നിമിത്ത ലക്ഷണങ്ങൾ – 4 മരിച്ചവരെ സ്വപ്നം കണ്ടാൽ.

നിമിത്ത ലക്ഷണങ്ങൾ – 4
മരിച്ചവരെ സ്വപ്നം കണ്ടാൽ.
നിത്യ ജീവിതത്തിൽ ഒരുവൻ നേരിടുന്ന പ്രശ്നങ്ങളെ അവന്റെ ഉപബോധമനസ്സ് വ്യാഖാനിക്കാൻ ശ്രമിക്കുന്നതാണ് സ്വപ്നങ്ങൾ.ശരീരത്തിന്റെ സഹായമില്ലാതെ മനസ്സ് ഒറ്റക്ക് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിണത ഫലമാണ് സ്വപ്നത്തെ കണക്കാക്കാം. ഉപബോധ മനസ് നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതാണ് സ്വപ്നം എന്നും വിവർത്തനം ചെയ്യാം.

ഇങ്ങനെ നടക്കുമോ എന്ന് ഉപബോധ മനസ് ചിന്തിക്കുന്നതാണ് സ്വപ്നം. ഒരു വാഹനം ഡ്രൈവ് ചെയ്യാൻ പഠിക്കുന്നത് ബോധ മനസിന്റെ നിയന്ത്രണത്തിലാണ്. എന്നാൽ ഒരു മികച്ച ഡ്രൈവർ ഡ്രൈവ് ചെയ്യുമ്പോൾ ക്ലച്ച്, ബ്രേക്ക് ചവിട്ടുന്നത് ബോധപൂർവ്വം അല്ല . ഉപബോധ മനസാണ് അപ്പോൾ നിയന്ത്രണം ഏറ്റെടുക്കുന്നത്. ഉപബോധ മനസിന്റെ നിയന്ത്രണത്തിൽ ചെയ്യുന്ന കാര്യങ്ങളാണ് നാം നിത്യജീവിതത്തിൽ കൂടുതലും ചെയ്യുന്നത്.

ഒരു വ്യക്തി മരിച്ചു പോയ [സത്ത് പോയ ] ആളുകളെ സ്വപ്നം കാണുന്നു എന്ന് കരുതുക. മരിച്ച് പോയ വ്യക്തികളെ നാം ഓർമ്മിക്കുന്നില്ല ,അവർക്ക് വേണ്ടി നാം ഒന്നും ചെയ്യുന്നില്ല , ജീവിച്ചിരുന്നപ്പോൾ വേണ്ട വിധം ഒന്നും ചെയ്യാൻ സാധിച്ചില്ല എന്ന ബോധ മനസിന്റെ ചിന്തകൾ ഉപബോധ മനസ് ഏറ്റെടുത്തു കഴിഞ്ഞാൽ ശരീരം വിശ്രമിക്കുന്ന വേളകളിൽ ഈ ചിന്ത തുടർച്ചയായി തുടർന്നുള്ള ദിവസങ്ങളിൽ ഉറക്കത്തിൽ രൂപപ്പെടുന്നു. തീർച്ചയായും അത് അശുഭ സ്വപ്നം തന്നെയാണ്.

മരിച്ച വ്യക്തികൾക്ക് വർഷാവർഷം ബലി ഇടുക. വർഷത്തിൽ ഒരിക്കൽ നമസ്കാരം ചെയ്യുക എന്നിവ ചെയ്താൽ മരിച്ചവർക്ക് വേണ്ടി ഞാൻ വേണ്ടത് ചെയ്തു എന്ന ചിന്ത മനസിൽ രൂപപ്പെട്ട് . അത്തരം സ്വപ്നങ്ങൾ ദീർഘനാളത്തേയ്ക്ക് ഉപബോധ മനസ് ഏറ്റെടുക്കില്ല. അത് തന്നെയാണ് പരിഹാരവും.

ഈ പങ്ക് വായിക്കുമ്പോൾ നിങ്ങൾക്ക് സംശയം തോന്നുന്ന നിമിത്തങ്ങൾ എന്ത് എന്ന് അറിയുന്നതിനും; ഫലം അറിയുന്നതിനും; പരിഹാരത്തിനായും അപ്പോൾ തന്നെ ഇതോടൊപ്പം ചേർത്തിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറിൽ മെസേജ് ചെയ്താൽ മതിയാകും. മറുപടി ഉടനടി തരുന്നതും അടുത്ത ദിവസത്തെ പോസ്റ്റായി പബ്ലീഷ് ചെയ്യുന്നതുമാണ്.

ശരിയായ ഗ്രഹത്തിന്റെ സ്വാധീനം രത്നധാരണം വഴി വർദ്ധിപ്പിച്ച വ്യക്തിക്ക് ദുർനിമിത്തങ്ങൾ ഉണ്ടാകുന്നതല്ല. ഉണ്ടായാൽ തന്നെ അത്യധികം അപകടത്തിലേക്ക് എത്തിച്ചേരുകയുമില്ല. ലളിതമായ പരിഹാരം കൊണ്ട് നിവൃത്തി വരുത്താനാകും.
പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596

 

Leave a Comment

Your email address will not be published. Required fields are marked *