിക്കുകയെന്ന് നോക്കാം.
മിഥുനം: [മകയിരം മുപ്പത് നാഴിക, തിരുവാതിര, പുണർതം പതിനഞ്ച് നാഴിക ]
ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം മിഥുനം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കും. പുതിയ ബിസ്‌നസ് ആരംഭിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. തൊഴില്‍ രംഗത്ത് വലിയ പുരോഗതിയുണ്ടാകും. ഈ സമയത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം നടക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ബിസിനസില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം.
കര്‍ക്കിടകം: [പുണർതം പതിനഞ്ച് നാഴിക, പൂയം, ആയില്യം ]
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായ കാര്യങ്ങള്‍ നടക്കും. കുടുംബ ജീവിതത്തില്‍ സന്തോഷമുണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. എല്ലാ കാര്യങ്ങളും വിചാരിച്ചത് പോലെ തന്നെ നടക്കും.
ചിങ്ങം :[മകം, പൂരം, ഉത്രം പതിനഞ്ച് നാഴിക ]
രാശിക്കാരെ സംബന്ധിച്ചും ചന്ദ്രഗ്രഹണം ഏറ്റവും ശുഭകരമായ സമയമാണ്. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് വലിയ ലാഭം പ്രതീക്ഷിക്കാം. പ്രതീക്ഷിച്ച കാര്യങ്ങള്‍ നടക്കും. നിങ്ങളുടെ സ്വപ്‌നങ്ങള്‍ എല്ലാം നടക്കാനുള്ള അവസരം ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വന്നുചേരും. എന്നാല്‍ ചില സാഹചര്യത്തില്‍ അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നി :[ഉത്രം നാല്പത്തിയഞ്ച് നാഴിക, അത്തം, ചിത്തിര മുപ്പത് നാഴിക ]
രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള അവസരമുണ്ടാക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കാനുളള അവസരമുണ്ടാക്കും. നിക്ഷേപത്തിലൂടെ ലാഭം നേടിയെടുക്കാന്‍ സാധിക്കും. പുതിയ നിക്ഷേപം നടത്തുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണിത്.
ധനു :[മൂലം, പൂരാടം, ഉത്രാടം പതിനഞ്ച് നാഴിക ]
രാശിക്കാരെ സംബന്ധിച്ച് ചന്ദ്രഗ്രഹണം ഏറ്റവും ശുഭകരമായ സമയമാണ്. വലിയ നേട്ടങ്ങള്‍ ഈ സമയത്ത് സ്വന്തമാക്കും. ബന്ധങ്ങള്‍ ദൃഢതയോടെ നിലനിര്‍ത്താന്‍ സഹായിക്കും. ബന്ധങ്ങള്‍ ഏറ്റവും മികച്ചതാകും. കുടുംബത്തോടൊപ്പം സന്തോഷപൂര്‍ണമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ഈ സമയത്ത് സാധിക്കും. ചുരുക്കി പറഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം ഏറ്റവും നല്ല സമയമാണ്.
2023-ലെ ആദ്യ സൂര്യഗ്രഹണം 2023 ഏപ്രിൽ 20-ന് രാവിലെ നടക്കും. രാവിലെ 7.40 മുതൽ ആരംഭിക്കുന്ന സൂര്യഗ്രഹണം ഉച്ചയ്ക്ക് 12.29 വരെ നീണ്ടുനിൽക്കും. എന്നാല്‍ ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ഓസ്‌ട്രേലിയ, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണേഷ്യ, പസഫിക് സമുദ്രം, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഈ സൂര്യഗ്രഹണം ദൃശ്യമാകും.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596