നിമിത്ത ലക്ഷണങ്ങൾ – 1
രക്തം സ്വപ്നം കണ്ടാൽ ?
പലരും ഫോണിൽ സംശയങ്ങൾ ചോദിച്ചിട്ടുള്ളവയെല്ലാം അപ്പോൾ തന്നെ നോട്ടിൽ കുറിച്ചിടാറുണ്ട്. അവയെല്ലാം കോർത്തിണക്കി തുടർ പംക്തി ആയി പോസ്റ്റ് ചെയ്യാം എന്ന് വിചാരിക്കുന്നു.നിമിത്ത ലക്ഷണങ്ങൾ / പരിഹാരങ്ങൾ ചർച്ച ചെയ്യുന്ന പങ്കാളിത്തം ആദ്യത്തേത്.
കൈകളിലോ ശരീരഭാഗങ്ങളിലോ രക്തം പുരണ്ടതായി കാണുന്നത് നിമിത്തമല്ല. ദൗർഭാഗ്യകരമായ ഒരു സംഭവത്തേക്കുറിച്ചുള്ള ഒരു മുന്നറിയിപ്പായി കണക്കാക്കുക തന്നെ വേണം. തന്നെ അപകീർത്തിപ്പെടുത്തുകയും മോശക്കാരനാക്കുകയും ചെയ്യുന്ന ഒരു വ്യക്തി നമ്മുക്ക് ചുറ്റും ഉണ്ട് എന്നും. ആ വ്യക്തിയുടെ പ്രവൃത്തിയുടെ ഫലം നാം അനുഭവിക്കേണ്ടി വരും എന്നും മനസിലാക്കി ശ്രദ്ധയോടെ പെരുമാറുന്നത് നന്നായിരിക്കും.
ആ വ്യക്തിയുടെ വൈരുദ്ധ്യാത്മക സൗഹൃദ ഭാവത്തിലൂടെ നമുക്ക് എതിരെയുള്ള പ്രവൃത്തികളുടെ നശീകരണത്തിന്നായി രുദ്രാക്ഷ ജപമാല ഉപയോഗിച്ച് 108 തവണ ഓം ദും ദുർഗ്ഗായേ നമ: എന്ന മന്ത്രം നിത്യേന ജപിക്കുന്നത് അസുഖകരമായ അനുഭവങ്ങളെ ഇല്ലാതാക്കാനും , ആ വ്യക്തി അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യങ്ങളെ ഒഴിവാക്കാനും സഹായിക്കും. അനുകൂല ഗ്രഹത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്ന രത്നധാരണം അന്യ വ്യക്തികളുടെ നമ്മുക്ക് മേലുള്ള വിപരീത ചിന്തകളെ തടയാൻ ഉത്തമപരിഹാരമാണ്.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596