നിങ്ങളുടെ ഒക്ടോബർ 2022
ജ്യോതിഷപരമായി ഒക്ടോബര്‍ മാസത്തില്‍ പല ഗ്രഹങ്ങളും രാശി മാറും. ബുധന്‍ കന്നി രാശിയിലും ചൊവ്വ മിഥുനം രാശിയിലും സൂര്യന്‍ തുലാം രാശിയിലും ശുക്രന്‍ തുലാം രാശിയിലും മകരം ശനി രാശിയിലും ബുധന്‍ തുലാം രാശിയിലും നീങ്ങും. ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കും. 2022 ഒക്ടോബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളാണ് കൈവരുന്നത് എന്നറിയാന്‍.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
ഒക്ടോബര്‍ മാസത്തില്‍ മേടക്കൂറുകാര്‍ക്ക് ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കൂടുതല്‍ സഹായിങ്ങള്‍ ലഭിക്കും. സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വന്തം കഴിവ് തെളിയിക്കാന്‍ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ഈ സമയം ചില നിയന്ത്രണങ്ങള്‍ വരുത്തേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്ങ്ങള്‍ നിങ്ങളുടെ വഴിക്ക് വന്നേക്കാം. നിങ്ങളുടെ ദേഷ്യസ്വഭാവം നിയന്ത്രിക്കുക. ആരോഗ്യത്തോടെയിരിക്കാന്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കുക.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഒക്ടോബര്‍ മാസത്തില്‍ ഇടവക്കൂറുകാര്‍ക്ക് ചില മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജീവിത പങ്കാളിയോടുള്ള നിങ്ങളുടെ പെരുമാറ്റം സ്‌നേഹത്തോടെയായിരിക്കണം. നിങ്ങളുടെ സംസാരശൈലി ശ്രദ്ധിക്കുക. ഈ സമയം നിങ്ങള്‍ യാത്രകള്‍ കഴിയുന്നതും കുറയ്ക്കുക. മറ്റുള്ളവരുടെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്വാസകോശ, ഹൃദയ സംബന്ധ അസുഖങ്ങളുള്ളവര്‍ ഈ സമയം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുബാംഗങ്ങളുടെയും ആരോഗ്യവും മോശമായേക്കാം.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
ഒക്ടോബര്‍ മാസത്തില്‍ മിഥുനക്കൂറുകാര്‍ക്ക് അമ്മയുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യം മോശമായേക്കാം. ഭൂമി, വസ്തു, വീട് എന്നിവ വാങ്ങാന്‍ പദ്ധതിയിടുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. വാഹനം, സ്വര്‍ണ്ണം എന്നിവയും നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കും. അവിവാഹിതര്‍ക്ക് ഈ സമയം നല്ല വിവാഹ ആലോചനകള്‍ വന്നേക്കാം. ചില ആജ്ഞാത ശത്രുക്കളെ നിങ്ങള്‍ കരുതിയിരിക്കേണ്ടതുണ്ട്. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
ഒക്ടോബര്‍ മാസത്തില്‍ കര്‍ക്കടകകൂറുകാര്‍ക്ക് നിങ്ങളുടെ അര്‍പ്പണബോധവും കഠിനാധ്വാനവും വിജയം നല്‍കും. മക്കളുടെ കാര്യത്തില്‍ സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാനാകും. ഈ സമയം അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. തീ, ആയുധം എന്നിവ ഉപയോഗിക്കുബോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. ആര്‍മി, പോലീസ് തുടങ്ങിയ ജോലികള്‍ക്കായി പരിശ്രമിക്കുന്നവര്‍ക്ക് വിജയ സാധ്യതകളുണ്ടാകും. സ്ഥലം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. വിദേശയാത്രകള്‍ക്കും യോഗമുണ്ട്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ഒക്ടോബര്‍ മാസത്തില്‍ ചിങ്ങക്കൂറുകാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ വന്നുചേരും. നിങ്ങളുടെ കരിയറില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ജോലിയില്‍ മേലധികാരികളുടെ സഹായം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് ചില യാത്രകളും ചെയ്യേണ്ടി വരും. സാമ്പത്തിക ബാധ്യത മറികടക്കാന്‍ നിങ്ങള്‍ ചില ശക്തമായ തീരുമാനങ്ങളെടുക്കും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നുവെങ്കില്‍ വിജയസാധ്യതയുണ്ട്. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഈ മാസം ആത്മസംതൃപ്തി ഉണ്ടാകും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
ഒക്ടോബര്‍ മാസത്തില്‍ കന്നിക്കൂറുകാര്‍ക്ക് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നേടാനാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ഭക്ഷണം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും സഹായം ലഭിക്കും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലികള്‍ മറ്റുള്ളവരെ ഏല്‍പിക്കാതെ സ്വന്തമായിത്തന്നെ ചെയ്യുക. പണം കടം കൊടുക്കുന്നത് ശ്രദ്ധിക്കുക. ജീവിതത്തില്‍ കഠിനമായ സാഹചര്യങ്ങള്‍ വരുമെങ്കിലും നിങ്ങളുടെ യുക്തി പൂര്‍വ്വമുള്ള സമീപനത്താല്‍ അതെല്ലാം അതിജീവിക്കാന്‍ കഴിയും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
ഒക്ടോബര്‍ മാസത്തില്‍ തുലാക്കൂറുകാരായ ബിസിനസുകാര്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. നിങ്ങളുടെ ബിസിനസില്‍ മാന്ദ്യമുണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം പഠനത്തില്‍ ശ്രദ്ധയുണ്ടായേക്കില്ല. കൈവരേണ്ട പണം ലഭിക്കാന്‍ അല്‍പം താമസമുണ്ടാകും. കുടുംബസ്വത്തില്‍ ചില തര്‍ക്കങ്ങളുണ്ടായേക്കാം. നിങ്ങളുടെ പല പ്രവൃത്തികളും പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം അസ്ഥിരോഗം ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. വാക്കുതര്‍ക്കളില്‍ നിന്ന് വിട്ടുനില്‍ക്കുക.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
ഒക്ടോബര്‍ മാസത്തില്‍ വൃശ്ചികക്കൂറുകാര്‍ക്ക് ആഗ്രഹിച്ച സ്ഥാനമാനങ്ങള്‍ കൈവരും. നിങ്ങള്‍ക്ക് നേട്ടങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. ഈ സമയം ചില ശുഭകരമായ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ബന്ധുജനങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ മദ്ധ്യസ്ഥത വഹിക്കേണ്ടി വന്നേക്കാം. ഈ സമയം നിങ്ങള്‍ക്ക് മാതാപിതാക്കളുടെ സഹായങ്ങളുണ്ടാകും. പൂര്‍വ്വിക സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടായേക്കും. സന്താനങ്ങള്‍ കാരണം സുഖാനുഭവങ്ങള്‍ കൈവരും. സര്‍ക്കാര്‍ ഉദ്യോഗത്തിനായി ശ്രമിക്കുന്നവര്‍ക്ക് ഈ സമയം നല്ലതാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ഒക്ടോബര്‍ മാസത്തില്‍ ധനുക്കൂറുകാര്‍ക്ക് ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സാധിക്കും. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തുക. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. ഈ സമയം കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ചില യാത്രകളും നടത്താനാകും. ചില പുതിയ വ്യക്തികളെ പരിചയപ്പെടാന്‍ അവസരം ലഭിക്കും. ശത്രുക്കളെ ജയിക്കാന്‍ സാധിക്കും. അവിവാഹിതര്‍ക്ക് ചില വിവാഹാലോചനകള്‍ വന്നേക്കാം.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
ഒക്ടോബര്‍ മാസത്തില്‍ മകരക്കൂറുകാര്‍ക്ക് വീട്ടില്‍ നിന്ന് അകന്നു നില്‍ക്കേണ്ട സാഹചര്യമുണ്ടായേക്കാം. ആരോഗ്യം ശ്രദ്ധിക്കണം. ഭഷ്യവിഷബാധ ഏല്‍ക്കാതിരിക്കാന്‍ സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ സഹായങ്ങള്‍ ലഭ്യമാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഈ സമയം വര്‍ദ്ധിച്ചേക്കാം. ലക്ഷ്യബോധത്തോടെ നിങ്ങള്‍ പെരുമാറും. മോശം കൂട്ടുകെട്ടുകളില്‍ നിന്ന് അകന്നുനില്‍ക്കുക. വ്യാപാരരംഗത്ത് പുരോഗതിക്കായി കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. പഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശുഭവാര്‍ത്തകള്‍ ലഭിക്കും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
ഒക്ടോബര്‍ മാസത്തില്‍ കുംഭക്കൂറുകാര്‍ വാഹനം ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശത്രുക്കള്‍ നിങ്ങള്‍ക്കെതിരേ തിരിഞ്ഞേക്കാം. അപവാദ പ്രചാരണങ്ങളില്‍ വീഴാതിരിക്കുക. കുടുംബത്തില്‍ ചിലരുടെ ആരോഗ്യം മോശമായേക്കാം. ആലോചിക്കാതെ തീരുമാനങ്ങളെടുക്കാതിരിക്കുക. സംസാരം ശ്രദ്ധിക്കുക. ക്ഷമയോടെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. നിങ്ങളുടെ കോപസ്വഭാവം നിയന്ത്രിക്കുക.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
ഒക്ടോബര്‍ മാസത്തില്‍ മീനക്കൂറുകാര്‍ ചതിയില്‍ പെടാന്‍ സാധ്യതയുണ്ട്. ആരേയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കേണ്ടിവന്നേക്കം. വിദ്യാര്‍ത്ഥികള്‍ ഈ സമയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ബന്ധുക്കളുമായി സഹകരിച്ച് മുന്നോട്ടുപോകുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം ചില ഉദരരോഗങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളിയുടെ വാക്കുകള്‍ കൂടി കേള്‍ക്കുക.
✍ പ്രസൂൻ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596
കൃത്യമായ അതിലുപരി ലളിതവും വിശദമായ വിവരണം അറിയേണ്ടതായ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ പോസ്റ്റ്എല്ലാവരും ചുരുങ്ങിയ പക്ഷം പ്രാവശ്യമെങ്കിലും വായിക്കണം എന്നതാണ് അഭ്യർത്ഥന
നന്ദി
കൃത്യമായ അതിലുപരി ലളിതവും വിശദമായ വിവരണം അറിയേണ്ടതായ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ പോസ്റ്റ്എല്ലാവരും ചുരുങ്ങിയ പക്ഷം 2 പ്രാവശ്യമെങ്കിലും വായിക്കണം എന്നതാണ് അഭ്യർത്ഥന
നന്ദി