ജാതകത്തിൽ സൂര്യൻ മോശമാണോ !
പരിഹാരം നക്ഷത്രമാണിക്യം –
\” അച്ഛനും ദേവനും രാജാ,
വാത്മാവും പ്രാണനസ്തിയും
വൈദ്യ ജ്യോതിർ ദിവാ നിത്യ ദൃത്
മർക്കേണ ചിന്തയേൻ \”
[പിതാവ്,ദേവൻ,രാജാവ്,ആത്‌മാവ്,പ്രാണൻ,അസ്ഥി,വൈദ്യൻ,ജ്യോതിസ്,പകൽ,കണ്ണ് എന്നിവ സൂര്യനെ കൊണ്ട് ചിന്തിക്കണം. ]
ജ്യോതിഷത്തിൽ സൂര്യൻ ആത്മകാരത്വവും , പിതൃ കാരത്വവും , രാജകാരകത്വവും (സർക്കാർ ) കല്പിച്ചിരിക്കുന്നു. ശക്തിയും പ്രതിരോധ ശക്തിയും നിയന്ത്രിക്കുക സൂര്യനാണ് എന്ന് സാരം.ശ്വാസോഛ്വാസം, മനഃസാക്ഷി സൂക്ഷിക്കുക ,വ്യക്തിത്വം നിലനിർത്തുക, തന്റേടം ഉണ്ടാക്കുക മുതലായവ ജാതകത്തിലെ സൂര്യന്റെ ഗുണഫലമാണ്. .ശരീരാവയവങ്ങളിൽ ഹൃദയം,വായ,തൊണ്ട ഇവയുമായി ബന്ധം സൂര്യനാണ്.ജാതകത്തിൽ സൂര്യൻ ബലം പോരെങ്കിൽ മുൻ പറഞ്ഞ ശരീര ഭാഗങ്ങളിൽ രോഗം ഉണ്ടാകുന്നു.ഈശ്വര ഭക്തി,പ്രമാണികത്വം,പ്രവർത്തനക്ഷമത,ധൈഷ്ണത, സംരംഭകത്വം,ഭരണ സാമർഥ്യം,ആത്‌മവിശ്വാസം,കീർത്തി,ഉദാര മനസ്കത,സർക്കാർ ജോലിപ്രശസ്തി ഇവയെല്ലാം സൂര്യന്റെ ഗുണ വിശേഷങ്ങളാണ്.അതായത് ജാതകത്തിൽ സൂര്യൻ ബലമുണ്ടെങ്കിൽ ആ വ്യക്തി പ്രശസ്തിയുടെ കൊടുമുടിയിൽ എത്തും.സൂര്യൻ ബലം ഇല്ലെങ്കിൽ ഈ തുറകളിൽ മംഗൾ ഏൽക്കും.രാശി ചക്രത്തിൽ സൂര്യൻ ആധിപത്യം ചിങ്ങം രാശിയിലാണ്.
ജാതകത്തില്‍ ആറാമത്തെയോ എട്ടാമത്തെയോ പന്ത്രണ്ടാമത്തെയോ ഭാവത്തിൽ സൂര്യന്‍ മോശമായി നിലകൊണ്ടാൽ അത് ദുര്‍ബലമാണെന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ ഫലമായി ഒരു വ്യക്തിക്ക് ജീവിതത്തില്‍ അനേകം കഷ്ടതകള്‍ വന്നുചേരുന്നു. ജാതകത്തില്‍ സൂര്യനെ ശക്തിപ്പെടുത്തുന്നതിനും എല്ലാ ദോഷഫലങ്ങളും നീക്കുന്നതിന് രത്നധാരണം തന്നെയാണ് ഉത്തമ പരിഹാരം. നക്ഷത്രമാണിക്യം എന്ന രത്നമാണ് ഞാൻ ശുപാർശ ചെയ്യുന്നത്. യഥാവിധി രത്നം ധരിയ്ക്കുകയും നിത്യേന ഉപാസന മന്ത്രങ്ങൾ ജപിച്ച് ശക്തിപ്പെടുത്തുകയും വേണം.
സൂര്യന്റെ ദേഷ ഫലങ്ങൾ.
കാഴ്ചശക്തി ദുര്‍ബലമാക്കുക ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, ആത്മാഭിമാനത്തിന് ക്ഷതം എന്നിവയും ആത്മവിശ്വാസക്കുറവ്, സാമൂഹികമായ പ്രശ്‌നങ്ങള്‍, ജീവിതത്തോടുള്ള അശുഭ സമീപനം,മാതാപിതാക്കളോടുള്ള ബന്ധം ദുര്‍ബലമാവുക, മാതാപിതാക്കളുടെ ആനാരോഗ്യം തുടങ്ങിയവ സൂര്യന്റെ ദോഷഫലങ്ങള്‍ കാരണം സംഭവിക്കാവുന്നു. സര്‍ക്കാർ ജോലിക്കാർ സൂര്യ സ്വാധീനം വർദ്ധിപ്പിക്കുകിൽ ജോലി സ്ഥലത്ത് തിളങ്ങാം. അഥവാ സർക്കാർ ജോലി സ്വപ്നം കാണുന്നവർക്കും നക്ഷത്രമാണിക്യം ഗുണപ്രദമാണ്.
ചിലരുടെ ജാതകത്തിൽ സൂര്യൻ ദുർബലമാണോ അല്ലയോ എന്ന് ഉറപ്പിക്കാനാവില്ല. എന്നാൽ ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാവുന്നതാണ്. നിരന്തരമായ ബലഹീനത, അലസത, ശരീരത്തിന് ശരിയായി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ എന്നിവ ലക്ഷണങ്ങളാണ്. സൂര്യൻ അസ്ഥികളുമായും ബന്ധപ്പെട്ടിരിക്കുന്ന അസ്ഥിപ്രശ്നങ്ങൾ, കൈകളിലോ കാലുകളിലോ ഇടയ്ക്കിടെ മരവിപ്പ് അനുഭവപ്പെടുന്നത് സൂര്യന്റെ ദോഷഫലങ്ങളാണ്.
ഇവയ്ക്ക് പരിഹാരമാണ് നക്ഷത്രമാണിക്യ രത്നധാരണം. ജാതകം പരിശോധിച്ച് ശരീര ഭാരം കൂടി പരിഗണിച്ച് വേണം രത്ന തൂക്കം നിശ്ചയിച്ച് സൂര്യ വിരലിൽ മുഹൂർത്ത ദിവസം രത്നധാരണം നടത്താൻ. ഓം സൂര്യായ നമ:
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596