രത്നപരിചയം അദ്ധ്യായം – 12 , അക്വാമറൈൻ
ബെറിലിന്റെ (ബെറിലി) വകഭേദമായ ഒരിനം രത്നക്കല്ല്. രാസഘടനയിൽ ഇത് മരതക (മരതകം)ത്തോട് സാമ്യമുണ്ട്. എന്നാൽ നിറം പച്ചയല്ല; സാധാരണയായി ഹരിതനീലയോ കടുംനീലയോ ആയിരിക്കും. നിറത്തിൽ കടൽവെള്ളത്തോടുള്ള സാദൃശ്യമാണ് അക്വാമറൈൻ എന്ന പേരിനു നിദാനം. മഞ്ഞനിറത്തിലുള്ള ഒരിനവുമുണ്ട്. അത് സുവർണബെറിൽ (ഗോൾഡൻ ബെറിൾ) അറിയപ്പെടുന്നു. മോർഗനൈറ്റ് (മോർഗനൈറ്റ്) എന്നു പേരുള്ള മറ്റൊരിനം പാടലവർണ്ണത്തിൽ, വലിപ്പമുള്ള പരലുകളായി കാണപ്പെടുന്നു. പൊതുവേ പരൽരൂപമുള്ള സുതാര്യവസ്തുവാണിത്.
ഗ്രാനൈറ്റ് ശിലാപടലങ്ങളിലെ ഗുഹകളിൽ ഈ രത്നം സാധാരണ കണ്ടുവരുന്നത്. റഷ്യയിലെ യുറാൾപർവത മേഖലയിൽനിന്ന് നല്ലയിനം അക്വാമറൈൻ ലഭിക്കുന്നു. ശ്രീലങ്ക, ബ്രസീൽ, യു.എസ്. സംസ്ഥാനങ്ങളായ കൊളൊറാഡോ, കാലിഫോർണിയ ഉൽപ്പന്നാണു മറ്റു പ്രധാന ഖനികൾ. മോർഗനൈറ്റ് കല്ലുകൾ ലഭിക്കുന്നത് മലഗസി റിപ്പബ്ലിക്ക്, ശ്രീലങ്ക, യു.എസ്. എന്നിവിടങ്ങളിൽനിന്നാണ്.
വഞ്ചന മനസിലാക്കാൻ സഹായിക്കുന്നു. നെഗറ്റീവ് പ്രവർത്തനത്തിൽ നിന്നും ജാതകനെ സംരക്ഷിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ജനിതക കഴിവുകൾ മെച്ചപ്പെടുത്തുന്നു, ശരിയായ തീരുമാനമെടുക്കാൻ സഹായിക്കുന്നു. സൗഹൃദവും പ്രണയവും ശക്തിപ്പെടുത്തുന്നു.
നിറം ഒരു പോലെയല്ല രത്നത്തിൽ വ്യാപിച്ചിരിക്കുന്നത്. കടൽ/ വ്യോമയാന യാത്രികർക്ക് ഒരു രക്ഷാകവചമായി പ്രവർത്തിക്കുന്നു. ഷഡ്ഭുജാകൃതിയാണ്.
നിറം:- നീലകലർന്ന പച്ച,കടൽ പച്ച
ഗ്രഹം:– ചന്ദ്രൻ
ലോഹം:- വെള്ളി
ഉപയോഗം :- വികാരങ്ങൾക്ക് ശാന്തത ഉണ്ടാകും. സമാധാനവും ശുദ്ധതയും കൈവരിക്കും, ബന്ധങ്ങൾക്ക് ആരോഗ്യം ഉണ്ടാകും , പല്ല് വേദന , വയറിലും താടിയെല്ലിലും ഉണ്ടാകുന്ന രോഗങ്ങൾക്ക് ഫലപ്രദമാണ്.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596