രത്ന പരിചയം അദ്ധ്യായം – 18,LAPIS LAZULI
ലാപ്പിസ് ലസ്യൂലൈ
ലാപ്പിസ് ലസൂലിയുടെ നീലക്കല്ലുകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരുന്ന ആൾട്രാമറൈൻ (അൾട്രാമറൈൻ)എന്ന കടും നീല നിറം നവോത്ഥാനകാലത്ത് യുറോപ്പിൽ വളരെ പ്രചാരത്തിലുണ്ടായിരുന്നു.രാസപരമായി വളരെ കുറഞ്ഞ കണക്ക് ഗന്ധകം കലർന്നിട്ടുളള അലൂമിനിയത്തിന്റേയും സോഡിയസിലിക്കേറ്റാണ് ആൾട്രാമറൈൻ (Na8-10Al6Si642).
തുണികൾക്കും മറ്റു ഉരുപ്പടികൾക്കും നീലനിറം നൽകാനുപയോഗിക്കുന്ന വസ്തുക്കളെ പൊതുവെ നീലം എന്നു പറയുന്നു. ഇവ പല വിധത്തിലുമുണ്ട്.
ധാതുക്കളിൽ നിന്ന് (ഉദാഹരണത്തിന് ആൾട്രാമറൈൻ , ഈജിപ്ഷ്യൻ ബ്ലൂ, ചൈനീസ് ബ്ലൂ )
സസ്യങ്ങളിൽ നിന്ന് (ഉദാഹരണത്തിന് -നീലമരിച്ചെടിയിൽ നിന്നുളള ഇൻഡിഗോ),
കൃത്രിമമായവ (പ്രശ്യൻ ബ്ലൂ,, അനിലിൻ ബ്ലൂ, കുമാസ്സി ബ്ലൂ )
രത്ന ധാരണത്തിന് ഉപയോഗിക്കുമ്പോൾ ആത്മീയ അനുഭവങ്ങൾ ഉണ്ടാകുന്നു. മദ്ധ്യപൂർവ്വ പ്രദേശത്തും അഫ്ഗാനിസ്ഥാനിലും കൂടുതലായി വരുന്നു. ഗ്രീസിലും റോമിലുള്ളവർ വളരെ പുരാതന കാലം മുതലേ ഉപയോഗിച്ചിരുന്നു.
നിറം:- കടും നീല, രാജകീയ നീല
ഗ്രഹം:- ശനി ശനി
ലോഹം:- സ്വർണ്ണം
ഉപയോഗം :- സ്നേഹം, സന്തോഷം , ആത്മീയ ഉണർവ്വ്, ഹൃദയ സംബന്ധമായ രോഗങ്ങൾ, മാനസിക രോഗങ്ങൾ, കുട്ടികളുടെ മാനസികവും ശാരീരികവുമായ രോഗങ്ങൾ.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596