രത്ന പരിചയം അദ്ധ്യായം – 10 ,YELLOW SAPHIRE മഞ്ഞ പുഷ്യരാഗം(TOPAZ)
വിവാഹത്തിനുള്ള കാലതാമസം മാറുക , ഭൂത പ്രേതാദികളുടെഉപദ്രവം ഇല്ലാതാക്കുക. ഉന്മാദം ഇല്ലാതാക്കുക, അമിതമായ കോപം മാറുക, മരണഭയം ഇല്ലാതാക്കുക എന്നീ ഫലങ്ങൾ പുഷ്യരാഗം ധരിക്കുന്നതിലൂടെ ഉണ്ടാകും. ആത്മീയ ചിന്ത, സന്താന ഭാഗ്യം, സന്താനങ്ങളാൽ അഭിമാനം , വിദേശയാത്ര, അധികാരം, ഉദ്യോഗസ്ഥർക്ക് തൊഴിൽ കയറ്റം , കച്ചവടക്കാർക്ക് കൂടുതൽ ലാഭവും വികസനവും, ആത്മധൈര്യം മനഃശക്തി, അനാവശ്യ ഭയങ്ങൾ ഇല്ലാതാകുമ്പോൾ സമൂഹത്തിൽ മാന്യത തുടങ്ങിയവയെല്ലാം ഇവ ധീരമാക്കുന്നതിന്റെ ഗുണഫലങ്ങളാണ്.
രത്നങ്ങളിൽ വച്ച് ഏറ്റവും കാഠിന്യമേറിയത് വജ്രമാണ്.അതുകഴിഞ്ഞാൽ കൊറാണ്ടം ഗണത്തിൽപ്പെട്ടവർക്കാണ് കാഠിന്യം കൂടുതൽ. പുഷ്യരാഗം കൊറാണ്ടം ഗണത്തിൽ പെട്ടതാണ്. മാണിക്യം, ഇന്ദ്രനീലം, മഞ്ഞ പുഷ്യരാഗം, വെള്ള പുഷ്യരാഗം എന്നിവയെല്ലാം ഒരേ ഗണത്തിൽ പെട്ടവയാണ്.
വ്യാഴം സന്താന കാരകൻ ആയതിനാൽ ഈ രത്നത്തിന് സന്താന ഭാഗ്യം നൽകാനുള്ള യോഗമുള്ളതായും വിശ്വസിക്കുന്നു. പവിഴം,മുത്ത്, രത്നം എന്നിവ മഞ്ഞപുഷ്യരാഗത്തിൻ്റെ കൂടെ ധരിക്കാവുന്നതാണ്. മറ്റു രത്‌നങ്ങള്‍ പ്രത്യേകിച്ചും വജ്രം, മരതകം, ഇന്ദ്രനീലം എന്നിവ മാണിക്യം രത്‌നത്തോടൊപ്പം ധരിക്കാന്‍ പാടുള്ളതല്ല.
ഭാരതത്തില്‍ മഹാനദി, ബ്രഹ്മപുത്ര, ഹിമാലയം, വിന്ധ്യപർവ്വതം, ബംഗാള്‍, ഒറീസ്സ എന്നിവിടങ്ങളില്‍ പുഷ്യരാഗം ലഭിക്കുന്നു. ബര്‍മ്മ, ശ്രീലങ്ക, ജപ്പാന്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും ഇവ ലഭിക്കുന്നതായറിയാം. എങ്കിലും നല്ലതും തിളക്കമേറിയതുമായ പുഷ്യരാഗം ലഭിക്കുന്നത് ശ്രീലങ്കയിലാണ്.
നിറം:-മഞ്ഞ, മഞ്ഞകലർന്ന തവിട്ട്
ഗ്രഹം:-വ്യാഴം.
metal:-gold,silver
ഉപയോഗം :- ആത്മീയം, ഉദ്യോഗകയറ്റം, സന്താനഭാഗ്യം പാണ്ട് രോഗം, ശ്വാസംമുട്ടൽ, കുടൽ സംബന്ധ രോഗങ്ങൾ.
മഞ്ഞപുഷ്യരാഗം പൊതുവേ വില കൂടിയ രത്‌നമാണ്. അത് വാങ്ങി ധരിക്കാൻ കഴിയാത്തവർ, കുട്ടികൾ തുടങ്ങിയവർക്ക് ഉപരത്നമായ ഗോൾഡൻ/മഞ്ഞ ടോപ്പാസ് (ഗോൾഡൻ/യെല്ലോ ടോപസ്) ധരിക്കാം. ഇവയും പ്രധാന രത്നങ്ങളെ പോലെ ഫലം തരുന്നവയാണ്. തൂക്കം കൂടിയവ ധരിക്കാൻ ശ്രദ്ധിക്കുക.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596