നിമിത്ത ലക്ഷണങ്ങൾ – 5
സ്വപ്നത്തിൽ സർപ്പ ദർശനം.
സ്വപ്നത്തിൽ നാഗങ്ങളെ സ്വപ്നം കാണുന്നു എന്ന് പറയുന്നവർ ഉണ്ട്. സർപ്പ ദർശനം പല രീതിയിൽ കാണാറുണ്ട്. അതിൽ ചിലതും അതിന്റെ നിമിത്ത ഫലങ്ങളും പരിശോധിക്കാം.
ഒരു സ്വപ്നത്തിൽ നിങ്ങളെ ഒരു വിഷപ്പാമ്പ് കടിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ, അറിയാതെ തന്നെ, ഒരു വലിയ അപവാദത്തിന് കാരണമാകും, ഒരുപക്ഷേ നിങ്ങളുടെ തെറ്റ് അല്ലെങ്കിൽ നിങ്ങളുടെ അടുപ്പമുള്ള ഒരാളുടെ തെറ്റ്.
ഒരു വലിയ പാമ്പ് ഒരു വ്യക്തിയുടെ കഴുത്ത് ഞെരിക്കുന്നതായി നിങ്ങൾ സ്വപ്നം കണ്ടിരുന്നെങ്കിൽ, ഈ വ്യക്തി യഥാർത്ഥ അപകടത്തിലാണ്.
ഒരു കറുത്ത, ഭീമാകാരമായ പാമ്പിനെ ഒരു സ്വപ്നം കണ്ടാൽ താരതമ്യപ്പെടുത്താനാവാത്ത തിന്മ എന്നാണ് അർത്ഥമാക്കുന്നത്.
ഒരു വടിക്ക് ചുറ്റും പാമ്പ് ചുറ്റിപ്പിടിക്കുന്നത് സത്യം മറയ്ക്കുന്ന തിന്മ എന്നാണ്.
ഒരു സ്വപ്നത്തിൽ നിങ്ങൾ ഒരു പാമ്പിനെ വളയത്തിൽ ചുരുട്ടിയിരിക്കുന്നതായി കണ്ടാൽ, നിങ്ങൾക്ക് ഒരു രഹസ്യ ശത്രു ഉണ്ട്.
സ്വപ്നത്തിൽ ആക്രമിക്കുന്ന പാമ്പ് ദുരന്തവും ബുദ്ധിമുട്ടും
സ്വപ്നത്തിൽ പാമ്പിനെ കൊല്ലുക എന്നത് ശത്രുവിനെ അകറ്റുക എന്നതാണ്.
കറുത്ത നിറമുള്ള പാമ്പ് കടിക്കുന്നത് സ്വപ്നം കണ്ടാൽ മരണത്തിന്റെ സൂചനയാണ്, പത്തി വിടർത്തി നിൽക്കുന്ന സർപ്പത്തെ കാണുന്നത് ശത്രുക്കൾ ഉള്ളത് കൊണ്ടാണ്, പാമ്പിൽ നിന്ന് ഒളിച്ചോടുന്നതായി സ്വപ്നം കണ്ടാൽ നിങ്ങളിൽ നിന്ന് നിങ്ങൾ തന്നെ ഒളിച്ചോടാൻ ശ്രമിക്കുകയാണ്, സർപ്പത്തെ വിരട്ടി ഓടിക്കുന്നത് സ്വപ്നം കണ്ടാൽ ദാരിദ്ര്യമായിരിക്കും ഫലം എന്നിങ്ങനെ ധാരാളം അഭിപ്രായങ്ങൾ ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്
ഏതു തരത്തിലുള്ള സർപ്പ ദർശനവും നമ്മെ ഓർമ്മപ്പെടുത്തന്നത് ഇതാണ്.ശത്രു ദോഷമോ,സർപ്പ ദോഷമോ ഉള്ളത് കൊണ്ടാണ് പാമ്പിനെ സ്വപ്നം കാണുന്നത് ; വീടിനുള്ളിലോ പുരയിടത്തിലോ പാമ്പിനെ കണ്ടാലും ദോഷ സമയം വരുന്നു എന്ന് അനുമാനിക്കാം.
ദോഷഫലങ്ങൾ.
സര്‍പ്പ ദോഷം ഒരാളുടെ ജീവിതത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. കുടുംബത്തിലെ അസന്തുഷ്ടി, ബിസിനസ്സില്‍ നഷ്ടം, ദയനീയമായ ദാമ്പത്യജീവിതം, കുട്ടികളില്ലാത്തത്, കണ്ണിലെ ആരോഗ്യ പ്രശ്‌നങ്ങള്‍, ചര്‍മ്മം, ചെവി, തൊണ്ട തുടങ്ങിയവയും വ്യവഹാര നഷ്ടവും ഫലം. ഈ ആളുകള്‍ അവരുടെ ജീവിതത്തില്‍ മികച്ചത് ചെയ്യാന്‍ കഠിനമായി ശ്രമിക്കുന്നുണ്ടെങ്കിലും എല്ലായ്‌പ്പോഴും പരാജയപ്പെടുന്നു. പാമ്പുകളുടെ പുറ്റുകള്‍ പൊളിച്ചുമാറ്റിയ സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ചവര്‍, ആ വീട്ടില്‍ താമസിക്കുന്നിടത്തോളം കാലം അനാരോഗ്യം നേരിടുന്നു.
ദോഷം ജാതകത്തിൽ
ഒരു വ്യക്തിയുടെ ജാതകത്തിൽ 6,8, 12 തുടങ്ങിയ അനിഷ്ടഭാവങ്ങളിലാണ് സർപ്പദോഷത്തെ കാണുന്നത്. സർപ്പ ദോഷമുള്ളവരിൽ ചർമ്മ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്. തൊലി പുറത്തുള്ള നിറവ്യത്യാസം , പാണ്ട് തുടങ്ങിയവ ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒടുവിലെ മാർഗ്ഗമായി പലരും കാണുക ജാതകം നോക്കി സർപ്പദോഷം ഉണ്ടോ എന്ന് അറിയുക. മാത്രമല്ല, വിവാഹം മുടക്കുന്ന ദോഷകാരകനായും സർപ്പങ്ങളെ ജ്യോതിഷ ശാസ്ത്രം കാണുന്നു. ഇനി, വിവാഹ ശേഷം കുട്ടികൾ ഉണ്ടായില്ലെങ്കിൽ അവിടെയും സർപ്പദോഷമുണ്ട്. ഗർഭധാരണ വിഷയത്തിൽ ബീജ ദോഷം , ക്ഷേത്ര ദോഷം, സർപ്പദോഷം തുടങ്ങിയ 3 ഘടകങ്ങളാണ് പ്രധാനമായും വിലയിരുത്തുന്നത്. പൊതുവെ സർപ്പദോഷം സ്ത്രീകളിൽ ഒരു അദൃശ്യ ദോഷമായിട്ടായിരിക്കും കാണുക. മാത്രമല്ല, സർപ്പ ദോഷമുള്ള, സ്ത്രീകളിൽ ഉദരരോഗം, മാസമുറയിലെ കൃത്യതയില്ലായ്മ , യൂട്രസ് പ്രശ്നങ്ങൾ എന്നിവയും സംഭവിക്കാം.
4 ആം ഭാവത്തിലെ രാഹു, ഉന്നത വിദ്യാഭ്യാസം മുടക്കുക മാത്രമല്ല സ്വാഭാവത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു. മനസ്സിന്റെ കാരകനാണ് ചന്ദ്രൻ . ആ ചന്ദ്രനുമായി സർപ്പം അടുത്താൽ ജാതക വളഞ്ഞ വഴിയിൽ മാത്രം ചിന്തിക്കും. പ്രസ്തുതയോഗം മനസ്സിന്റെ താളം തെറ്റിക്കും. തല തിരിഞ്ഞ ചിന്തകൾ എന്നു വിശേഷിപ്പിക്കാവുന്നവ , യുക്തി വിരുദ്ധ തീരുമാനങ്ങൾ , വിഘടനവാദം എന്നിവ ജാതകന്റെ സ്വാഭാവത്തിൽ രൂപപ്പെടും. അങ്ങനെയുള്ള ഒരു വ്യക്തി സ്വയം നശിക്കുകയും, തന്നോട് കൂടുന്നവരെ കൂടി നശിപ്പിക്കുകയും ചെയ്യും.
സർപ്പദോഷം കാരണങ്ങൾ
സർപ്പക്കാവ് നശിപ്പിക്കുക, അറിഞ്ഞോ അറിയാതയോ അശുദ്ധിയാക്കുക, സർപ്പക്കാവിലെ മരങ്ങൾ മുറിക്കുക, മുട്ട നശിപ്പിക്കുക, പുറ്റ് നശിപ്പിക്കുക, സർപ്പകുഞ്ഞുങ്ങൾക്ക് നാശം വരുത്തുക എനിവയും പ്രധാന സർപ്പ കോപകാരണങ്ങൾ .
സർപ്പദോഷം , ചിലരിൽ ചെയ്തു പോയ അനിഷ്ട കർമ്മത്തിന്റെ ഭാഗവും, മറ്റു ചിലരിൽ കുടുംബക്ഷേത്രത്തിലെ സർപ്പങ്ങളെ അവഗണിക്കുന്നതിന്റെ ഫലമായും വേറെ ചിലരിൽ ജനന സമയത്തിന്റെയും നഷ്ട ദോഷത്തിന്റെയും ഭാഗമായി വരുന്നു എന്നാണ് പറയപ്പെടുന്നത്.
സര്‍പ്പക്കാവുകള്‍ വെട്ടിനശിപ്പിക്കുന്നതാണ് സര്‍പ്പകോപത്തിന് കാരണമായി പൊതുവേ പറയുന്നത്. ഇത് സത്യം തന്നെയാണ്. എന്നാല്‍ മറ്റ് പലകാരണങ്ങളും സര്‍പ്പകോപത്തിന് കാരണമായിട്ടുണ്ട്. ഭ്രൂണഹത്യ സര്‍പ്പകോപത്തിന് കാരണമാണ്. തലമുറകള്‍ നീളുന്ന സര്‍പ്പകോപത്തിന് കാരണമാണ് ഭ്രൂണഹത്യ. ചതി, വഞ്ചന, ഭാര്യയെ ഉപേക്ഷിക്കുക എന്നിവ സര്‍പ്പകോപത്തിന് കാരണമാണ്. പൂര്‍വ്വജന്മദുരിതത്തിന് ആവര്‍ത്തനവും സര്‍പ്പകോപകാരണമാണ്.
പ്രധാനപ്പെട്ട സർപ്പക്ഷേത്രങ്ങൾ.
കാശിയിലെ മഹേശ്വര പ്രതിഷ്ട, കാശ്മീരിലെ അനന്ത നാഗ് ,ഹിമാലയത്തിലെ ബെരീ നാഗ്,രാജസ്ഥാനിലെ ബായുത് നാഗ ക്ഷേത്രം ,നാഗാലാണ്ടിലെ ജാംപാംഖോംഗ്,പ്രയാഗയിലെ നാഗ വാസുകി ക്ഷേത്രം, രാജസ്ഥാനിലെ നാഗൂർ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ പ്രധാന സർപ്പാരാധന കേന്ദ്രങ്ങൾ. കേരളത്തിൽ മണ്ണാറശാല , ആമേട, പാമ്പിൻ മേൽക്കാവ് എന്നിവയുമാണ്.
സർപ്പദോഷ പരിഹാരങ്ങൾ.
കന്നിമാസത്തിലും തുലാം മാസത്തിലേയും ആയില്യം നാളുകള്‍ സര്‍പ്പപ്രീതിക്ക് അത്യുത്തമമാണ്. ഇന്നേദിവസങ്ങളില്‍ സര്‍പ്പദേവതകളുടെ സാന്നിധ്യം ഭൂമിയുടെ ഉപരിതലത്തില്‍ നിറഞ്ഞുനില്‍ക്കുന്നു എന്നാണ് വിശ്വാസം. ഭൂമിയെ പ്രളയനിധിയില്‍നിന്നും സര്‍പ്പദേവതകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ദിനമായി കന്നിമാസആയില്യത്തെ കരുതുന്നു. തുലാമാസ ആയില്യത്തില്‍ ഭൂമിയുടെ അധിപന്മാരായി നാഗദേവതകള്‍ അവരോധിച്ച ദിനമായും വിശ്വസിക്കുന്നു. ഇന്നേദിവസം സര്‍പ്പപ്രീതി അതി ശ്രേഷ്ഠംതന്നെയാണ്. സര്‍പ്പകോപ ദുരിതങ്ങള്‍ നീങ്ങാന്‍ ഉത്തമദിനമാണിത്. മനുഷ്യര്‍ക്ക് നഗ്നനേത്രം കൊണ്ട് കാണാവുന്ന ഏക ദേവത സങ്കൽപ്പമാണ് സര്‍പ്പദേവതകള്‍.
സർപ്പദോഷം മാറാൻ പരിഹാരങ്ങളും ഗുണങ്ങളും.
സമ്പല്‍സമൃദ്ധി: വെള്ളരി, ആയില്യപൂജ, നൂറും പാലും
വിദ്യക്കും സല്‍കീര്‍ത്തിക്കും: പുള്ളുവന്‍ പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍
ആരോഗ്യം വീണ്ടുകിട്ടാന്‍: ഉപ്പ്
വിഷനാശത്തിന്: മഞ്ഞള്‍
ത്വക്ക് രോഗശമനത്തിന്: ചേന
പലവിധ രോഗശമനത്തിന്: കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ വഴിപാടായി സമർപ്പിക്കാം
ദീര്‍ഘായുസ്സിന്: നെയ്
സര്‍പ്പദോഷ പരിഹാരത്തിന്: സര്‍പ്പരൂപം, പുറ്റും മുട്ടയും തുടങ്ങിയവ വഴിപാടായി സമർപ്പിക്കാം
ഇഷ്ടകാര്യസിദ്ധി : പാല്, കദളിപ്പഴം, നെയ് പായസം
സന്താനലാഭത്തിന് : നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി കമഴ്ത്തല്‍
സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്: പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക്
മേൽപ്പറഞ്ഞ പരിഹാരങ്ങൾ സർപ്പ ദർശന നിമിത്ത ദോഷങ്ങൾക്കും , സ്വപ്ന ദർശന ദോഷങ്ങൾക്കും പരിഹാരമാണ്. ഫലം അറിയുന്നതിനും; പരിഹാരത്തിനായും അപ്പോൾ തന്നെ ഇതോടൊപ്പം ചേർത്തിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറിൽ മെസേജ് ചെയ്താൽ മതിയാകും. മറുപടി ഉടനടി തരുന്നതും അടുത്ത ദിവസത്തെ പോസ്റ്റായി പബ്ലീഷ് ചെയ്യുന്നതുമാണ്.
ശരിയായ ഗ്രഹത്തിന്റെ സ്വാധീനം രത്നധാരണം വഴി വർദ്ധിപ്പിച്ച വ്യക്തിക്ക് ദുർനിമിത്തങ്ങൾ ഉണ്ടാകുന്നതല്ല. ഉണ്ടായാൽ തന്നെ അത്യധികം ദുഃഖത്തിലേക്ക് എത്തിച്ചേരുകയുമില്ല. ലളിതമായ പരിഹാരം കൊണ്ട് നിവൃത്തി വരുത്താനാകും.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596