രത്ന പരിചയം അദ്ധ്യായം – 31,ZIRCON സിർക്കോൺ
ജ്യോതിഷപരമായി കല, ധനം, സൗന്ദര്യം, ലൈംഗീകത എന്നിവയുടെ കാരകനായ ശുക്രന്റെ രത്‌നമായ വജ്രത്തിന്റെ ഉപരത്‌നമാണിത്. അബ്‌ലോ ഒരാളെ, ധനവാനും, സുന്ദരനും/സുന്ദരിയും ആക്കുന്നതിനും യൗവനവും സൗന്ദര്യവും കാത്തു സൂക്ഷിക്കുക, നല്ല കാഴ്ചശക്തി, സന്താനഭാഗ്യം, വീട്, ആഡംബരങ്ങൾ, വാഹനം, നല്ലഭാര്യ/ഭർത്താവ്, പ്രണയത്തിൽ വിജയം, ആകർഷണീയത, സമൂഹത്തിൽ മാന്യതയും നേതൃത്വവും അംഗീകാരവും തുടങ്ങിയവ പ്രദാനം ചെയ്യാൻ ഈ സുന്ദര രത്‌നത്തിന് കഴിയും. ധരിക്കുന്നവർക്ക് മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാനുള്ള ഒരു പ്രത്യേക കഴിവ് കൈവരുമെന്ന് പറയപ്പെടുന്നു. കൂടാതെ സിർകോൺ ധരിച്ചാൽ സുഖകരമായ ഉറക്കം, ഐശ്വര്യം, അധികാരം, അന്തസ്സ്, ധനം എന്നിവ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കലാപരമായ കഴിവ് വർദ്ധിക്കും, വിവാഹിതർക്ക് കുടുംബത്തിൽ ഐശ്വര്യം നിറയ്ക്കാനാകും, പകർച്ച വ്യാധികളിൽ നിന്നും രക്ഷപ്രാപിക്കാനും സഹായിക്കുന്ന രത്നമാണ് വജ്രത്തിളക്കമുള്ള സിർകോൺ. ഈ രത്നം ധരിച്ചാൽ ഇടി, മിന്നൽ എന്നിവ ഏൽക്കില്ലല്ലോ പുരാതനകാലത്ത് വിശ്വസിച്ചിരുന്നു. ഈ രത്നം ധരിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സിർകോൺ രത്നം കുറഞ്ഞത് മൂന്ന് കാരറ്റെങ്കിലും തൂക്കമുള്ളവ ധരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വിവാഹ കാലതാമസം ഒഴിവാക്കുന്നതിന് ജാതകം നോക്കാതെ തന്നെ ധരിക്കാവുന്ന രത്നമാണ് ഇത്. സ്വർണത്തിലോ വെള്ളിയിലോ കെട്ടി മോതിരമായോ ലോക്കറ്റയോ ധരിക്കാം. വിവാഹ കാലതാമസം ഒഴിവാക്കുന്നതിന് ജാതകം നോക്കാതെ തന്നെ ധരിക്കാവുന്ന രത്നമാണ് ഇത്. സ്വർണത്തിലോ വെള്ളിയിലോ കെട്ടി മോതിരമായോ ലോക്കറ്റായോ ധരിക്കാം. വിവാഹ കാലതാമസം ഒഴിവാക്കുന്നതിന് ജാതകം നോക്കാതെ തന്നെ ധരിക്കാവുന്ന രത്നമാണ് ഇത്. സ്വർണത്തിലോ വെള്ളിയിലോ കെട്ടി മോതിരമായോ ലോക്കറ്റായോ ധരിക്കാം.
സിർക്കോണിയം സിലിക്കററ്, തോറിയം, യുറാനിയം എന്നീ ധാതുക്കൾ കലർന്ന വജ്രം പോലെ തിളങ്ങുന്ന രത്നമാണ് സിർക്കോൺ.ഇവ പല നിറങ്ങളിലും ലഭ്യമാണ്. എങ്കിലും വെള്ള സിർക്കോൺ ആണ് ജ്യോതിഷപരമായി കൂടുതലും ഉപയോഗിക്കുന്നത്.ഇപ്പോൾ ഇവ കൂടുതലും ലഭിക്കുന്നത് ശ്രീലങ്ക, തായ്ലണ്ട്, ബർമ്മ, ആസ്‌ത്രേലിയ, കംബോഡിയ എന്നീ രാജ്യങ്ങളിലെ ഖനികളിൽ നിന്നാണ്.
നിറം:- വെള്ള
ഗ്രഹം:- ശുക്രൻ
ലോഹം:- സ്വർണ്ണം, വെള്ളി
ഉപയോഗം :- വ്യാപാരത്തിൽ വിജയം, നേർവഴി ചിന്ത, തുടർച്ചയായി സ്വലത ,ധൈര്യം, ഹൃദ്രോഗം, രക്തത്തിലെ കൊഴുപ്പ്, വാത സംബന്ധമായ അസുഖങ്ങൾ, പേക്കിനാവിൽ നിന്ന് മോചനം.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596