രത്ന പരിചയം അദ്ധ്യായം – 21, ALEXANDRITE അലക്സാൻഡ്രേറ്റ്

രത്ന പരിചയം അദ്ധ്യായം – 21, ALEXANDRITE അലക്സാൻട്രേറ്റ്

ക്രൈസോബെറിൽ വകഭേദമായ ഈ രത്നം യുറാൾ പർവ്വത നിരയിലാണ് ആദ്യമായി കണ്ടത്.ശ്രീലങ്കയിലും ബ്രസീലിലും ഇത് ലഭിക്കും എന്നാൽ റഷ്യൻ രത്നമാണ് ഉത്തമം. ഈ രത്നം ധരിച്ചു കഴിഞ്ഞാൽ ഉയരങ്ങൾ കീഴടക്കാൻ എളുപ്പമാണ്. പ്രശസ്തിയും ലഭിക്കും.ജൂൺ മാസത്തിൽ ജനിച്ചവർക്കും ജെമിനി സോഡിയാക് സൈൻ ഉള്ളവർക്കും ഈ രത്നം ഗുണകരമാണ്. മിഥുനക്കൂറുകാർക്കും ഇത് നല്ലതാണ്. സൂര്യന്റെയും ബുധന്റെയും ഗുണം ഒരുമിച്ച് തരും അലക്സാണ്ടറൈറ്റ്.സർക്കാർ ജോലി ലഭിക്കാൻ ഇത് ധരിക്കുന്നത് നല്ലതാണ്.
സൂര്യനും ബുധനും ഒരുമിച്ച് ജാതകത്തിൽ നിൽക്കുന്നവർക്ക് കൂടുതൽ ഗുണകരമായിരിക്കും.

വൈഡൂര്യത്തിന്റെ രേഖകൾ പോലെ കാണപ്പെടുന്നു. കൃത്രിമ പ്രകാശത്തിൽ നിറവ്യത്യാസം അനുഭവപ്പെടുന്നത് ഇപ്രകാരമാണ്. സൂര്യപ്രകാശത്തിൽ ഒലിവ് പച്ച,രാത്രിയിൽ അമീഥിസ്റ്റ്.പച്ചയും വയലറ്റും ഇത് മാറും. എത്ര പെട്ടെന്ന് നിറം മാറും എന്ന് അനുസരിച്ച് ഇതിന്റെ വില കൂടും. ട്യൂബ് ലൈറ്റും ബൾബ് ലൈറ്റും മാറി നോക്കി നിറം മാറ്റം മനസിലാക്കാൻ കഴിയും. അലക്സാണ്ടറൈറ്റും വൈഡൂര്യവും എല്ലാം ഒരേ ക്രിസോബറൈൽ(Chrysoberyl) ഫാമിലിൽ പെട്ടതാണ്. പച്ച പുല്ലിന്റെ നിറത്തിൽ നിന്നും സ്ട്രോബറിയുടെ ചുവപ്പിലേക്ക് വർണ വിത്യാസം വരുന്ന അലക്സാണ്ട്രൈറ്റ് ആണ് ഏറ്റവും വില കൂടിയതും ഭംഗിയുള്ളതും.

അലക്സാണ്ടർ ചക്രവർത്തി ജനിച്ച കാലത്ത് കണ്ടെത്തിയ രത്നം ആണ് അലക്സാണ്ടറൈറ്റ്. ഇത് ധരിച്ചത് കൊണ്ടാണ് ലോകം കീഴടക്കാൻ കഴിഞ്ഞത് എന്നും പറയപ്പെടുന്നു.

നിറം:- പച്ച, ചുവപ്പ്

ഗ്രഹം:- സൂര്യൻ, സൂര്യൻ

ലോഹം:- സ്വർണ്ണം, വെള്ളി

ഉപയോഗം :- നല്ല ഭാവി, സുഹൃത്തുക്കളെ വശീകരിക്കുന്നതിനും, സ്നേഹ ബന്ധം ദീർഘകാലം നിലനിർത്തുന്നതിനും, നയന രോഗങ്ങൾ, കരൾ സംബന്ധ രോഗങ്ങൾ.
പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596

Leave a Comment

Your email address will not be published. Required fields are marked *