(1) LKG മുതൽ ഡിഗ്രി, പോസ് ഗ്രാജുവേറ്റ് ഡിഗ്രി വരെ 19 ൽ കൂടുതൽ വർഷക്കാലം പഠനം നടത്തിയിട്ടും അവനവന്റെ കർമ്മ താത്പ്പര്യങ്ങൾ കണ്ടെത്താൻ പലർക്കും കഴിഞ്ഞിട്ടില്ല. അല്ലെങ്കിൽ കർമ്മ താത്പ്പര്യങ്ങൾ പോഷിപ്പിക്കുന്ന വിദ്യാഭ്യാസം ചെയ്തിട്ടില്ല. യോജിക്കുന്ന കർമ്മം തിരിച്ചറിയാനും , അതിൽ പരിശീലനം നേടാനും ,ആ കർമ്മത്തിൽ ശോഭിക്കുവാനും , വരുമാനം ഉണ്ടാക്കുവാനും രത്നധാരണം പരിഹാരമാണ്. ഗ്രഹനിലയിൽ യോഗകാരകനായ ഗ്രഹത്തിന്റെ സ്വാധീനം ജാതകനിൽ വർദ്ധിപ്പിയ്ക്കാൻ ഉതകുന്ന രത്നധാരണമാണ് ഗുണം ചെയ്യുക
ഇന്നലെ വിളിച്ച സനലിന്റെ പരാതി ഇതായിരുന്നു. വീട് നിർമ്മിക്കാൻ അത്യാവശ്യം പണം കയ്യിൽ ഉണ്ട്. വർഷങ്ങളായി ആഗ്രഹിയ്ക്കുന്നു. പക്ഷെ നടക്കുന്നില്ല. സാർ ഒന്നു നോക്കാമോ കാരണവും, പരിഹാരവും നിർദ്ദേശിക്കണം. ജനന സംബന്ധമായ വിവരങ്ങൾ വാട്ട്സപ്പിൽ ഇട്ടത് പരിശോധിച്ചു. ജാതകന് പുതിയ വീടിന് അനുഭവ യോഗം ഇല്ല. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുത്തു. ഭാഗ്യം വർദ്ധിപ്പിയ്ക്കാൻ അനുകൂല രത്നധാരണവും ഈശ്വാരാധീനം വർദ്ധിപ്പിയ്ക്കാൻ മഹാവിഷ്ണു ഉപാസനയും, ഗുളിക ശാന്തിയ്ക്ക് മാർഗ്ഗങ്ങളും പറഞ്ഞു കൊടുത്തു. ഇതിന് ശേഷം കൊക്കിലൊതുങ്ങുന്ന നിർമ്മാണത്തിലിരിക്കുന്ന വീട് / നിർമ്മാണ ശേഷം വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന വീട് വാസ്തു നോക്കി വാങ്ങി കസ്റ്റമൈസ് ചെയ്ത ഉപയോഗിക്കാൻ ശ്രമിച്ചാൽ കാര്യം നടക്കും എന്ന് കേട്ടതോടെ സനലിന് സന്തോഷമായി. വീട് സ്വന്തമാക്കാനുള്ള അനുകൂല സമയത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നാൽ പുതിയ വീട് നിർമ്മിയ്ക്കാൻ യോഗം ഇല്ലതാനും. അപ്പോൾ നമ്മൾ ഫ്ലക്സിബിൾ ആയേ പറ്റു. ഇങ്ങനെയാണ് ദോഷത്തെ മറികടക്കുന്നത്.
പലരും ചോദിക്കുന്ന സംശയമാണ്. ഗ്രഹനിലയിൽ ഉള്ളതല്ലേ സംഭവിയ്ക്കുക. പിന്നെ പരിഹാരങ്ങൾ ചെയ്യുന്നത് കൊണ്ട് എന്ത് പ്രയോജനം.
ജനിച്ച സമയത്ത് ഗ്രഹങ്ങൾ എങ്ങിനെ നിന്നു എന്നതാണ് ഗ്രഹനിലയിൽ വ്യക്തമാക്കുന്നത്. അത് ഒരു വ്യക്തിയുടെ , കുടുംബ , സഹോദര, ഭവന, സന്താന , രോഗ, ഭാര്യ ഭർത്ത്, കഷ്ട, കാരക , കർമ്മ, ഭാഗ്യ,നഷ്ട സ്ഥാനങ്ങളുടെ തിരിച്ചറിവ് നൽകുന്നു എന്നാൽ ജന്മ ശിഷ്ടം മുതൽ കണക്ക് കൂട്ടി എടുക്കുന്ന ദശ, ദശയിലെ അപഹാരങ്ങൾ എന്നിവയാണ് വ്യക്തിയുടെ ഭൂതം, വർത്തമാനം, ഭാവി എന്നിവയെ വ്യക്തമാക്കി തരുന്നത്. കടന്ന് പോകുന്ന സമയത്തെ ഗ്രഹസ്ഥിതിയാണ് വ്യത്യസ്തങ്ങളായ അനുഭവങ്ങളെ ജാതകന് സമ്മാനിയ്ക്കുന്നത്. വരും ഭാവിയിൽ സംഭവിയ്ക്കാനിടയുള്ള ഗുണപ്രദമായ / ദോഷകരമായ അവസ്ഥകളെ കുറിച്ച് തിരിച്ചറിവ് ലഭിച്ചാൽ നമ്മുടെ ചിന്തകളെ ബുദ്ധിയെ സ്വാധീനിച്ച് സന്ദർഭങ്ങളെ ഏറെക്കുറെ അനുകൂലമാക്കി എടുക്കാം.
ക്രിസ്ത്യൻ / മുസ്ളിം / ഹിന്ദു എല്ലാ മത മേധാവിമാരും രത്നധാരണം ചെയ്യാറുണ്ട്. രാജഭരണ കാലത്തെ പഠിയ്ക്കാൻ ശ്രമിച്ചാൽ ഭരണകർത്താക്കൾ എല്ലാവരും തന്നെ രത്നധാരണം ചെയ്തിരുന്നു. വിശ്വാസികൾക്ക് എന്ത് കൊണ്ട് ആയികൂട. രത്നധാരണം ഈശ്വര ചിന്തകളുമായി ബന്ധപ്പെട്ടതല്ല. ഈശ്വരാധീനം വർദ്ധിപ്പിക്കാനുള്ളതുമല്ല. ഭൂമിയെ , ഭൂമിയിലെ ജീവജാലങ്ങളെ സ്വാധീനിയ്ക്കുന്ന ഗ്രഹങ്ങൾ. ഗ്രഹങ്ങളുടെ അനുകൂല പ്രതികൂല സ്വാധീനങ്ങൾ വർദ്ധിപ്പിച്ച് അത് വഴി ഭാഗ്യവർദ്ധനവിന് വഴി തെളിയ്ക്കുക എന്നതാണ് രത്നധാരണത്തിലെ യുക്തി. ഏത് ഗ്രഹത്തിന്റെ സ്വാധീനം വർദ്ധിപ്പിച്ചാലാണ് ഈ ഭാഗ്യ വർദ്ധനവ് ഉണ്ടാവുക എന്ന് കണ്ടെത്തി , അതിന് ഏത് രത്നം എത്ര തൂക്കത്തിൽ എത് വിരലിൽ ഏത് ലോഹത്തിൽ ധരിയ്ക്കണം എന്ന തിരിച്ചറിവ് തരുന്ന ശാസ്ത്രമാണ് രത്ന ശാസ്ത്രം അഥവ ജെമ്മോളജി. തീർച്ചയായും പണചിലവ് ഉണ്ടാകും. വസ്ത്രത്തിനും, ഭക്ഷണത്തിനും , യാത്രകൾക്കും വിദ്യാഭ്യാസത്തിനും , കുടുംബ കാര്യങ്ങൾക്കും പണം മുടക്കുന്ന നാം സ്വന്തം വ്യക്തിത്വ വികാസത്തിന്, ഭാഗ്യവർദ്ധനവിന് രത്ന ധാരണം ചെയ്യുന്നതിൽ ഒരു മതവും ഒരു പുരോഹിതനും അസ്വസ്ഥത പ്രകടിപ്പിക്കേണ്ടതില്ല. പ്രകടിപ്പിയ്ക്കാൻ പാടില്ല. ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റെയും കെട്ടുപാടുകളിൽ നിന്ന് പുറത്ത് വന്ന് വിക്തിപരമായും കുടുംബത്തിനും പൊതു സമൂഹത്തിനും നന്മ പകരുന്ന ചിന്തകളും പ്രവൃത്തികളും ഉണ്ടാകട്ടെ . ജനിച്ചാൽ ഒരിയ്ക്കൽ മരിയ്ക്കും. മരിച്ചാൽ ആരെങ്കിലും ശവം കുഴിച്ചിടും, അല്ലെങ്കിൽ കത്തിച്ച് കളയും . അതിന് ആളെ ഉണ്ടാക്കാൻ , മക്കളുടെ വിവാഹം നടക്കാൻ എന്നീ കാര്യങ്ങൾ മുന്നിൽ കണ്ട് ഒരു മത/ജാതി വുവസ്ഥയിൽ കുടുങ്ങി കിടക്കേണ്ടതില്ല. നമ്മുക്ക് പറക്കാൻ അതിരുകളില്ലാത്ത ലോകം വിശാലമാണ്. പറക്കാൻ ശ്രമിയ്ക്കുകയേ വേണ്ടൂ.
(2) ബ്രഹ്മചര്യം, ഗാര്ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങി എല്ലാ ആശ്രമത്തില്പ്പെട്ടവര്ക്കും ബ്രാഹ്മണന്, ക്ഷദ്രിയന്, വൈശ്യന്, ശൂദ്രന് തുടങ്ങി എല്ലാ വര്ണ്ണങ്ങളില്പ്പെട്ടവര്ക്കും രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷം ധരിക്കുന്നതില് ലജ്ജയുള്ളവന് കോടിജന്മം കഴിഞ്ഞാലും മുക്തി ലഭിക്കില്ല.
വിദ്യാര്ത്ഥി നാലുമുഖരുദ്രാക്ഷം ധരിക്കണം. സുമംഗലിയായ സ്ത്രീ താലിയോടൊപ്പം 3 മുഖരുദ്രാക്ഷം ധരിക്കണം. \’\’സ്നാനം, ദാനം, ജപം, ഹോമം, വൈശ്യദേവം, സുരാര്ച്ചനം, പ്രായശ്ചിത്തം, വ്രതദീക്ഷാകാലം, ശ്രാദ്ധം എന്നിവ രുദ്രാക്ഷം ധരിക്കാതെ ചെയ്യുന്നയാളിന് ഫലം ലഭിക്കില്ലെന്ന് മാത്രമല്ല നരകത്തില് പതിക്കുകയും ചെയ്യും. \’\’ മൃഗങ്ങള്പോലും രുദ്രാക്ഷം ധരിച്ചാല് രുദ്രത്വം പ്രാപിക്കും. അനേക ജന്മങ്ങളില് മഹാദേവപ്രസാദം സിദ്ധിച്ചവര്ക്കുമാത്രമെ രുദ്രാക്ഷത്തില് ശ്രദ്ധയുണ്ടാകൂ. രുദ്രാക്ഷം അലസമായി ധരിച്ചാല് പോലും കൂരിരുട്ട് ആദിത്യനെയെപോലെ അവനെ പാപാങ്ങള് സ്പര്ശിക്കുകയില്ല. ഭക്തിപൂര്വ്വം രുദ്രാക്ഷത്തെ പൂജിക്കു പക്ഷം ദരിദ്രനെപ്പോലും ഭൂമിയില് രാജാവാക്കും.
മത്സ്യം കഴിക്കുവനോ മാംസം കഴിക്കുവനോ മദ്യപാനിയോ, അസംഗങ്ങളില് ഏര്പ്പെടുന്നവനോ ചെയ്യരുതാത്തത് ചെയ്യുവനോ, കാണരുതാത്തത് കാണുവനോ, പറയരുതാത്തത് പറയുവനോ, കേള്ക്കരുതാത്തത് കേള്ക്കുവനോ, പോകരുതാത്തിടത്ത് പോകുവനോ, മണക്കരുതാത്തത് മണക്കുവനോ, ഭക്ഷിക്കരുതാത്തത് ഭക്ഷിക്കുവനോ ആയ മനുഷ്യന് രുദ്രാക്ഷം ധരിച്ചിട്ടുണ്ടെങ്കില് അതി.നിന്നുള്ള പാപമൊന്നും തന്നെ അവനെ സ്പര്ശിക്കുകയില്ല.
രാത്രി ചെയ്ത പാപം പോകേണ്ടവര് പകല് രുദ്രാക്ഷം ധരിക്കണം. പകല് ചെയ്ത പാപം പോകാന് രാത്രി രുദ്രാക്ഷം ധരിക്കണം. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, ശൗചം ചെയ്യുമ്പോഴും മൈഥുനം ചെയ്യുമ്പോഴും എന്ന് വേണ്ട ജീവിതത്തിന്റെ എല്ലാ പദ്ധതികളോടൊപ്പവും രുദ്രാക്ഷം ധരിക്കാം. മരണസമയത്ത് രുദ്രാക്ഷം ധരിച്ചിരുന്നാല് അവന് മോക്ഷം ഉറപ്പാണ്. എന്നതിലൂടെ എല്ലായ്പ്പോഴും രുദ്രാക്ഷം ധരിക്കണമെന്നു പുരാണം പ്രേരിപ്പിക്കുന്നു. ഉത്കര്ഷം ആഗ്രഹിക്കുന്നവര് ശ്രമപ്പെട്ടും ഒരു രുദ്രാക്ഷമെങ്കിലും ധരിക്കണം.
നാലുവേദങ്ങള് അഭ്യസിക്കുകയും പുരാണങ്ങള് വായിക്കുകയും, തീര്ത്ഥാടനം നടത്തുകയും, സര്വിദ്യകളും നേടുകയും ചെയ്താല് എന്തു പുണ്യം ലഭിക്കുമോ ആ പുണ്യം രുദ്രാക്ഷധാരണം കൊണ്ട് മാത്രം ലഭിക്കും. രുദ്രാക്ഷം കഴുത്തിലോ കൈയിലോ കെട്ടിക്കൊണ്ട് ഒരാള് മരിച്ചാല് അവന് രുദ്രപദം പ്രാപിക്കും. പുനര്ജന്മമുണ്ടാവില്ല. തന്റെ കുലത്തിലെ 21 തലമുറയെ ഉദ്ധരിക്കുവനായി രുദ്രലോകത്ത് വസിക്കും. ഭക്തിയില്ലാതെ രുദ്രാക്ഷം ധരിച്ചുകൊണ്ട് നിത്യവും പാപകര്മ്മം ചെയ്യുവനായാല് പോലും അവന് മുക്തനായിത്തീരും. രുദ്രാക്ഷം ധരിച്ചുകൊണ്ട് മരിക്കാനിടയായാല് മൃഗത്തിനുപോലും മോക്ഷമുണ്ടാവും. പിന്നെ മനുഷ്യന്റെ കാര്യം പറയണോ? -ദേവീഭാഗവതം.
ശരീരത്തിലെ വിവിധ രാസഘടകങ്ങള് രൂദ്രാക്ഷത്തില് സമ്പുഷ്ടമായുണ്ട്. രുദ്രാക്ഷം ഉത്തമമായ anti – oxidant, detoxification ഏജന്റ് എന്നീ നിലകളില് പ്രവര്ത്തിക്കുന്നു. Mobile phone, TV, Computer തുടങ്ങി Electronic Radio തരംഗങ്ങളുടെ പ്രസരത്തില് നിന്നു ശരീരത്തെ രക്ഷിക്കുതിനും രുദ്രാക്ഷത്തിനാവുമെന്നു ഗവേഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു.