നിമിത്ത ലക്ഷണങ്ങൾ – 3
ആനകളെ സ്വപ്നം കണ്ടാൽ.
ഉറക്കത്തിൽ സ്വപ്ന രൂപേണ ആനകളെ കണ്ടാൽ എന്താണ് നിമിത്ത ഫലം എന്ന് ഇന്നലെ പലരും വാട്ട്സ് ആപ്പിൽ എഴുതി ചോദിച്ചിരുന്നു. സ്വപ്നം കാണുന്നത് ഒരു കൂട്ടം ആനകളുടെ പൃഷ്ഠഭാഗമെങ്കിൽ ശുഭ നിമിത്തമായി കണക്കാക്കാം. ഒറ്റയാൻ അലറി പാഞ്ഞ് വരുന്നത് കണ്ടാൽ വരാൻ പോകുന്നത് തീവ്രമായ പ്രശ്നമാണെന്ന് മനസിലാക്കാം. ഒരു കൂട്ട ആനകൾ എഴുന്നള്ളത്ത് നടത്തുന്നത് കണ്ടാൽ ശുഭശകുനം തന്നെ. ആനകൾ തമ്മിൽ പോരടിക്കുന്നത് ദർശിച്ചാൽ വരാൻ പോകുന്ന ശത്രു ദോഷം തിരിച്ചറിയണം.
എങ്കിലും ആനകളെ തുടർച്ചയായ ദിവസങ്ങളിൽ സ്വപ്നം കണ്ടാൽ അടുത്തുള്ള ക്ഷേത്രത്തിൽ ഗണപതി ഹോമത്തിൽ പങ്കെടുക്കാൻ സമയമായി എന്ന് കണക്കാക്കി യഥാവിധി പ്രവർത്തിക്കുക. ഗണപതി ഹോമത്തിൽ കരിമ്പ് / പഞ്ചസാര ഹോമിച്ച് മൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തിരുമേനിയോട് പറയുക .
ഒരു യാത്ര ചെയുന്ന അവസരത്തിൽ ആനയുടെ പൃഷ്ഠഭാഗം ആദ്യം കാണുന്നു എങ്കിൽ ശുഭ നിമിത്തം എന്നും മുൻവശം ആണെങ്കിൽ അശുഭം എന്നും കണക്കാക്കണം. ആശുഭം എന്ന് മനസിലാക്കിയാൽ ശിവന് ഒരു കൂവളമാല നേർച്ച നേർന്ന് യാത്ര തുടരുകയും അടുത്ത ദിവസം തന്നെ അപ്രകാരം നൽകേണ്ടതുമാണ്.
മരിച്ചു പോയ വരെ സ്വപ്നം കണ്ടാലുള്ള ഫലങ്ങൾ/പരിഹാരം എന്നിവ അടുത്ത ദിവസത്തെ പോസറ്റിൽ വായന തുടരാം .
ഈ പംക്തി വായിക്കുമ്പോൾ നിങ്ങൾക്ക് സംശയം തോന്നുന്ന നിമിത്തങ്ങൾ എന്ത് എന്ന് അറിയുന്നതിനും; ഫലം അറിയുന്നതിനും; പരിഹാരത്തിനായും അപ്പോൾ തന്നെ ഇതോടോപ്പം ചേർത്തിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറിൽ മെസേജ് ചെയ്താൽ മതിയാകുന്നതാണ്. മറുപടി ഉടനടി തരുന്നതും അടുത്ത ദിവസത്തെ പോസ്റ്റായി പബ്ലീഷ് ചെയ്യുന്നതുമാണ്.
ശരിയായ ഗ്രഹത്തിന്റെ സ്വാധീനം രത്നധാരണം വഴി വർദ്ധിപ്പിച്ച വ്യക്തിക്ക് ദുർനിമിത്തങ്ങൾ ഉണ്ടാകുന്നതല്ല. ഉണ്ടായാൽ തന്നെ അത്യധികം അപകടത്തിലേക്ക് എത്തിച്ചേരുകയുമില്ല. ലളിതമായ പരിഹാരം കൊണ്ട് നിവൃത്തി വരുത്താനാകും.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596