നിമിത്ത ലക്ഷണങ്ങൾ – 2
രുദ്രാക്ഷം സ്വപ്നം കണ്ടാൽ !
രുദിനെ ദ്രവിപ്പിക്കുവന്‍ രുദ്രന്‍. രുദ് എന്നാല്‍ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാല്‍ ഇല്ലാതാക്കുക എന്നുമാണ് അര്‍ത്ഥം. രുദ്രാക്ഷം സ്വപ്നത്തിൽ കണ്ടാൽ ഒരു ദുഖം ഉണ്ടാകാൻ പോകുന്നു എന്ന് മനസിലാകണം. അത് ശമിപ്പിക്കാൻ പറ്റുന്നതാണ് ; അതിനാൽ പരിഹാരം ആവശ്യമാണ് എന്നും തീർച്ചപ്പെടുത്താം.
തൊട്ടടുത്ത ദിവസം തന്നെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോവുകയും 108 രുദ്രാക്ഷങ്ങൾ അടങ്ങിയ ജപ മാലയും , കൂവളമാലയും സഹിതം നടയ്ക്ക് വച്ച് ഒരു ജലധാരയും വഴിപാടായി കഴിക്കുക. ദുഖം അനുഭവപ്പെടുക പോലുമില്ല. ഇനി ദുഖത്തിന്റെ നേരിയ ലാഞ്ചന ഉണ്ടായാൽ തന്നെ വളരെ വേഗം ശമിക്കുകയും ചെയ്യും.
ഈ പംക്തി വായിക്കുമ്പോൾ നിങ്ങൾക്ക് സംശയം തോന്നുന്ന നിമിത്തങ്ങൾ എന്ത് എന്ന് അറിയുന്നതിനും; ഫലം അറിയുന്നതിനും; പരിഹാരത്തിനായും അപ്പോൾ തന്നെ ഇതോടോപ്പം ചേർത്തിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറിൽ മെസേജ് ചെയ്താൽ മതിയാകുന്നതാണ്. മറുപടി ഉടനടി തരുന്നതും അടുത്ത ദിവസത്തെ പോസ്റ്റായി പബ്ലീഷ് ചെയ്യുന്നതുമാണ്.
ശരിയായ ഗ്രഹത്തിന്റെ സ്വാധീനം രത്നധാരണം വഴി വർദ്ധിപ്പിച്ച വ്യക്തിയ്ക്ക് ദുർനിമിത്തങ്ങൾ ഉണ്ടാകുന്നതല്ല. ഉണ്ടായാൽ തന്നെ അത്യധിക ദുഖത്തിലേയ്ക്ക് എത്തിച്ചേരുകയുമില്ല. ലളിതമായ പരിഹാരം കൊണ്ട് നിവൃത്തി വരുത്താനാകും.
✍ പ്രസൂൻ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596