രത്ന പരിചയം അദ്ധ്യായം – 5, വൈഡൂര്യം CAT\’S EYE
കടബാധ്യതകൾ മൂലം പ്രതിസന്ധി നേരിടുന്ന സ്ഥാപന ഉടമകൾ, ഗൃഹസ്ഥന്മാർ, ഗൃഹസ്ഥകൾ എന്നിവർ ജാതകം പരിശോധിച്ച് വൈഡൂര്യം അനുകൂലമായി കാണുന്നുവെങ്കിൽ ആ വിധിപ്രകാരം ബാധ്യതകൾ തീരാനുള്ള വഴികൾ തെളിയുകയും, ബാധ്യതകളിൽ നിന്ന് മുക്തി നേടുകയും ചെയ്യും എന്ന് വിശ്വസിച്ചു പോരുന്നു.
വൈഡൂര്യം മാർജാരനയനം (പൂച്ചയുടെ കണ്ണ്) എന്ന പേരിലും അറിയപ്പെടുന്നു. കാരണം പൂച്ചയുടെ കണ്ണിന്റെ ആകൃതിയും നിറവുമാണ് ഈ അമൂല്യ രത്നത്തിന് ഉള്ളത്. വളരെ കടുപ്പമുള്ളതാണ്. പ്രകാശത്തിൽ പിടിക്കുമ്പോൾ ചലനമുള്ള തിളക്കം കാണപ്പെടുന്നു. പൂച്ചയുടെ സങ്കോചാവസ്ഥയിലുള്ള കൃഷ്ണ മണിയോടു സാദ്യശ്യം.ചാൽസിഡോണി വിഭാഗത്തിൽപ്പെടുന്നു. ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു.
നിറം:-ചാരനിറം, ഇളം സ്വർണ്ണ
തവിട്ട് ഗ്രഹം:-കേതു കേതു.
ലോഹം:-സ്വർണം, വെള്ളി
ഉപയോഗം :- ദൃഷ്ടിദോഷത്തിൽ നിന്ന് മോചനം, സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കും. വിദ്യാഭ്യാസ പുരോഗതി, വാഹന അപകടങ്ങൾ കുറയ്ക്കും, മൂത്രാശയ സംബന്ധമായ രോഗങ്ങൾ, നേത്രരോഗങ്ങൾക്ക് പ്രതിവിധി.
കാലസർപ്പദോഷം എന്ന പ്രതിഭാസം ഗ്രഹനിലയിൽ ഉള്ളവര്‍ രാഹുകേതുക്കൾ 6, 8, 12, 3 എന്നീ രാശികളിൽ ആണ് നില്‍ക്കുന്നത് എങ്കിൽ വൈഡൂര്യം ധരിക്കരുത്. അതുപോലെ കാലസർപ്പദോഷം മാറാനായി കേതുവിന്റെ വൈഡൂര്യവും രാഹുവിന്റെ ഗോമേദകവും ഒരുമിച്ച് ഒരു മോതിരത്തിൽ ധരിക്കരുത്.
രോഗശാന്തി
രോഗത്തിന്റെ പിടിയില്‍ നിന്ന് മുക്തി നേടി നല്ല ആരോഗ്യം ലഭിക്കാന്‍ ആളുകള്‍ വൈഡൂര്യം പതിവായി ധരിക്കുന്നു. ഈ രത്‌നം ഒരു വ്യക്തിയെ ദുഷിച്ച കണ്ണുകളില്‍ നിന്ന് സംരക്ഷിക്കാനും പ്രാപ്തമാണ്. മസ്തിഷ്‌കം, ആമാശയം, ഹൃദയം തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ പിടിയില്‍ വീഴാന്‍ നിങ്ങളെ അനുവദിക്കാതെ ഒരു തടസ്സമായും വൈഡൂര്യം പ്രവര്‍ത്തിക്കുന്നു. ക്യാന്‍സറില്‍ നിന്ന് മുക്തമാകാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു രത്‌നമാണ് വൈഡൂര്യം.
വൈഡൂര്യം ധരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും നേട്ടം നല്‍കുന്നു. വര്‍ധിച്ച ഓര്‍മ്മ, പഠനത്തോടുള്ള അഭിനിവേശം വളര്‍ത്തല്‍ എന്നിവ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈഡൂര്യം ധരിക്കാവുന്നതാണ്. മെമ്മറിയും മസ്തിഷ്‌ക ശക്തിയും മെച്ചപ്പെടുത്തുന്നതിന് വൈഡൂര്യം സഹായിക്കുന്നു. കൂടാതെ, ഒരു വ്യക്തിയുടെ കാഴ്ചപ്പാട് വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാണ്.
കേതുവിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമീപനം വൈഡൂര്യ മോതിരം അല്ലെങ്കിൽ പെൻഡന്റ് ധരിക്കുക എന്നതാണ്. എന്നാൽ നിങ്ങൾ വൈഡൂര്യമോ മറ്റേതെങ്കിലും രത്നമോ ധരിക്കാൻ തുടങ്ങാൻ കോൺസറ്റിംഗ് തേടുക.
വൈഡൂര്യം ധരിക്കുന്നതിലൂടെ നിങ്ങളുടെ ആത്മീയത വർദ്ധിക്കുന്നു. ആത്മീയതയെ ഉയർന്ന തലയിലേക്ക് കൊണ്ടുപോകാനും ലൗകിക മോഹങ്ങളിൽ നിന്ന് അകന്നുനിൽക്കാനും ഇത് ധരിക്കാം.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596