പ്രണയം കൊതിക്കുന്ന അനു . ഇത് വേണമോ? നിങ്ങൾക്ക് അഭിപ്രായം പറയാം.

പ്രണയം കൊതിക്കുന്ന അനു . ഇത് വേണമോ? നിങ്ങൾക്ക് അഭിപ്രായം പറയാം.

കഥാനായകന്റെ പേര് അനു . ദുബായിൽ ബാങ്ക് ജോലിക്കാരനാണ്. അനുവിന്റെ ജാതക പരിശോധനയ്ക്കായി മുൻപ് ബന്ധപ്പെട്ടിട്ടുണ്ട്. ഇന്നലെ ഒരു വാട്ട്സ് ആപ്പ് സന്ദേശം \”എന്റെ ഒരു പരിചയക്കാരിയുടെ ജനന സമയം തരട്ടെ . തൊഴിൽ സംബന്ധമായ കാര്യങ്ങൾ ഒന്ന് നോക്കി പറയുമോ ഒപ്പം രത്നധാരണവും ചെയ്യണം. \” ഒരാളുടെ ജാതക വിശേഷങ്ങൾ മറ്റൊരാളോട് പറയുന്നത് ശരിയല്ല. ജാതക നേരിട്ട് ബന്ധപ്പെടട്ടെ എന്ന മറുപടി ഞാൻ കൊടുത്തു. അപ്പോൾ ജാതകയുടെ ഒരു ശബ്ദ സന്ദേശം എനിയ്ക്ക് ഫോർവേഡ് ചെയ്തു. \”ജാതകം നോക്കി വിവരങ്ങൾ അനുവിന്റെ വാട്ട്സ് ആപ്പിൽ നൽകിയാൽ മതി അനു എനിക്ക് ഫോർവേഡ് ചെയ്തോളും \”. പിന്നെ ഞാൻ എന്തിന് മടിക്കണം.

വിശദമായി തന്നെ ജാതക വിശകലനം നടത്തി വാട്ട്സ് ആപ്പിൽ വോയിസ് മെസേജ് ആയി ഇട്ടു കൊടുത്തു. ചോദ്യകർത്താവായ അനു എനിയ്ക്ക് തൃപ്തികരമായി ദക്ഷിണയും തന്നു. ഇനിയാണ് രസം. \”സാർ ശബ്ദ സന്ദേശങ്ങൾ പൂർണ്ണമായും അവർക്ക് ഫോർവേഡ് ചെയ്തു. അവൾ എന്റെ നല്ല സുഹൃത്താണ്. എനിക്ക് അവരെ ഇഷ്ടമാണ്. അവരോട് പറഞ്ഞിട്ടില്ല. അവർക്ക് പ്രണയം കിട്ടാൻ വല്ല വഴിയും ഉണ്ടോ? അതിനായി എന്തെങ്കിലും രത്നധാരണമോ ? മന്ത്രമോ എന്തെങ്കിലും \”

ഞാൻ : \”അനു നീയും വിവാഹിതനാണ് അവർ വിവാഹിതയാണ്. അവർക്ക് രണ്ട് വിവാഹ ലക്ഷണമുള്ള ജാതകമാണ്. കൂടുതൽ അടുത്താൽ അവരുടെ പേരുണ്ട്. ഒന്നാമത്തെ അവർക്ക് ഈ വിവാഹത്തിൽ കുട്ടികൾ ഇല്ല , ഉണ്ടാകാനും സാദ്ധ്യതയില്ല. ഇപ്പോഴത്തെ വിവാഹത്തിൽ അതൃപ്തിയല്ല. അത് അവർ പുറത്ത് കാണിക്കാതെ ജീവിക്കുകയാണ്. . . ?\”

അനു: \”സാർ എനിയ്ക്ക് അവളെ ഇഷ്ടമാണ്. നല്ല സുഹൃത്താണ് . ഞാൻ തുറന്ന് പറഞ്ഞിട്ടില്ല. പറഞ്ഞാൽ അവൾ അകലുമോ എന്ന ഭയം. അവളാൽ ഞാൻ സ്നേഹിക്കപ്പെടാനാണ്. വിവാഹം കഴിക്കാൻ പറ്റില്ല. പരസ്പര ധാരണയിൽ പോകാൻ പറ്റിയാൽ നന്നായിരുന്നു.\”

ഞാൻ : \” എടാ മോനെ അനു,അവർ ഒരു കുല സ്ത്രിയാണ്. പെട്ടന്ന് ഒന്നും പിടി തരില്ല. സമയം എടുക്കും. ലഗ്നത്തിൽ കേടു നിൽക്കുന്ന ഗ്രഹനിലയാണ് അവളുടെ , ആ കേതുന്റെ സ്വാധീനം നിങ്ങളിൽ നിന്ന് രത്നധാരണം വഴി വർദ്ധിപ്പിക്കണം. അതിന് വൈഡൂര്യം (പണിയാകും) ഉപയോഗിക്കാതെ സബ് സ്റ്റോൺ ടർക്കോയിസ് രത്നധാരണം ചെയ്യാം. സമയം പറയുന്ന വിരലിൽ ധരിക്കണം, വശീകരത്തിന് മന്ത്രവും തരാം ജാതകമാണ് അവളുടെ .നിന്റെ ജീവിതം കുട്ടിച്ചോറാകാതെ നോക്കണം , അവളുടേതും. ഇത് വേണോ ?\”

അനു: \”പേടിപ്പിക്കാതെ സാറെ.അത് ഞാൻ നോക്കിക്കോളാം. നോക്കാം എന്നാണ് വിശ്വാസം.എനിയ്ക്ക് അവളോട് പ്രണയം എന്നതിലുപരി, അവളുടെ സ്നേഹം എനിക്ക് ആസ്വദിക്കണം.ആതാണ് ആവശ്യം.\”

സഹോദരൻ ഒന്നും പറയാറില്ല. സ്നേഹം കൊതിച്ചു പോയാൽ ചുറ്റും കാണുന്നതെല്ലാം പ്രണയമയം. ഒന്നൂടെ ആലോചിച്ചിട്ട് മതി . വേണമോ വേണ്ടേയോ എന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ. ആ കുട്ടിക്ക് രണ്ടാമതൊൊരു വിവാഹം ഉണ്ട് , അതിന് കാരണക്കാരൻ അനു ആകണോ ? ആ വഴി അനുവിന്റെ ഭാവി. ആ കുട്ടിയുടെ ഭാവി. ഞാൻ ഇത് ഇന്നത്തെ പോസ്റ്റ് ആക്കുവാണ്. നിന്റെ പേര് പറയില്ല പേടിക്കേണ്ട. വായനക്കാർക്ക് വിടുന്നു. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം കേട്ടിട്ട് ബാക്കി. അത് വരെ അനു നീ ഗ്യാലറിയിൽ ഇരുന്ന് കളി കാണൂ. ഭൂരിഭാഗം അഭിപ്രായങ്ങളും നിനക്ക് എതിരായാൽ നിന്നെ ഞാൻ സഹായിക്കും. കാരണം, ആരെങ്കിലും ഒക്കെ വേണ്ടേ, ആരെയെങ്കിലും ഒക്കെ സഹായിക്കാൻ… [ സ്ഥലം മറ്റൊരു അറബ് രാജ്യം, അനുവിന്റെ പേര് വ്യാജം.സംഭവം പച്ചവെള്ളം പോലെ യഥാർത്ഥ്യം. ] പ്രസൂൺ സുഗതൻ രാവണൻ ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ, വാസ്തുശാസ്ത്ര പ്രചാരകൻ , കോട്ടയം
9946419596

Leave a Comment

Your email address will not be published. Required fields are marked *