രത്ന പരിചയം അദ്ധ്യായം – 17 RUBY മാണിക്യം .
ബിസിനസ്സ് സംബന്ധമായ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, സാമൂഹ്യ പ്രവർത്തകർ, സിനിമയുമായി ബന്ധപ്പെട്ടവർ, സർക്കാർ ജോലിക്കാർ (സൂര്യൻ ബലമുണ്ടെങ്കിൽ സർക്കാർ ജോലി ലഭിക്കും) എന്നിവരെല്ലാം മാണിക്യം ഭാഗ്യ രത്നമായി ഉപയോഗിച്ചാൽ തന്റെ കർമ്മങ്ങളിൽ ഉന്നതിയുണ്ടാകും.മാണിക്യം സൂര്യനെ പ്രതിനിധീകരിക്കുന്ന രത്നമാണ്. ഏറ്റവും ഈടുള്ള രത്നങ്ങളിൽ ഒന്ന്. വജ്രം കഴിഞ്ഞാൽ ഏറ്റവും കാഠിന്യമുള്ള രത്നവും ഇതു തന്നെ.വില കൂടിയ രത്നമാണിത്. ഹൃദയാരോഗ്യത്തിനും സൂര്യ ദശാകാലം നന്നാവാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും നല്ലതാണ്. ഭരണരംഗത്ത് ഉള്ളവരും സർക്കാർ ഉദ്യോഗസ്ഥരും ഇത് ധരിക്കുന്നത് ഗുണകരമാണ്. മാണിക്യം ധരിക്കുന്നവരെ യുദ്ധത്തിൽ തോപ്പിക്കാനാകില്ല എന്നാണ് വിശ്വാസം. പ്രശസ്തിയും ആരോഗ്യവും ദീർഘായുസ്സും നൽകുമെന്ന് ജ്യോതിഷം പറയുന്നു. പുരുഷന്മാർ വലത് കൈയിലെ മോതിര വിരലിലും സ്ത്രീകൾ ഇടതു മോതിര വിരലിലും ആണ് ധരിക്കേണ്ടത്.
രക്താതിമർദം, വിട്ടുമാറാത്ത പനി, ഗാൾബാൾഡർ സ്റ്റോൺ, കരൾ രോഗങ്ങൾ, അൾസർ , ശത്രുനാശം കാംക്ഷിക്കുന്നവർ, അധികാര മോഹികൾ ഇവർ പൊതുവേ മാണിക്യധാരണം ഒഴിവാക്കുന്നതാണ് നല്ലത്. ജാതകത്തിൽ വ്യാഴം , ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങൾക്ക് ബലക്കുറവ് ഉള്ളവരും ശുക്രൻ , ശനി എന്നീ ദശാകാലങ്ങളിലൂടെ കടന്നു പോകുന്നവരും മാണിക്യ ധാരണം ഒഴിവാക്കണം. മിഥുനം, കന്നി, തുലാം, മകരം, കുംഭം, മീനം ലഗ്നക്കാർ മാണിക്യം ധരിക്കരുത്. ദോഷാനുഭവങ്ങൾ വർധിക്കാൻ ഇത് കാരണമാകുമെന്നാണ് വിശ്വാസം.
ജാതകവശാല്‍ ചിങ്ങലഗ്‌നത്തില്‍ ജനിച്ചവരും ചിങ്ങം രാശി നാല്, ഒന്‍പത്, പത്ത് ഭാവമായിവരുന്നവര്‍ക്കും ധരിച്ചാല്‍ പൂര്‍ണ്ണ ഫലം കിട്ടും. മകം, പൂരം, ഉത്രം1/4 നക്ഷത്രക്കാര്‍ക്കും മാണിക്ക്യം ധരിക്കാവുന്നതാണ്. ചന്ദ്രന്‍ ബലമുണ്ടായിരിക്കുകയും സൂര്യന്‍ അഷ്ടമാധിപന്‍ ആകാതിരിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും പൂര്‍ണ്ണഫലം ലഭിക്കുന്നതാണ്. ദു:സ്ഥാനാധിപനാണ് സൂര്യനെങ്കില്‍ റൂബി ധരിക്കരുത്. അങ്ങനെയുള്ള അവരുടെ ഭാഗ്യ രത്‌നം ധരിക്കുക. സൂര്യന്‍ സുസ്ഥാനാധിപത്യം ഉണ്ടാകുകയും മോശം സ്ഥാനങ്ങളില്‍ നില്‍ക്കുകയും ചെയ്താല്‍ അവര്‍ക്ക് സാമ്പത്തികബുദ്ധിമുട്ട്, സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍, ആത്മവിശ്വാസകുറവ്, ഉദ്യോഗത്തില്‍ ശോഭികായ്ക, അസുഖങ്ങള്‍ എന്നിവയുണ്ടാകാം. ഇവയ്ക്കു പ്രതിവിധിയായി റൂബി ധരിച്ചാല്‍ മതി. ബുദ്ധി, അറിവ്, പ്രശസ്തി ഇവയെല്ലാം തരുവാനുള്ള കഴിവ് മാണിക്ക്യക്കല്ലിനുണ്ട്
കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്രങ്ങളുടെ ആധിപത്യം സൂര്യനുണ്ട്. അതിനാല്‍ ഈ നക്ഷത്രക്കാര്‍ക്കും റൂബി ധരിക്കാവുന്നതാണ്. പക്ഷെ മുന്‍പ് പറഞ്ഞതുപോലെ മാരകാധിപത്യമോ ദു:സ്ഥാനാധിപത്യമോ ഉണ്ടാകരുത്. അങ്ങനെ വന്നാല്‍ ഗുണത്തെക്കാള്‍ ഏറെ ദോക്ഷം ഉണ്ടായെന്നിരിക്കും.
ഉത്ഭവം
അലുമിനിയം ഓക്സൈഡിന്റെ സുതാര്യ ഖരരൂപമാണ് റൂബികള്‍ അഥവാ മാണിക്യക്കല്ലുകള്‍. മില്യണ്‍ വര്‍ഷങ്ങളുടെ രാസപ്രവര്‍ത്തനത്തിലൂടെയാണ് ഇവ ഇന്നു കാണുന്ന രീതിയിലുള്ള തിളങ്ങുന്ന വിലപിടിപ്പുള്ള മാണിക്യ കല്ലുകളായി മാറുന്നത്. ഭൂമിയിലെ വിവിധ ടെക്ടോണിക് പ്ലേറ്റുകള്‍ സംഗമിക്കുന്ന മേഖലയിലാണണ് ഇവ പൊതുവെ കാണപ്പെടുന്നത്. ഈ മേഖലയിലൂടെ പുറത്തേക്ക് വരുന്ന കൊടും ചൂടിന് ഇവയുടെ രൂപപ്പെടലില്‍ നിർണായക പങ്കുണ്ട്. പൊതുവെ ചുവന്ന നിറത്തില്‍ കാണുന്ന ഈ മാണിക്യ കല്ലുകളുടെ നിറത്തിന് പിന്നിലും മറ്റൊരു രാസപദാര്‍ത്ഥമാണ്. ക്രോമിയത്തിന്‍റെ സാന്നിധ്യമാണ് റൂബികള്‍ക്ക് ചുവപ്പ് നിറം നല്‍കുന്നത്.എത്രയധികം ക്രോമിയത്തിന്‍റെ സാന്നിധ്യം ഒരു റൂബിയിലുണ്ടോ അത്രമാത്രം ചുവപ്പ് ആ മാണിക്യ കല്ലിനുണ്ടാകും.
വജ്രം കഴിഞ്ഞാൽ ഏറ്റവും കാഠിന്യം – കൊറണ്ടം വിഭാഗത്തിൽപ്പെട്ട കടും ചുവപ്പുള്ള രത്നം ഓറിയന്റൽ റൂബി, റോസ് – പിങ്ക് നിറം ഉള്ളവ spine Ruby (Blas Ruby). ഘടകങ്ങളായ അലുമിനിയത്തിന്റെയും മഗ്നീഷ്യത്തിന്റെയും ഏറ്റക്കുറച്ചിൽ അനുസരിച്ച് നിറവിത്യാസം ഉണ്ടാകുന്നു.
Colour:- red,purple,rose,pink
Planet:- sun ആദിത്യൻ
Metal:- gold ,silver
ഉപയോഗം :- നിർഭാഗ്യത്തിൽ നിന്ന് മോചനം, ഉൻമേഷം, സാമ്പത്തിക സ്ഥിരത, മന:ശാന്തി, നേത്രരോഗങ്ങൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ, ഉഷ്ണരോഗങ്ങൾ .
ശിവ പഞ്ചാക്ഷരി 108 ഉം സൂര്യ സ്‌തോത്രം 8 മുതല്‍ 108 വരെ തവണ ദിവസവും ജപിക്കുക.
സൂര്യസ്‌തോത്രം
ജപാ കുസുമ സങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരിം സര്‍വ്വപാപഹ്നം പ്രണതോസ്മി ദിവാകരം.
✍ പ്രസൂൻ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596