പ്രശ്ന ചിന്തയിൽ വീടിന്റെ ദോഷം അറിയുന്ന വിധം.
വീടിന് വാസ്തുദോഷം സംഭവിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാൻ പ്രശ്ന ചിന്തയിൽ ചിന്തിക്കുന്നത് ഇപ്രകാരമാണ്.
(1)നാലിന്റെ അഞ്ചിനു പാപബന്ധം വന്നാലും കുജ ശിഖി ബന്ധം ഭാവത്തിനോ ഭാവനാഥനോ വന്നാലും കണക്കു ദോഷം പറയണം.
(2) നാലിന്റെ അഞ്ചാം ഭാവാധിപൻ ഭാവത്തിന്റെ ദുഃസ്ഥാനത്തു പോയിട്ടു പാപബന്ധം വന്നാലും കണക്കു ദോഷത്തെ പറയാം.
(3)നാലിന്റെ ഏഴിനു നാലിന്റെ അഷ്ടമബന്ധം വന്നാൽ അറ്റാച്ഡ് ബാത്റൂം ഉണ്ടു. നാലിനു നാലിന്റെ ഏഴും എട്ടും ആയി ബന്ധം വന്നാലും ഇതു പറയണം.
(4) നാലിന്റെ അഷ്ടമം കക്കൂസ്.
(5) നാലിന്റെ എട്ടിനു ഗുളികബന്ധം വന്നാൽ മരണച്ചുറ്റ്
(6)നാലിന്റെ അഞ്ചാം ഭാവത്തിനു നാലിന്റെ 12ഭാവബന്ധം വന്നാൽ കണക്കു മാറിയിട്ടുണ്ട്.
(7) നാലിന്റെ എട്ടിനു പന്ത്രണ്ടാം ഭാവബന്ധം വന്നാൽ കുറ്റിമാറ്റി അടിച്ചിട്ടുണ്ട്.
(8) നാലാം ഭാവാധിപൻ ഊർദ്ധ മുഖ രാശി എങ്കിൽ രണ്ടു നില വീടു ആണെന്നും ശനി ബന്ധം വന്നാൽ സ്റ്റെപ്പുകളും പറയണം.
(9)ചന്ദ്രനെ കൊണ്ടു വേലിയും ശനിയെക്കൊണ്ട് മതിലും നാലിന്റെ ഏഴു കൊണ്ടു നടവഴിയും നാലിന്റെ ഏഴിൽ അഷ്ടമാധിപൻ നിന്നാൽ വഴി അടച്ചു എന്നു പറയാം. നാലിന്റെ എട്ടിനു ശനിബന്ധം വന്നാൽ ടൈലുകളും കുജ ബന്ധം വന്നാൽ ഇഷ്ടികയും രവി ശുക്ര ബന്ധം വന്നാൽ അലങ്കാരം (elevation) പറയണം. നാലിന്റെ ഏഴു വഴി നാലിന്റെ എട്ടു ഗേറ്റും നാലിന്റെ കേന്ദ്രങ്ങളിൽ ഗ്രഹങ്ങൾ നിന്നാൽ വാതിൽ പറയണം. വാതിലിന്റെ നിറം ഗ്രഹത്തിന്റെ നിറത്തിനു അനുസരിച്ചും ആവും.
എങ്കിലും വാസ്തു ദോഷങ്ങൾ ഗണിക്കുന്നതിനും, പരിഹാരത്തിനും പുരയിടവും ഭവനവും വാസ്തു പരിശോധന നടത്തുന്നത് തന്നെയാണ് ഉത്തമം. വാസ്തു സന്ദർശന സമയത്ത് അനുഭവവേദ്യമാകുന്ന നിമിത്തങ്ങൾ ദോഷങ്ങളെ മനസിലാക്കിത്തരും.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596