രത്ന പരിചയം അദ്ധ്യായം – 16, PERIDOT പെരിഡോട്ട്

രത്ന പരിചയം അദ്ധ്യായം – 16, PERIDOT പെരിഡോട്ട്

ജാതകത്തിൽ ബുധൻ അനിഷ്ട സ്ഥിതിയോ ബലക്കുറവോ വന്നാൽ അത് പഠനത്തെ ബാധിക്കും. ഭാഗ്യം കുറയാൻ ഇടയാകും. ആശയ വിനിമയ ശേഷിയിലും ആത്മ വിശ്വാസത്തിലും കുറവുണ്ടാക്കും. വിഷാദം, അകാരണ ഭയം, ആകാംക്ഷ മുതലായവയ്ക്ക് കാരണമായേക്കാം. വ്യക്തി ബന്ധങ്ങളിൽ വില്ലകൾ വരാം. കച്ചവടം, വ്യാപാരം മുതലായവയ്ക്ക് മാന്ദ്യം വരാം.ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ബുധപ്രീതി വരുത്തേണ്ടതാണ്. പെരിഡോട്ട് ധരിക്കുന്നതിലൂടെ ജാതകത്തിലെ ബുധന്റെ ആനുകൂല്യക്കുറവ് പരിഹരിക്കാനാവും.

വിശ്വസുന്ദരിയായി അറിയപ്പെടുന്ന  ക്ലിയോപാട്രയുടെ  രത്‌നശേഖരത്തിൽ ഉണ്ടായിരുന്ന രത്‌നം.മരതകത്തിന് പകരമായി ധരിക്കുന്നു. ഒപ്പം പലവിധത്തിലുള്ള  തനത് ഗുണങ്ങളും  പെരിഡോട്ടിനുണ്ട്.

ഇളം കറുകപ്പുല്ലിന്റെ നിറം, തത്ത പച്ച, ഒലീവിന്റെ പച്ച നിറം, ഇളം മഞ്ഞ കലർന്ന പച്ച നിറത്തിൽ ഈ  രത്നം ലഭിക്കുന്നു. മഗ്നീഷ്യം, ഇരുമ്പ്, നിക്കൽ, ക്രോമിയം എന്നിവയുടെ സംയുക്തം.

ശാന്തിയുടെയും സമാധാനത്തിന്റെയും രത്‌നം. നിരാശാബോധം, ഒറ്റപ്പെടൽ എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. സന്തോഷവും ഉല്ലാസവും നൽകുന്നു. പരസ്പര പ്രണയത്തിനും, സൗഹൃദത്തിനും ഊഷ്മളത നൽകുന്നു എന്ന് കാലാതീതമായി വിശ്വസിച്ചു പോരുന്നു. സമ്പാദ്യശീലം വർദ്ധിക്കുന്നു. സമ്പന്നതയിലേയ്ക്ക് വഴിതെളിക്കുന്ന രത്‌നം.

നിങ്ങളുടെ ജാതകം പരിശോധിച്ചതിനു ശേഷം മാത്രമേ രത്നങ്ങള്‍ ധരിക്കാവൂ. താങ്കളുടെ ഗ്രഹനിലയില്‍ ബുധന്‍ അനിഷ്ടനാനെങ്കില്‍ താങ്കള്‍ മരതകം, അല്ലെങ്കില്‍ പെരിഡോട്ട് ധരിക്കുന്നത് ഗുണം ചെയ്യില്ല.

ക്രിസോലൈറ്റ് എന്നും വിളിക്കപ്പെടുന്നു, ഇത് ആഴത്തിലുള്ള മഞ്ഞകലർന്ന പച്ച സുതാര്യമായ ഒലിവാണ് . ഒരു നിറത്തിൽ മാത്രം കാണപ്പെടുന്ന ചുരുക്കം ചില രത്നങ്ങളിൽ ഒന്നാണ് പെരിഡോട്ട് .ബർമ്മ, പാകിസ്ഥാൻ, ചൈന, വിയറ്റ്‌നാം, യു.എസ്.എ, ഇന്ത്യ, ശ്രീലങ്ക എന്നിവ പ്രധാന ഉല്‌പാദക രാജ്യങ്ങൾ.

വിഭാഗം :-സിലിക്കേറ്റ് ധാതു

വൈവിധ്യം :- (Mg, Fe) 2 SiO 4

Colour:- olive green,yellowish green

Planet:- Venus ബുധൻ

Metal:- gold,silver

ഉപയോഗം :- ആരോഗ്യം, സമ്പത്ത്, സുഖ നിദ്ര, ദാമ്പത്യത്തിലുള്ള പൂർണ്ണത, ഭാവി നിശ്ചയിക്കാനുള്ള കഴിവ്, ദഹന സംബന്ധമായ അസുഖങ്ങൾ, പ്രാണികൾ, കീടങ്ങൾ എന്നിവ മൂലമുള്ള രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയ്ക്ക്.

ശ്വാസകോശം, കരൾ, ആമാശയം, സ്വനപേടകം, തൈറോയ്‌ഡ്, വൃക്കകൾ, നാഡികൾ എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. നാഡീസംബന്ധമായ രോഗങ്ങൾക്ക് ശമനം നൽകുന്ന രത്നം. ചർമ്മരോഗങ്ങൾക്കും ശമനം. ഓർമശക്തിയെ വർദ്ധിപ്പിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കും ഉത്തമഫലം പറയുന്നു.
പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596

Leave a Comment

Your email address will not be published. Required fields are marked *