മോശം ഗ്രഹയോഗങ്ങള്‍
ഒരാളിന്റെ ജാതകത്തില്‍ ധനയോഗവും ദരിദ്രയോഗവും ഉണ്ടായേക്കാം. ഇതില്‍ ഏതിനാണോ ബലമുള്ളത് അത് ആ ജാതകന്റെ ജീവിതത്തില്‍ അനുഭവത്തില്‍വരും. ദരിദ്രയോഗത്തിന് അനുകൂല ദശാകാലം ചില ഭാഗ്യാനുഭവങ്ങള്‍ നല്‍കിയേക്കാം. ദരിദ്രയോഗം കാണിക്കുന്ന ഗ്രഹയോഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. ശകടയോഗത്തില്‍ ജനിച്ച ആള്‍.
2. ഭാഗ്യാധിപനേക്കാള്‍ അഷ്ടമാധിപന് ബലാധിക്ക്യം.
3. ശനി ഒന്‍പതില്‍ ശുഭദൃഷ്ടി യോഗമില്ലാതെ.
4. ലഗ്‌നാധിപന്‍ പന്ത്രണ്ടിലും പന്ത്രണ്ടാം ഭാവാധിപന്‍ ലഗ്‌നത്തിലും.
5. ഗോളയോഗമുള്ളവര്‍.
6. 4,5,9,10 ഭാവധിപന്‍മാര്‍ 12-ലും 6-ലും
7. ആറിലോ, പന്ത്രണ്ടിലോ ഗുരു നില്‍ക്കുമ്പോള്‍ ധനു മീനം ഇവയൊഴിച്ച് ഏതെങ്കിലും ലഗ്‌നത്തില്‍ ജനിക്കുക.
8. ലഗ്‌നത്തില്‍നിന്നും 6, 8, 12 സ്ഥാനങ്ങള്‍ ആരൂഢമായി വരിക.
9. കേമുദ്രമയോഗം പരിഹാരമില്ലാതെ നില്‍ക്കുക.
10. എല്ലാ ഗ്രഹങ്ങളും നീചം ഭവിച്ച് കേന്ദ്ര ഭാവങ്ങളില്‍ നില്‍ക്കുക.
11. ലഗ്‌നം ചരരാശിയും ദുര്‍ബലന്‍മാരായ ശുഭന്‍മാര്‍ കേന്ദ്ര ത്രികോണങ്ങളിലും പാപന്‍മാര്‍ കേന്ദ്രത്തിലല്ലാതെയും നില്‍ക്കുമ്പോള്‍ രാത്രി ജനനം.
12. ലഗ്‌നാധിപന്‍ 6, 8, 12 പാപന്‍മാരോടൊത്ത് നില്‍ക്കുമ്പോള്‍ എട്ടാം ഭാവധിപന്റെ ദൃഷ്ടിയുണ്ടെങ്കില്‍ ധനിക കുടുംബത്തില്‍ ജനിച്ചാലും ദരിദ്രനാകും.
13. രണ്ടാം ഭാവാധിപന്‍ നീചം ഭവിച്ച് പാപന്‍മാരുടെ ഇടയ്ക്ക് വരിക.
14. രണ്ടാം ഭാവാധിപന്‍ പന്ത്രണ്ടിലും പന്ത്രണ്ടാം ഭാവാധിപന്‍ രണ്ടിലും വരിക.
15. ലഗ്‌നാലും ചന്ദ്രാലും കേന്ദ്രങ്ങളില്‍ പാപന്‍മാര്‍ വരിക.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596