നീതി ദേവത ശനി മാർച്ച് 15 മുതൽ ഒക്ടോബർ 17 വരെ അനുഗ്രഹം ചൊരിയുന്ന രാശികൾ.

നീതി ദേവത ശനി മാർച്ച് 15 മുതൽ ഒക്ടോബർ 17 വരെ അനുഗ്രഹം ചൊരിയുന്ന രാശികൾ.
നിലവില്‍ ശനി കുംഭം രാശിയിലാണ് സംക്രമിച്ചിരിക്കുന്നത്. ഇപ്പോള്‍ അസ്തമയാവസ്ഥയിലുള്ള ശനി മാര്‍ച്ച് 5ന് കുംഭം രാശിയില്‍ ഉദിക്കുകയും തുടര്‍ന്ന് ചതയം നക്ഷത്രത്തില്‍ പ്രവേശിക്കുകയും ചെയ്യും.

മാര്‍ച്ച് 15 മുതല്‍ ശനി ചതയം നക്ഷത്രത്തില്‍ സഞ്ചരിക്കും. ചതയം നക്ഷത്രത്തില്‍ പ്രവേശിച്ച ശേഷം 7 മാസത്തേക്ക് അവിടെ തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ മാര്‍ച്ച് 15 മുതല്‍ ഒക്ടോബര്‍ 17 വരെ ശനി വ്യാഴം അധിപനായ ചതയം നക്ഷത്രത്തിന്റെ ആദ്യ ദശയിലായിരിക്കും. ചതയം നക്ഷത്രത്തില്‍ ശനി സംക്രമിക്കുന്നത് 5 രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഇവര്‍ക്ക് വളരെയേറെ നേട്ടങ്ങളും സാമ്പത്തിക ഉന്നതിയും കൈവരും.

മേടം
[അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ പതിനഞ്ച് നാഴിക ]

സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആലോചിക്കുന്ന മേടം രാശിക്കാര്‍ക്ക് ശനിയുടെ ചതയം നക്ഷത്ര സംക്രമണകാലം ഗുണം ചെയ്യും. ഈ നക്ഷത്രത്തില്‍ ശനി സംക്രമിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് പുതിയ ചില പ്ലാനുകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങാം. മൊത്തത്തില്‍, ഈ കാലയളവ് മേടം രാശിക്കാരായ ബിസിനസുകാര്‍ക്ക് ഗുണം ചെയ്യും. ശനി ചതയം നക്ഷത്രത്തില്‍ നില്‍ക്കുന്നതിനാല്‍ ഈ രാശിക്കാര്‍ക്ക് ജോലിയില്‍ മുന്നേറാന്‍ അവസരങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും.

മിഥുനം
[മകയിരം മുപ്പത് നാഴിക, തിരുവാതിര, പുണർതം പതിനഞ്ച് നാഴിക ]

ശനി ചതയം നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍ മിഥുന രാശിക്കാര്‍ക്ക് ശനി മികച്ച നേട്ടങ്ങള്‍ നല്‍കും. കഴിഞ്ഞ രണ്ടര വര്‍ഷമായി ശനി ധൈയ്യയില്‍ കഷ്ടപ്പെടേണ്ടി വന്നതിന്റെ നിരാശകള് മാറിക്കിട്ടും. ഈ കാലയളവില്‍ ശനി മിഥുനത്തില്‍ നിന്ന് ഒമ്പതാം ഭാവത്തില്‍ തുടരും. നിങ്ങള്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. അല്ലെങ്കില്‍ ഒരു നീണ്ട യാത്ര പോകാനുള്ള സാഹചര്യങ്ങള്‍ കൈവന്നേക്കാം. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും.

ചിങ്ങം
[മകം, പൂരം, ഉത്രം പതിനഞ്ച് നാഴിക ]

ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍പരമായി ഈ ശനി സംക്രമണം വളരെ അനുകൂലമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിയില്‍ നിങ്ങള്‍ വിജയം കാണും. നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിലും ശനിയുടെ സംക്രമണം നിങ്ങള്‍ക്ക് ലാഭകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.

തുലാം
[ചിത്തിര മുപ്പത് നാഴിക, ചോതി, വിശാഖം നാല്പത്തി അഞ്ച് നാഴിക ]

ചതയം നക്ഷത്രത്തില്‍ ശനി സംക്രമിക്കുന്നത് തുലാം രാശിക്കാര്‍ക്ക് തൊഴില്‍പരമായി വളരെ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. സ്വന്തം നിലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. എന്നാല്‍, ലാഭത്തിനുവേണ്ടി ഏതെങ്കിലും തെറ്റായ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം. ശനി നീതിയുടെ ദൈവമാണ്. തുലാം രാശിക്കാര്‍ക്ക് ചതയം നക്ഷത്രത്തില്‍ ശനിയുടെ സംക്രമണം വളരെ ഫലപ്രദമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മുഴുവന്‍ ഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.

ധനു
[മൂലം, പൂരാടം, ഉത്രാടം പതിനഞ്ച് നാഴിക ]

ധനു രാശിക്കാര്‍ക്ക് ചതയം നക്ഷത്രത്തില്‍ ശനിയുടെ സംക്രമണം വിജയം നല്‍കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഗണ്യമായ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. ഈ കാലയളവ് ബിസിനസുകാര്‍ക്ക് വളരെ മികച്ചതാണെന്ന് തെളിയും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *