തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ ജ്യോതിഷപരമായ നിഗൂഢത അറിയാം.
നമ്മുടെ സമൂഹത്തിൽ നായ്ക്കളെ കുറിച്ച് നിരവധി വിശ്വാസങ്ങളുണ്ട്. ഭാവി സംഭവങ്ങളെക്കുറിച്ച് അറിയാൻ സാധിക്കുന്ന മൃഗങ്ങൾ, പല ഗ്രഹങ്ങളുടെയും ദോഷങ്ങൾ നീക്കാൻ കഴിയുന്ന മൃഗങ്ങൾ, ദുഷ്ടശക്തികളെ കാണാൻ സാധിക്കുന്നവ തുടങ്ങി പല വിശ്വാസങ്ങളും നായ്ക്കളെ ചുറ്റിപ്പറ്റിയുണ്ട്. ചില സ്ഥലങ്ങളിൽ, നായ്ക്കളുടെ ക്ഷേത്രങ്ങളുണ്ട്, അവിടെ അവയെ ആരാധിക്കുന്നു. എല്ലാത്തിനുമുപരി, നമ്മുടെ സമൂഹത്തിലും ഹിന്ദുമതത്തിലും എന്തുകൊണ്ടാണ് നായയ്ക്ക് ഇത്രയധികം പ്രാധാന്യം.
കേതു നില്ക്കുന്ന രാശ്യാധിപൻ ദുർബ്ബലനാണെങ്കിലോ കേതു 6, 8, 12 ഭാവങ്ങളിൽ വന്നാലോ അശുഭമാവാം. തിരുവാതിര, തിരുവോണം, അത്തം, ചതയം, രോഹിണി, ചോതി, പൂയം, അനിഴം, ഉത്തൃട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും കേതു ദോഷം ഉണ്ട്.
രാഹു കേതുക്കൾ ജാതകത്തില്‍ മോശമായി സ്ഥിതി ചെയ്താല്‍, അത് വ്യക്തിയുടെ ജീവിതത്തില്‍ വളരെയധികം കുഴപ്പങ്ങള്‍ ഉണ്ടാക്കും. അങ്ങനെയുള്ള ഒരാള്‍ക്ക് ജീവിതത്തില്‍ അനാവശ്യമായ ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. രാഹുവും കേതുവും സൂര്യനോടോ ചന്ദ്രനോടോ ചേരുമ്പോള്‍, ഒരു ഗ്രഹണദോഷം രൂപം കൊള്ളുന്നു, അത് വ്യക്തികളുടെ ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ കൊണ്ടുവരും. ചികിത്സിക്കാന്‍ കഴിയാത്ത രോഗങ്ങള്‍, വിഷാദം, ദാമ്പത്യബന്ധത്തിലെ തകര്‍ച്ച, ബിസിനസ്സിലോ ജോലിയിലോ തളര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ സംഭവിക്കാം. എന്നാല്‍ വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നതിലൂടെ അല്ലെങ്കിൽ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിലൂടെ ഈ മോശം യോഗങ്ങളുടെ പ്രതികൂല ഫലങ്ങള്‍ കുറയും എന്ന് വിശ്വസിക്കുന്നു. ഈ മോശം യോഗങ്ങളുടെ ദോഷഫലങ്ങള്‍ നീക്കം ചെയ്യാനും വ്യക്തിയുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും കൊണ്ടുവരാനും നായ്ക്കള്‍ക്ക് കഴിയുമെന്ന് പറയപ്പെടുന്നു.
കേതു പ്രീതിക്കായി പ്രാര്‍ത്ഥനയും ഔഷധ സേവയും നടത്താം. കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതും തെച്ചി, ചെമ്പരത്തി തുടങ്ങിയ ചുവന്ന പുഷ്പങ്ങളും നീല ശംഖുപുഷ്പം, നീലച്ചെമ്പരത്തി തുടങ്ങിയ നീല പുഷ്പങ്ങള്‍ ഉണ്ടാകുന്ന ചെടികൾ വീട്ടിൽ വളർത്തുന്നതും ദോഷങ്ങളെ അകറ്റും എന്ന് വിശ്വസിക്കുന്നു.
കേതുവിനെ പ്രസാദിപ്പിക്കുന്നതിലൂടെ നിങ്ങളുടെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. അതില്‍ സന്ധി വേദന പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ തിങ്കഴാഴ്ച ദിനത്തില്‍ കേതു മന്ത്രം ജപിക്കേണ്ടതാണ്. കേതുവിന്റെ മന്ത്രം ഇപ്രകാരമാണ് –
\’ഓം ശ്രീം ശ്രോംസഃ കേത്വേ നമഃ\’
നിങ്ങൾ ഈ മന്ത്രം എത്രയധികം ജപിക്കുന്നുവോ അത്രത്തോളം നിങ്ങൾക്ക് ഫലം ലഭിക്കുന്നു എന്നാണ് വിശ്വാസം. കേതുവിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ദോഷഫലങ്ങൾ ഉണ്ടാകും എന്നാണ് വിശ്വാസം.കുട്ടിയുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അത് തിങ്കളാഴ്‌ച ദിനത്തിൽ കറുത്ത നിറമുള്ള വസ്ത്രങ്ങൾ ദാനം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾ പറയുന്നത് പോലെയുള്ള അസുഖം ഇല്ലാതാവും എന്നാണ്.
വൈഡ്യൂര്യം ധരിക്കുന്നത് കേതു പ്രീതിക്കും കേതുവിനെ ശക്തിപ്പെടുത്താനും ഉത്തമമാണെന്ന് വിശ്വസിക്കുന്നു. സമ്പത്ത്, ആപത്തുകളിൽ നിന്ന് രക്ഷ, ആരോഗ്യം എന്നിവയ്ക്കും വൈഡൂര്യ ധാരണം ഉത്തമമാണ്.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596