രത്നപരിചയം അദ്ധ്യായം – 14, ക്വാർട്ട്സ് (ക്വാർട്സ് )
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മിനറലാണ് ക്വാർട്ട്സ് (Quartz ) വെള്ളാരങ്കല്ല്,സ്ഫടികം, വെങ്കല്ല്, സ്ഫടികക്കല്ല്). തുടർച്ചയായ SiO4 സിലിക്കൺ + 4 ഓക്സിജൻ ചട്ടക്കൂടാണ് ക്വാർട്ട്സിനുള്ളത്. ഓരോ ഓക്സിജനും രണ്ടു ടെട്രാഹൈഡ്രൈഡുകൾ പങ്കുവയ്ക്കുന്നു. അസൂയ മൊത്തത്തിലുള്ള സൂത്രവാക്യം SiO2 എന്നാണ്.
ശുദ്ധമായ സിലിക്കൺ ഡൈ ഓക്സൈഡാണ് വെങ്കല്ല്. പരലുകൾക്ക് വശവും പ്രിസത്തിന്റെ അഗ്രഭാഗത്തും ഒരു സ്തൂപവും ഉണ്ടായിരിക്കും. സഫയർ , ക്രൈസോപ്രൈസ്, അമിത്തീസ്റ്റ് സിട്രെയ്ൻ, ക്യാറ്റ്സ് ഐ, ടൈഗർ ഐ ഇവയെല്ലാം ഒരേ വിഭാഗത്തിൽ പെടുന്നു. നിറങ്ങളുടെ ചേരുവയും വ്യത്യാസവും അനുസരിച്ച് പല പേരുകൾ കൊടുത്തിരിക്കുന്നു. പ്രധാനമായും റോക്ക് ക്വാർട്ട്സ്, മിൽക്കി ക്വാർട്ട്സ് എന്നീ രണ്ടിനങ്ങൾ ഉണ്ട്. നിറമില്ലാത്ത ക്രിസ്റ്റലിൻ റോക്ക് ക്രിസ്റ്റൽ എന്നു പറയുന്നു. അമേരിക്കക്കാർ ഹെറിമർ ഡൈമണ്ട് (Herimer Diamond) എന്നാണ് പറയുന്നത്.
നിറം:-നിറമില്ലാത്ത, റോസ്, പാൽ വെള്ള
ഗ്രഹം:- ചന്ദ്രൻ
ലോഹം: – വെള്ളി
ഉപയോഗം :- ഏകാഗ്രത, ഓർമ്മശക്തി, ധൈര്യം എന്നിവയ്ക്കും; മാറാത്ത തലവേദന പല്ലുവേദന, പനി, ശരീര വേദന എന്നിവയ്ക്കും പരിഹാരം.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596