രത്ന പരിചയം അദ്ധ്യായം – 19, MOON STONE ചന്ദ്രകാന്തം
ഫെൽസ് പാർ (ഫെൽസ്പാർ) വിഭാഗത്തിൽ പെട്ട സൺ സ്റ്റോൺ (സൺ സ്റ്റോൺ) , ആമസോൺ സ്റ്റോൺ (ആമസോൺ കല്ല്) ലാബ്രഡോറൈറ്റ് (ലാബ്രഡോറൈറ്റ്) എന്നീ രത്നങ്ങളിൽ മുഖ്യ സ്ഥാനം ചന്ദ്രകാന്തമണിയ്ക്കാണ്. ശ്രീലങ്കയിലാണ് കൂടുതലായി കാണുന്നത്.
ഈ രത്നത്തിന്റെ മറ്റൊരു പേര് സ്വപ്നക്കല്ല് എന്നാണ്. ഇത് ധരിച്ചാൽ രാത്രിയിലും കാഴ്ച ലഭിക്കുമെന്ന വിശ്വാസവും പണ്ടുണ്ടായിരുന്നു. നല്ല ഭർത്താവിനെ ലഭിക്കാനും ഇഷ്ടസന്താന ഭാഗ്യമുണ്ടാവാനും വേണ്ടി അറേബ്യൻ രാജ്യങ്ങളിൽ സ്ത്രീകൾ ചന്ദ്രകാന്തക്കല്ല് സ്വന്തം വസ്ത്രങ്ങളിൽ തുന്നി ചേർത്ത് ധരിച്ചിരുന്നു.
മനസുഖം, സമാധാനം, ആത്മീയം, ഭാഗ്യം, ആത്മവിശ്വാസം, പ്രേമവിജയം, സുഖകരമായ പ്രസവം, ലൈഗീകസുഖം, നല്ല ദാമ്പത്യജീവിതം എന്നിവ ലഭിക്കുന്നതാണ്. മറ്റുള്ളവരെ സമാധാനിപ്പിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രത്യകിച്ചും ഡോക്ടേര്‍സ്, നഴ്‌സ്, കസ്റ്റമര്‍ കെയര്‍ വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍, ഹൂമന്‍ റിസോര്‍സ്, ആയമാര്‍, പൊതുപ്രവര്‍ത്തകള്‍ തുടങ്ങിയവര്‍ക്ക് മനസ്സ് വിശാലമായാലേ തൊഴിലില്‍ വിജയിക്കാന്‍ കഴിയുകയുള്ള. അനുകമ്പ, സ്‌നേഹം എന്നിവ ആവശ്യമാണ്. അവര്‍ക്ക് തൊഴില്‍ ഭംഗിയായി ചെയ്യാനും അതില്‍ സന്തോഷം ലഭിക്കുവാനും ഈ രത്‌നം വളരെ നന്ന്.
വെള്ളിയാണ് ഇതിന്റെ ലോഹം. അതിനാല്‍ ശുഭഫലപ്രാപ്തിക്കായി വെള്ളയില്‍ ലോക്കറ്റായോ, മോതിരമായോ ധരിക്കാവുന്നതാണ്. കുട്ടികള്‍ക്ക് കുറഞ്ഞത് മൂന്ന് കാരറ്റെങ്കിലും തൂക്കമുള്ളതും വലിയവര്‍ക്ക് നാല് കാരറ്റ് തൂക്കമുള്ളതുമായ രത്‌നം ധരിക്കുവാന്‍ ശ്രദ്ധിക്കണം.
പാലുപോലെ വെളുത്ത നിര്‍മ്മലത തോന്നിക്കുന്ന ചന്ദ്രകാന്തം (മൂണ്‍സ്റ്റോണ്‍) രത്‌നം ഓര്‍ത്തോക്‌ളാസ് എന്ന ധാതു വിഭാഗത്തില്‍പെടുന്നവയാണ്. പൊട്ടാസിയം അലുമിനിയം എന്നിവയുടെ സിലിക്കേററ് ആണ് ഇതിലടങ്ങിയിട്ടുള്ള ധാതുക്കള്‍. ഇതില്‍ മഴവില്ല്പോലെ ചലിക്കുന്ന രേഖ കാണാന്‍ കഴിയും. കൂടാതെ സുതാര്യമായ വെള്ള കല്ലില്‍ നേര്‍ത്ത നീല നിറത്തിലുള്ള ചെറിയ പ്രകാശവും കാണാന്‍ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനെ മുത്തിന്റെ ഉപരത്‌നം എന്നു പറയേണ്ട കാര്യമില്ല. ഇത് ചന്ദ്രന്റെ പ്രധാന രത്‌നം തന്നെയാണ്. മുത്തിന് പറഞ്ഞിട്ടുള്ള എല്ലാ ഗുണങ്ങളും ഭൂമിയില്‍നിന്നും ലഭിക്കുന്ന ഈ വിശിഷ്ട രത്‌നത്തിന് പ്രദാനം ചെയ്യാന്‍ കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. ശരീരത്തിലെ പൊട്ടാസിയത്തിന്റെ കുറവ് കൊണ്ടുണ്ടാകുന്ന ക്ഷീണം മാറ്റാനും ആരോഗ്യം പ്രദാനം ചെയ്യാനും കൂടാതെ ആത്മീയതയ്ക്കും ഇത് വളരെ നന്നാണ്.
Colour:- white
Planet:- moon ചന്ദ്രൻ
Metal:- gold,silver
ഉപയോഗം :- ഭക്ഷണ നിയന്ത്രണം, ആത്മീയ തൃപ്തി, സുഖനിന്ദ്ര സംരക്ഷണം, അപസ്മാര നിയന്ത്രണം, ഓർമ്മശക്തി വർദ്ധനവ്, അമിത വണ്ണം ഒഴിവാക്കാൻ.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596