രത്ന പരിചയം അദ്ധ്യായം – 6, മരതകം EMARALD ബുദ്ധി
, വിദ്യ, കച്ചവടം എന്നിവയുടെ കാരകനായ ബുധന്റെ കല്ലാണ് മരതകം. അപ്രകാരം ഒരാളെ ബുദ്ധിമാനും പണ്ഡിതനും മിടുക്കനുമാക്കുന്നതിൽ മരതകത്തിന് കഴിവുണ്ട് . കൂടാതെ ഭാവനാശക്തി, വിദ്യാഭ്യാസം, മനോധൈര്യം, മനസമാധാനം, ഇണയെ വശീകരിക്കൽ, ഓർമ്മശക്തി, രോഗപ്രതിരോധശക്തി, ആരോഗ്യവും യൗവനവും കാത്തുസൂക്ഷിക്കുക, നല്ല കാഴ്ചശക്തി, വിഷജന്തുക്കളിൽ നിന്നും രക്ഷ, സന്താനഭാഗ്യം, പ്രേതബാധയിൽ നിന്നുള്ള രക്ഷ, കമ്മ്യൂണിക്കേഷൻസ് കഴിവുകൾ, സമൂഹത്തിൽ മാന്യതയും അംഗീകാരവും നൽകുന്നു.
സംസ്‌കൃതത്തില്‍ മരതക്, സൗപര്‍ണാ, സൗമ്യാ തുടങ്ങിയ പേരുകളുണ്ട്. ഹിന്ദിയില്‍ പന്നാ എന്നും പറയപ്പെടുന്നു. വസന്തകാലത്തിന്റെയും, പുനര്‍ജന്‍മത്തിന്റെയും, യ്യൗവനത്തിന്റെയും രത്‌നമായിട്ടാണ് മരതകം അറിയപ്പെടുത്. സൗന്ദര്യത്തിന്റെ പര്യായമായിരുന്ന ഈജിപ്ഷ്യന്‍ ചക്രവര്‍ത്തിനി ക്‌ളിയോപാട്ര മരതക രത്‌നങ്ങളുടെ ഒരു ആരാധികയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ക്രിസ്തുവിനുമുമ്പ് തന്നെ അറിയപ്പെടുന്ന മരതകം ആദ്യം ഖനനം ചെയ്തിരുന്നത് ഈജിപ്റ്റിലെ ഖനികളില്‍ നിന്നായിരുന്നു.
പച്ചനിറമുള്ള ഈ രത്നം വളരെ മൃദുവായ ഒരിനം കല്ല് ആണ്, ഇന്ത്യയിൽ ജയ്‌പൂർ, ഗോൽക്കൊണ്ട എന്നീ സ്ഥലങ്ങളിൽ ആണ് മരതകം കൂടുതലായി ലഭിക്കുന്നത്, നവരത്നങ്ങളിൽ ഒന്നാണ് മരതകം, തെക്കേ അമേരിക്കയും മരതകത്തിനു പേര് കേട്ട സ്ഥലമാണ്, വജ്രത്തെപ്പോലെ തന്നെ പ്രാധാന്യമുള്ള ചില മരതകങ്ങളും ലോകത്തുണ്ട്. അവ പട്രീഷ്യ, ദേവന്ശയാർ എന്ന പേരുകളിൽ അറിയപ്പെടുന്നു,
ശുക്രന്റെ രത്‌നമായ വജ്രം/വെള്ള സിര്‍ക്കോണ്‍/വെള്ള പുഷ്യരാഗം, ശനിയുടെ രത്‌നമായ ഇന്ദ്രനീലം എന്നിവ മരതകത്തിന്റെ കൂടെ ധരിക്കാവുതാണ്. മറ്റു രത്നങ്ങള്‍ പ്രത്യേകിച്ചും പവിഴം, മുത്ത്,മഞ്ഞപുഷ്യരാഗം എന്നിവ മരതകത്തോടൊപ്പം ധരിക്കാന്‍പാടുള്ളതല്ല.
Category:- Beryl variety
Formula:- (repeating unit)Be3Al2(SiO3)6
Crystal symmetry:-. (6/m 2/m 2/m) – dihexagonal dipyramidal
യൂണിറ്റ് സെൽ:- a = 9.21 Å, c = 9.19 Å; Z = 2
Colour:-gray
Planet:-mars കുജൻ ചൊവ്വാ
Metal:-gold,silver
ഉപയോഗം :-ജാതകത്തിൽ ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുംഭം ലഗ്നക്കാർക്ക് മരതകം ധരിക്കാം. കുംഭ ലഗ്നക്കാർക്ക് ബുധൻ അഷ്ടമാധിപൻ ആയതിൽ ജാതക പരിശോധന നടത്തി മാത്രം മരതകം ധരിക്കുക. പൊതുവിൽ മരതകം ദോഷം വരുത്തുന്ന ഒരു രത്നം അല്ല. എങ്കിലും ഗ്രഹനില നോക്കി അനുയോജ്യം എങ്കിൽ മാത്രം ധരിയ്ക്കുക.മരതകം ധരിച്ചാൽ പഠന നിലവാരം ഉയരും. കാര്യഗ്രഹണശേഷി വർധിക്കും. അതി രക്തസമ്മർദ്ദം കുറയും. നാഡീ സംബന്ധമായ (ന്യൂറോ) രോഗങ്ങൾ ശമിക്കും. ഉണർവും ഉന്മേഷവും ലഭിക്കും. സ്നേഹം, ആർദ്രത, സൗമ്യത എന്നിവ വർധിക്കും. ദേഷ്യം, മുൻകോപം, എടുത്ത് ചാട്ടം എന്നിവ കുറയും. ശരിയായ സ്നേഹവും, പ്രേമവും തിരിച്ചറിയാൻ സാധിക്കും. ചർമ്മ സംബന്ധമായ രോഗങ്ങൾക്ക് ശമനം ലഭിക്കും. ചർമ്മ സൗന്ദര്യം വർധിക്കും. അംഗലാവണ്യം വർധിക്കും. ഓർമ്മശക്തി വർധിക്കും, ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണുന്ന പ്രവണത കുറയും. ശാന്തമായ ഉറക്കം ലഭിക്കും. ബന്ധങ്ങൾ, സൗഹൃദങ്ങൾ എന്നിവ പരിപാലിക്കപ്പെടും. വർത്തമാനകാല ജീവിതത്തിലെ ടെൻഷന്‍ കുറയും. നല്ല വിധത്തിൽ ആശയവിനിമയം നടത്താൻ ശേഷി ലഭിക്കും. മത്സരപരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കാൻ ഇടവരും. ജീവിതത്തോടുള്ള ജാതകന്റെ ആഭിമുഖ്യം വർധിക്കും എന്നിങ്ങനെ വിവിധങ്ങളായ വിശ്വാസങ്ങൾ മരതകവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. തൊഴിൽ ഉന്നതിയ്ക്കായി, പത്രപ്രവർത്തകർ, സിനിമ, ടെലിവിഷൻ, നവമാധ്യമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, അധ്യാപകർ, അഭിഭാഷകർ, വാർത്താവിതരണ സ്ഥാപനത്തിലെ തൊഴിലാളികൾ, സാഹിത്യരംഗം, പ്രസിദ്ധീകരണ രംഗം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും മരതക രത്നധാരണം ഗുണപ്രദമാണ് എന്ന് വിശ്വാസം.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596