പലരുടേയും സാമ്പത്തിക അച്ചടക്കം താളം തെറ്റുന്നത് ഇങ്ങനെ !
ബാബുക്കുട്ടൻ നാട്ടിലെ അറിയപ്പെടുന്ന ധനികനും പ്രമാണിയുമാണ്. സഹായം ചോദിച്ച് പലരും അവരുടെ അടുത്ത് ചെല്ലാറുണ്ട്. തന്നെ കൊണ്ട് കഴിയാം വിധം ബാബുക്കുട്ടൻ പലരേയും സഹായിക്കാറുമുണ്ട്. ഇത് അറിയാവുന്ന ശശി ബാബുക്കുട്ടനെ കാണാൻ ചെന്നു. \”മുതലാളി പെട്ടന്ന് ഉണ്ടായ കുറച്ച് ധനപരമായ ആവശ്യം വന്നു മുതലാളി സഹായിക്കണം \” ശശി ബാബുക്കുട്ടനോട് പറഞ്ഞു.
മുതലാളി : \” ശശിയ്ക്ക് എന്താണ് ജോലി?\”
ശശി : \” പ്രത്യേകിച്ച് പണിയൊന്നുമില്ല. തട്ടിയും മുട്ടിയും പോകുന്നു.\”
മുതലാളി : \” ആട്ടെ ശശിയ്ക്ക് എന്താണ് പണത്തിന്റെ ആവശ്യം. പെട്ടന്ന് ഉണ്ടായ ആവശ്യം കേൾക്കട്ടെ\”\”
ശശി: \”മോളുടെ വിവാഹം ആണ്. പെട്ടന്ന് അങ്ങ് ഉറപ്പിക്കേണ്ടി വന്നു. ആകെ സങ്കടത്തിലാണ്.\”
മുതലാളി : \” ശശി മോൾക്ക് എത്ര വയസായി. അവൾക്ക് എന്താ ജോലി?\”
ശശി: \” 24 വയസായി. അവൾ പ്രത്യേകിച്ച് ഒന്നും പഠിച്ചിട്ടില്ല അത് കൊണ്ട് തന്നെ ജോലിയൊന്നും ഇല്ല.\”
മുതലാളി : \” എഴുനേറ്റ് പോടാ കഴുതേ ! നിനക്ക് 5 ന്റെ പൈസ തരില്ല. ഞാൻ മുതലാളി ആയത് മണ്ടൻ ആയത് കൊണ്ടല്ല. കഷ്ടപ്പെട്ട് ജോലി ചെയ്ത് പണം ബുദ്ധിപരമായി സമ്പാദിച്ചിട്ടാണ്. \”
ശശി: \” അയ്യോ മുതലാളി ചതിക്കരുത്. മുതലാളി കൈവിട്ടാൽ വേറെ വഴി ഒന്നും ഇല്ല. \”
മുതലാളി : \” എടാ ശശി നിനക്ക് പെൺകൊച്ച് ഉണ്ടായത് 24 വർഷം മുൻപ് . മോളുടെ വിവാഹം പെട്ടന്നുണ്ടായ ആവശ്യമല്ല. 24 വർഷം കൊണ്ട് നീ അവളുടെ വിവാഹത്തിനായി യാതൊന്നും സമ്പാദിച്ച് കരുതി വെച്ചിട്ടില്ല. അവൾക്ക് നല്ലൊരു ജോലി കിട്ടാൻ ആവശ്യമായ വിദ്യാഭ്യാസം നൽകിയിട്ടുമില്ല. സ്വന്തം ഉത്തരവാദിത്തം നിറവേറാതെ ജീവിച്ച നിനക്ക് യാതൊരു സഹായവും ചെയ്യില്ല. \”
സൂപ്പർ ! മുതലാളി മരണ മാസാണ്. അല്ലേ? ശശിയുടെ വായടപ്പിക്കുന്ന മറുപടി. പെണ് കുഞ്ഞ് ഉണ്ടായിട്ട് 24 വർഷം ; ഇത്ര വർഷം ആയിട്ടും മകൾക്ക് വേണ്ടി യാതൊന്നും കരുതി വെക്കാത്ത ശശിയോട് നമ്മുക്ക് വെറുപ്പ് തോന്നുന്നില്ലേ? ഇനി ചിന്തിക്കൂ. നമ്മുക്ക് ഇടയിൽ ഇത്തരം എത്ര ശശിമാരുണ്ട്? ഒന്നാലോചിച്ച് നോക്കിയാൽ നമ്മളിൽ പലരും ശശിയാകും.
ആരോഗ്യപരമായി ഉണ്ടാകുന്ന രോഗ ദുരിതകൾ ഒഴിച്ചാൽ ബാക്കിയുള്ള സാമ്പത്തിക പ്രശ്നങ്ങൾ നാം ഉണ്ടാക്കി വെക്കുന്നതാണ്. ബുദ്ധിയും ചിന്തയും വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കാത്തതിന്റെ അനന്തരഫലമാണ് പലരുടേയും സാമ്പത്തിക പരാധീനതകൾ. വിശേഷ ബുദ്ധിയും ചിന്തയും പ്രവൃത്തി സാമർത്ഥ്യവും ഉണ്ടാകാൻ രത്നധാരണം ജാതകനെ സഹായിക്കുന്നു.
ജീവിതത്തിൽ ധനികരായി മാറിയ പലരുടേയും കാര്യം പരിശോധിച്ചാൽ ഒന്ന് വ്യക്തമാണ്. അവർ പണം ഉണ്ടാക്കിയത് ഏത് മാർഗത്തിലൂടെ ആണ് എങ്കിലും പ്രാരമ്പര്യ സ്വത്ത്, കച്ചവടം, അവിചാരിത ധനം) ഉണ്ടാക്കിയ പണം ചോർന്നു പോകാതെ സംരക്ഷിച്ച് നിർത്തുന്നത് സാമ്പത്തിക അച്ചടക്കം ശീലമാക്കിയത് കൊണ്ടാണ് എന്ന് കാണാം. നാളത്തെ ആവശ്യങ്ങൾക്കായി ഇന്നേ പ്ലാൻ ചെയ്യുന്നവർ സാമ്പത്തിക അച്ചടക്കം ഉള്ളവരാണ്. 60 വയസിന് ശേഷവും എല്ല് മുറിയെ പണിയെടുക്കേണ്ടി വരുന്നവർ ചിന്തിക്കുക. അവർ കഴിഞ്ഞ കാലങ്ങൾ പാഴാക്കി കളഞ്ഞു എന്ന്.
60 വയസിന് ശേഷം അല്ലലില്ലാതെ ജീവിക്കാൻ (മക്കളുടെ സഹായമില്ലാതെ ) 25 ൽ തീരുമാനം എടുക്കണം. കുറഞ്ഞ പക്ഷം 30 കളിലും 40 കളിലും തീരുമാനം എടുക്കണം.
ചിലർ ജോലി ചെയ്ത് പണം ഉണ്ടാക്കി Land, വീടുകൾ എന്നിവ വാങ്ങി സമ്പത്ത് വർദ്ധിപ്പിച്ചിട്ടുണ്ട്. ചിലർ ബിസിനസ് നടത്തി നല്ല ധനപരമായ ചുറ്റുപാടിൽ ജീവിക്കുന്നു. അവർക്ക് പണം വരുന്നു. ചെലവായി പോകുന്നു. രണ്ട് കൂട്ടരും ധനികരാണ്. അവരെ പാവപ്പെട്ട പണക്കാർ എന്ന് വിളിക്കേണ്ടി വരും. കാരണം അവരുടെ സമ്പത്തിന് ലിക്വിഡിറ്റി ഇല്ല. \” ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ കഴിയാത്ത സമ്പത്തുള്ളവരാണ് ഇത്തരക്കാർ. \” പണം സമ്പാദിച്ചിട്ടു മാത്രം കാര്യമില്ല. മക്കളുടെ വിദ്യാഭ്യാസം, വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് സമ്പാദിച്ച സ്ഥലം വിറ്റ് കിട്ടാൻ വഴിപാട് കഴിച്ച് കാത്തിരിക്കുന്നവർ ധാരാളം എന്നെ കാണാൻ വരാറുണ്ട്.
ആവശ്യമുള്ള സമയത്ത് ഉപയോഗിക്കാൻ കഴിയാത്ത സമ്പാദ്യവും ഗുണം ചെയ്യില്ല. വീട് വാഹനം, ലാൻഡ് പ്രോപ്പർട്ടി ഇവയൊന്നും ലിക്വിഡിറ്റി ഇല്ലാത്ത നിക്ഷേപങ്ങൾ ആണ്. പണം സമ്പാദിക്കുന്നത് പോലെ തന്നെ ശ്രദ്ധ വേണ്ട കാര്യമാണ് സമ്പാദ്യം ഏത് സമയത്തും ഉപയോഗിക്കാൻ തക്കവണ്ണം എളുപ്പം മണി ആക്കി വെക്കുക എന്നതും. സമ്പത്തിക കാര്യങ്ങൾ കുട്ടികളില്ല. നല്ല ചിന്തയും പ്രായോഗിക ബുദ്ധിയും ആവശ്യമാണ്. ഇത്തരം കഴിവുകൾ ജാതകത്തിൽ ഉണ്ടാവാൻ വേണ്ടിയാണ് രത്നധാരണം ചെയ്യാൻ പറയുന്നത്. ജാതകത്തിൽ യോഗകാരകനായ ഗ്രഹത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ ഉതകുന്ന രത്നധാരണം ജാതകനിൽ പരിവർത്തനം ഉണ്ടാക്കി കൊടുക്കും.
✍പ്രസൂൺ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596