#ചന്ദ്രൻ്റെ_ആശ്രയ_ഫലം :
ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്ന രാശിയനുസരിച്ചുള്ള ജാതകന്റെ പൊതു ഫലങ്ങൾ നോക്കാം. രാശി അറിയാത്തവർ ഒന്നാമത്തെ കമ്മന്ററിൽ ക്ലിക്ക് ചെയ്യുക.
#മേടം രാശിയിൽ ചന്ദ്രൻ നിന്നാൽ
മേടം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്ന ജാതകൻ അൽപ്പം ചുവന്ന വട്ടത്തിലുള്ള കണ്ണുകൾ,ചൂടുള്ള ഇലക്കറികളിൽ താല്പര്യം, വേഗത്തിൽ ഭക്ഷിക്കുന്ന സ്വഭാവം, പെട്ടെന്ന് ഇണങ്ങുകയും പിണങ്ങുകയും ചെയ്യുക, സഞ്ചാരശീലം, സന്ധികൾക്ക് ഉറപ്പില്ലായ്മ, അസ്ഥിരമായ ധനം, ധീരത, സ്ത്രീ പ്രിയത്വം, വെള്ളത്തോടുള്ള ഭയം, നഖ രോഗം, കുടുംബത്തിന്റെ പ്രാധാന്യം തുടങ്ങിയവയാണ് മേടം രാശിയിൽ ചന്ദ്രൻ നിൽക്കുന്നത്. ജാതകരുടെ പൊതു സ്വാഭാവം.
#ഇടവം രാശിയിൽ ചന്ദ്രൻ നിന്നാൽ
ജാതകർക്ക് നല്ല സൗന്ദര്യം ഉണ്ടായിരിക്കും, തടിച്ച ശരീരവും മുഖവും ഈ ജാതകർക്ക് ഉണ്ടാകും, ശരീരത്തിൻ്റെ പുറത്തും മുഖത്തും, വശങ്ങളിലും മറുക് ,ദാനശീലം, സഹനശക്തി, പ്രഭുത്വം, കഴുത്തിൻ്റെ പുറംഭാഗത്തിന് ഉയർച്ച, ജാതകർക്ക് സ്ത്രീ സന്താനങ്ങളായിരിക്കും കൂടുതൽ ഉണ്ടാവുക, ഇടവം രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിച്ച ജാതകർ ആദ്യകാല ബന്ധുക്കളിൽ നിന്ന് അകന്നു കഴിയേണ്ടി വരിക, സൗഭാഗ്യം, ക്ഷമ, വിശപ്പു കൂടുതൽ ,നല്ല സുഹൃത്തുക്കൾ, ഈ ജാതകരുടെ ജീവിതത്തിൻ്റെ മദ്ധ്യഭാഗത്തും, അവസാനഭാഗത്തും സുഖം അനുഭവിക്കും.
#മിഥുനം രാശിയിൽ ചന്ദ്രൻ നിന്നാൽ
മിഥുനം രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകൻ ആവിശ്യമില്ലാത്ത കാര്യത്തിന് പണം മുടക്കുന്നതിൽ താല്പര്യനായിരിക്കും ഇവർ സാധാരണയിൽ നിന്നും വ്യത്യസ്തമായ കറുത്ത കണ്ണുകളായിരിക്കും, ശാസ്ത്രവിഷയങ്ങളിൽ അറിവുള്ളവരായിക്കും, ചുരുണ്ടമുടി, ബുദ്ധി സാമർത്ഥ്യം ,നേതൃത്വം വഹിക്കാനുള്ള കഴിവ്, പരിഹാസഭാവം, കളികളിൽ സാമർത്ഥ്യം, സൗന്ദര്യം, നല്ല സംഭാഷണം, നൃത്തം, സംഗീതം തുടങ്ങിയവയിൽ വാസനയും കഴിവും ഉണ്ടാകും.
#കർക്കിടകം രാശിയിൽ ചന്ദ്രൻ നിന്നാൽ
കർക്കിടകം രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതക വേഗത്തിലും അല്പം വളഞ്ഞു നടക്കുന്ന സ്വഭാവം ഉണ്ടായിരിക്കും,തടിച്ച അരക്കെട്ട്, സ്ത്രീകളായി ജനിക്കുന്ന ജാതകർക്ക് നല്ല വാക്ചാതുര്യം ഉണ്ടായിരിക്കും, ഇവർക്ക് നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കും ,ഈ രാശിയിൽ ജനിച്ചവർക്ക് ജ്യോതിഷ വിജ്ഞാനം, ധാരാളം വീടുകളുടെ ആധിപത്യം, സാമ്പത്തികമായി ഉയർച്ചതാഴ്ചകൾ, പൂന്തോട്ടങ്ങളിലും ജലാശയങ്ങളിലും താല്പര്യം, നല്ല വാക്കിന് മാത്രം കീഴടങ്ങുന്ന സ്വഭാവം തുടങ്ങിയവ ഉണ്ടായിരിക്കും
#ചിങ്ങം രാശിയിൽ ചന്ദ്രൻ നിന്നാൽ
ചിങ്ങം രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകർക്ക് ക്ഷമയുണ്ടാകുകയില്ല, നിസാര കാര്യങ്ങൾക്ക് പോലും പിണങ്ങിപ്പോകും, ഈ രാശിയിൽ ജനിച്ചവരുടെ ശരീരപ്രകൃതി വ്യത്യസ്തമായിരിക്കും, പരന്ന മുഖം, തടിച്ചതോൾ, സന്താനങ്ങൾ കുറവ്, സ്ത്രീകളോട് വിദ്യോഷം, മാംസഭക്ഷണത്തിലും വനങ്ങളിൽ സഞ്ചരിക്കാനും താല്പപര്യം, അനീതി കാട്ടുന്നവരോട് വിരോധം, ആരോഗ്യക്കുറവ്, പരാക്രമം, സ്ഥിര ബുദ്ധി, , മാതാവിനോട് താല്പര്യ കൂടുതൽ എന്നിവ ഈ രാശിയിൽ ജനിച്ച ജാതകരുടെ പ്രേത്യേകതകളാണ്.
#കന്നി രാശിയിൽ ചന്ദ്രൻ നിന്നാൽ
കന്നി രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകൻ ലജ്ജാശീലം കൂടുതൽ ഉള്ളവരാണ് ,ഈ രാശിയിൽ ജനിക്കുന്ന ജാതകർ പൊതുവെ പതുക്കെ നടക്കുന്നവരാണ്, ഇവരുടെ ശരീരപ്രകൃതി പറയുകയാണെങ്കിൽ ഒതുങ്ങിയ ചുമലും കയ്യും, എപ്പോഴും മന്ദസ്തമായ മുഖം, ആരെയും പിണക്കാതെ മധുരമായ സംഭാഷണം, സുഖജീവിതം, സത്യസന്ധത തുടങ്ങിയവ ഈ രാശിക്കാരുടെ ബലഹീനതയാണ്. കലാപരമായ കാര്യങ്ങളിൽ കഴിവ്, ധാർമ്മികത്വം, അന്യദേശസഞ്ചാരം, അന്യഗൃഹത്തിലും അന്യധനത്തിലും ആധിപത്യലാഭം, ഈ രാശിയിൽ ജനിക്കുന്നവർക്ക് സ്ത്രീ സന്താനങ്ങളായിരിക്കും കൂടുതൽ.
#തുലാം രാശിയിൽ ചന്ദ്രൻ നിന്നാൽ?
തുലാം രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകർ ദൈവീക കാര്യങ്ങളിലും മതകാര്യങ്ങളിലും താല്പര്യം പ്രകടിപ്പിക്കുകയും ആയതിനു വേണ്ടി സമയം ചിലവഴിക്കുന്നതിലും മടിയില്ല.മെച്ചമായ അറിവ്, ശുചിത്വം, മെലിഞ്ഞ ശരീരം, ധനലാഭം, അംഗവൈകല്യം, വ്യാപാരത്തിൽ താല്പര്യം, ബന്ധുവാത്സല്യം, ബന്ധുക്കളാൽ ത്യജിക്കപ്പെടുക തുടങ്ങിയ അനുഭവങ്ങളും തുലാം രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകരുടെ അനുഭവത്തിൽ വരും.
#വൃശ്ചിക രാശിയിൽ ചന്ദ്രൻ നിന്നാൽ?
വൃശ്ചിക രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകർ വിലയ കണ്ണുകൾ, വിരിഞ്ഞ മാറ് തുടങ്ങിയ ശരീരപ്രകൃതി ഉള്ളവരായിരിക്കും.ജാതകർക്ക് കുടുംബത്തിൽ നിന്നും ചെറുപ്പത്തിലേ അകന്നു നില്ക്കേണ്ടതായി വരും, ഇവർക്ക് ബാല്യകാലത്ത് പലവിധത്തിലുള്ള രോഗാവസ്ഥകൾ പിടികൂടാം. ഇവരെ തേടി ഗവൺമെൻ്റാനുകൂല്യം വരും, ജാതകർ ആലോചന കൂടാതെ പല പ്രവർത്തികളിലും ഏർപ്പെടുന്നതുമൂലം സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള പല ദുരിതങ്ങളും വൃശ്ചിക രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകരുടെ അനുഭവത്തിൽ വരും.
#ധനു രാശിയിൽ ചന്ദ്രൻ നിന്നാൽ?
ധനുരാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകർ നീണ്ട മുഖവും കഴുത്തും ഉള്ളവരായിരിക്കും.ഇവർക്ക് പൃതുധനം ലഭിക്കും. ഇവർ ദാനശീലരും സാഹിത്യ വാസനയുള്ളവരും എത് പ്രതിസന്ധിയെയും തരണം ചെയ്യുന്നവരും ആയിരിക്കും.ഇവർ വാക്സാമർത്ഥ്യമുള്ളവരായിരിക്കും. രാഷ്ട്രിയത്തിൽ പ്രവർത്തിക്കുന്നവർ ഉന്നതനിലയിലെത്തും.എത്ര വലിയ പ്രതിസന്ധിയുടെയും അവസാന ഘട്ടം ഇവർക്ക് ഒരു വഴി തെളിയുമെന്നതാണ്. ധനുരാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകരുടെ പ്രത്യേകത.
#മകരം രാശിയിൽ ചന്ദ്രൻ നിന്നാൽ?
മകരം രാശിയിൽ ചുണ്ടൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകൻ വരവ് നോക്കാതെ ചിലവ് ചെയ്യും, ഇവർ ഭാര്യയുടെയും മക്കളുടെയും സന്തോഷത്തിനു വേണ്ടി പണം ധൂർത്തടിച്ച് ചിലവാക്കും ഇവർ ശാസ്ത്ര വിഷങ്ങളിൽ അറിവ് നേടും. എല്ലാവർക്കും പ്രിയപ്പെട്ടവനായിരിക്കും, മകരം രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകർക്ക് അലസത കൂടുതലായിരിക്കും.ഇവർക്ക് തണുപ്പിനോട് അലർജി ഉണ്ടാകും.സാഹിത്യവാസനയുണ്ടാകും എന്നാലിവർക്ക് സങ്കോചമോ ദയയോ ഉണ്ടായിരിക്കുകയില്ല.
#കുംഭം രാശിയിൽ ചന്ദ്രൻ നിന്നാൽ ?
കുംദം രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകരുടെ ശരീരപ്രകൃതി വ്യത്യസ്തമാണ്. നീണ്ട കഴുത്തും, ഉയർന്നു കാണാവുന്ന ഞരമ്പുകളും ഇവർക്കുണ്ടാകും.ഇവർക്ക് പൊതുവെ ഒന്നിനോടും താല്പര്യം ഉണ്ടാകുകയില്ല.ഭയവും സ്നേഹവും മറ്റുള്ളവരിൽ നിന്ന് കുറവാണ്, ഇവർക്ക് പാപ പ്രവർത്തികൾ ചെയ്യുന്നതിൽ മടിയുണ്ടാകുകയില്ല.ഇവരുടെ ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കും. ഇവർ സുന്ദര വസ്തുക്കൾ ശേഖരിച്ചു വയ്ക്കുന്നതിൽ മുൻപന്തിയിലാണ്.
#മീനം രാശിയിൽ ചന്ദ്രൻ നിന്നാൽ ?
മീനം രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകർ ധാരാളം ജലയാത്ര ചെയ്യും. ജലവുമായി ബന്ധപ്പെട്ട ജോലി ലഭിക്കാനായിരിക്കും ഇവർക്ക് കൂടുതൽ സാധ്യത,ജലവുമായി ബന്ധപ്പെട്ട വസ്തുക്കൾ വ്യാപാരം നടത്തി ഇവർ ധനം നേടും.ഇവർക്ക് സൗന്ദര്യവും ആരോഗ്യവും ഉണ്ടാകും, ഇവർ സാമ്പത്തികമായി ഉയരും.മേൽ പറഞ്ഞ ജാതകർ ഉന്നത വിദ്യാഭ്യാസം നേടും എന്നീ ഫലങ്ങൾ മീനം രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകരുടെ അനുഭവത്തിൽ വരും.
✍ പ്രസൂൻ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596