മക്കൾ വഴി പിഴച്ച് പോകാൻ കാരണം ഇവയാണ്.
പലരും പറഞ്ഞ് കേട്ടിട്ടില്ലേ? \” നല്ല പയ്യനായിരുന്നു. പഠിക്കാനും മിടുക്കൻ. ഇപ്പോൾ കണ്ടില്ലേ? ഓരോ കൂട്ടുകെട്ടുകളിൽ ചെന്നുപെട്ട് നാശമായി \”.ഈ അവസരത്തിലാണ് ഗ്രഹങ്ങളുടെ സ്വാധീനം എത്രത്തോളം ആ വ്യക്തിയിൽ പ്രകടമായി എന്ന് നമ്മൾ പരിശോധിക്കേണ്ടത്.
കേതു ദശ ഏഴുവർഷമാണ്.കേതുദശാകാലത്ത് ചെറുപ്രായമാണെങ്കിൽ ആ പ്രായത്തിൽ പല ദുർബുദ്ധികളും
തോന്നാം.കേതുവിന് പ്രത്യേകിച്ച് ഒരു ജാതകത്തിൽ ബലമില്ലെങ്കിൽ .
അഞ്ചാം ഭാവത്തിൽ ചന്ദ്രൻ നീചനായി നിൽക്കുന്നുണ്ടെങ്കിലോ, ശുക്രൻ നീചനാണെങ്കിലോ, 12 ൽ രാഹു നിൽക്കുണ്ടെങ്കിലോ പല ദുസ്വഭാവങ്ങളും പ്രകടമാക്കിയേക്കാം. ശുക്രന് തീരെ ബലമില്ലാതെ നീച സ്ഥിതി കൈവന്നാൽ സ്ത്രീ സംബന്ധവിഷയങ്ങളിൽ അമിത താല്പര്യം, അഗമ്യകളായ സ്ത്രീകളുമായുള്ള സമ്പർക്കം ഇതൊക്കെ കണ്ടേക്കാം. രാഹു ദശാകാലത്ത് പ്രണയ വിഷയവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും വന്നു ഭവിക്കാം.
ഒരു ജാതകത്തിൽ അഞ്ചാം ഭാവത്തിൽ സൂര്യനും രാഹുവും നിൽക്കുന്നു എങ്കിൽ ആ വ്യക്തിക്ക് മദ്യപാനം, ചീട്ടുകളി, വ്യഭിചാരം തുടങ്ങിയ ദുശീലങ്ങളിൽ താല്പര്യം ഉണ്ടാകാം.
വൃശ്ചികത്തിലെ രവി ഗുളികൻ ബന്ധം കടുത്ത മദ്യപാനം ആസക്തിയെ സൂചിപ്പിക്കുന്നു. 12 ൽ സൂര്യനും കൂടെ നീചനായി ബുധനോ ശുക്രനോ യോഗം ചെയ്തു നിന്നാലും ദുർബുദ്ധി ലക്ഷണമാണ്.
ഏഴാം ഭാവം തുലാ രാശിയായി അവിടെ സൂര്യനും കേതുവും നിന്നാൽ മയക്കുമരുന്ന്, മദ്യം തുടങ്ങിയവക്ക് അടിമപ്പെടും. ആദിത്യനും കേതും നീചനായി അഞ്ചിൽ നിന്നാലും ഇത്തരത്തിലുള്ള സ്വഭാവ ദൂഷ്യം പറയാം.
മദ്യപാനികൾക്ക് കറുത്ത വാവ് ദിവസവും വെളുത്ത വാവ് ദിവസവും മദ്യപാന ആസക്തി കൂടുതലാണ്. നാലിലോ അഞ്ചിലോ ചന്ദ്രൻ നീചനായി നിൽക്കുകയും ആ ചന്ദ്രന് രാഹു കേതുക്കളുടെ യോഗം ഉണ്ടെങ്കിലും മുഴുത്ത കുടിയനാവാനുള്ള സാധ്യത എടുത്തു കാണിക്കുന്നു, ഇതുപോലെ ആറിലോ, എട്ടിലോ, പന്ത്രണ്ടിലോ ചന്ദ്രന് ഗുളിക ബന്ധമുണ്ടെങ്കിലും മദ്യപാനവും ഇതുമൂലം ആയുർ ദോഷവും പറയാം.
ചന്ദ്രൻ, സൂര്യൻ, ശനി ഗ്രഹങ്ങൾക്ക് കേന്ദ്രഭാവ (ലഗ്നം, 4 , 7 , 10 ) സ്ഥിതി വന്നാലും മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഉണ്ടായേക്കാം.
ശനിയും ചന്ദ്രനും ചേർന്ന് അഞ്ചിൽ നിൽക്കുക അവിടേക്ക് പാപ ദൃഷ്ടിയും ഉണ്ടെങ്കിൽ മദ്യപിച്ച് നശിച്ച് ഒടുവിൽ വിഷാദ രോഗിയായയായി ആത്‌മഹത്യക്ക് പോലും ശ്രമിക്കും.ഇതൊക്കെ സാമാന്യ ലക്ഷണങ്ങളാണ് പറഞ്ഞത്. ഇങ്ങനെയൊക്കെ ഉണ്ടായിരിക്കണം എന്നല്ല അർത്ഥം. സാദ്ധ്യതയുണ്ട് എന്ന് മാത്രമാണ്.
ഇത് നോക്കുക.കന്നിയിലെ ശുക്രൻ മിഥുനത്തിൽ നിൽക്കുന്ന രാഹുവിനെ നോക്കുക, കർക്കിടകത്തിൽ നിൽക്കുന്ന കുജൻ മകരത്തിൽ നിൽക്കുന്ന ശുക്രനെ വീക്ഷിക്കുക ഇതെല്ലാം വ്യഭിചാരം, നീചസ്ത്രീ സഹവാസം എന്നിവയെ സൂചിപ്പിക്കുന്നു.ഇത്തരം ലക്ഷണങ്ങൾ ജാതകത്തിൽ കണ്ടാൽ അത്തരത്തിലുള്ള സഹചര്യങ്ങളിൽ ചെന്ന് പെടുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.പ്രസ്തുത ഗ്രഹപ്രീതി വരുത്തുന്ന രത്നധാരണം കൊണ്ട് അനുകൂല മാറ്റത്തെ വരുത്താൻ കഴിയും.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596