(1)
വീട് നിർമ്മാണത്തിന്റെ തുടക്കം കുറ്റിയടി ആണെങ്കിലും, ആദ്യകല്ല് ഉറപ്പിയ്ക്കുന്നത് മുതൽ തുടങ്ങും മാസങ്ങൾ നീളുന്ന നിർമ്മാണ ഘട്ടങ്ങൾ . തുടക്കം നന്നായാൽ ഒടുക്കവും നന്നാകും.
ദാമ്പത്യ ഘടനാ നിരൂപണം പോലെ ഗൃഹത്തിനും പൊരുത്ത ചിന്ത അനിവാര്യം. ശാസ്ത്ര നിർദ്ദേശങ്ങൾ പ്രകാരം 27 ഓളം പൊരുത്ത ചിന്ത ഉണ്ടെങ്കിലും മുഖ്യമായി നേക്കേണ്ടത് താഴെ പറയുന്നവയാണ്.
രാശി, ഗണം, യോനി ,മദ്ധ്യമരജ്ജു, വശ്യം സ്ത്രീദീർഘം, ഗൃഹമിത്രം എന്നിവയാണ് ഇത്. ഇത്താരം പരിശോധനയ്ക്ക് ഗൃഹനാഥൻ പുരുഷനും ഗൃഹം സ്ത്രീയും ആയി കണക്കാക്കണം. പക്ഷെ ഗൃഹ ഉടമ സ്ത്രീ എങ്കിൽ ഗൃഹത്തെ പുരുഷനായി തന്നെ കണക്കാക്കി പൊരുത്ത ചിന്തനം നടത്താം.
എഴു പൊരുത്തങ്ങളിൽ ഗൃഹമിത്ര പൊരുത്തം ഉത്തമമെങ്കിൽ മറ്റ് പൊരുത്തങ്ങൾ കുറവായാലും ശുഭമായി കാണാം എന്നും ആചാര്യമതം.
(2)
ചിലരുടെ ജാതകത്തിൽ ഉള്ള ഒരു യോഗമാണ് പഴയ വീട് ഉണ്ടാവുക. അതിൽ താമസിയ്ക്കാനുള്ള യോഗമുണ്ടാവുക.
നാലാം ഭാവത്തിന് പാപഗ്രഹ ബന്ധം വരിക, പാപ മദ്ധ്യ സ്ഥിതി വരിക, ശുഭ പാപ ഗ്രഹബന്ധം വരിക, ശുക്രന് പാപമദ്ധ്യസ്ഥിതി വരിക, പാപഗ്രഹബന്ധം വരിക ഇവയെല്ലാം പഴയ ഗൃഹം / പണി തീരാത്ത വീട് എന്ന അനുഭവത്തെ കൊടുക്കുന്നതാണ് .
അവർക്ക് ജീവിതകാലം മുഴുവൻ പഴയ വീട്ടിൽ വസിയ്ക്കേണ്ടി വരും എന്ന ചിന്ത വേണ്ട. പുതിയ വീട് നിർമ്മിയ്ക്കാൻ വീടിന്റെ പ്ലാൻ വരയ്ക്കും മുൻപ് വാസ്തു പരിഹാരം ചെയ്ത് കരുതലോടെ തീരുമാനമെടുത്ത് വീടിന്റെ അധികമാരും ശ്രദ്ധിയ്ക്കപ്പെടാത്ത ഒരു പോർഷൻ നിർമ്മാണം പൂർത്തിയാക്കാതെ സൂക്ഷിയ്ക്കുക എന്നതാണ് പരിഹാരം. അപ്രകാരം ചെയ്തില്ല എങ്കിൽ പുതുതായി നിർമ്മിച്ച വീട് വിറ്റ് പഴയവീട് വാങ്ങി ശിഷ്ടകാലം താമസിയ്ക്കേണ്ടി വരും
വാസ്തു ശാസ്ത്ര രീതികൾ പരിഗണിച്ച് അരുതായ്മകൾ ഒഴിവാക്കി വിധിപ്രകാരം കുറ്റിയടിച്ച് പ്രഥമ ശിലാസ്ഥാപനം നിർവഹിച്ച് നമ്മുക്ക് വീടിന്റെ നിർമ്മാണം തുടങ്ങാം.