രത്ന പരിചയം അദ്ധ്യായം – 7, ഇന്ദ്രനീലം, INDRANEELAM.
പേര്, പ്രശസ്തി , ധനം, ആരോഗ്യം, സന്തോഷം, ജോലിയിൽ ഉന്നതി, ഗവർമെന്റ് അംഗീകാരങ്ങൾ, ധാരാളം വേലക്കാർ എന്നിവ ലഭിക്കാനുള്ള അനുകൂലതകൾ ഇന്ദ്രനീലം ധരിക്കുന്നതിന് ലഭിക്കുന്നതാണ്.റിയൽ എസ്റ്റേറ്റ്, കെട്ടിട നിർമ്മാണ സാമഗ്രികൾ, ഇരുമ്പുരുക്ക് വ്യവസായം, കമ്മീഷൻ, കൃഷി എന്നിവ ഈ ഭാഗ്യ രത്‌നമായി എന്നാൽ അതിന് അനുയോജ്യമെങ്കിൽ മാത്രം.
ഭാരതീയ സങ്കൽപമനുസരിച്ച് ശനി ഗ്രഹവുമായി ബന്ധപ്പെട്ട രത്‌നമാണ് ഇന്ദ്രനീലം. ഇത് ശനിപ്രിയ എന്നും പേരുണ്ട്. ഈ ശനിപ്രിയ യുറോപ്യൻ ഭാഷകളിലൂടെ സഞ്ചരിച്ച് ഇംഗ്ലണ്ടിൽ എത്തിയപ്പോൾ ശനിപ്രിയ സഫയറായി. കൊറണ്ടത്തിൽ അലൂമിനിയും ഒക്‌സൈഡ് ആണ് ധരാളമായുള്ളത്. അവയിൽ ഇരുമ്പിന്റെയും ടൈറ്റാനിയത്തിന്റെയും ഒക്‌സൈഡുകൾ ഒരു നിശ്ചിത അനുപാതത്തിൽ കലരുമ്പോൾ അതിനു നീല നിറം ലഭിക്കും. ഇവ കടുംനീല, സാധാരണ നീല, ഇളം നീല എണീ നിറങ്ങളിൽ ലഭിക്കുന്നു. ഭാരതത്തിൽ മഹാനദി, ബ്രഹ്മപുത്ര എന്നിവയുടെ തീരപ്രദേശങ്ങളിലും, ഹിമാലയം, കാശ്മീർ, സേലം എന്നിവയും ഭാരതത്തിന് പുറത്ത് ശ്രീലങ്ക, തായ്‌ലാൻഡ്, അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഖനികളിലും ഇന്ദ്രനീലം ലഭിക്കുന്നു. കടും നിറത്തിലുള്ളവ താരതമ്യേന വിലകുറഞ്ഞതും ഇളം നിറത്തിലുള്ളവ വിലകൂടിയതായി കാണപ്പെടുന്നു.
ഇടവലഗ്‌നക്കാർക്ക് ശനി ഭാഗ്യാധിപനും കർമ്മാധിപനുമാണ് യോഗകാരകനായ ശനിയുടെ രത്‌നം ധരിക്കുന്നതുമൂലം ഭാഗ്യാദി കർമ്മാദി ഗുണം ലഭിക്കും. ഇതോടുകൂടി വജ്രവും, മരതകവും കൂട്ടിധരിച്ചാൽ ഗുണഫലങ്ങൾ വർദ്ധിക്കുന്നതാണ്. മിഥുന ലഗ്നക്കാരുടെ ഭാഗ്യാധിപനാണ് ശനി മകര ലഗ്നത്തേക്കാൾ അധികം ശനിബലം ലഭിക്കുന്നത് കുംഭത്തിലായതു കൊണ്ട് ഇന്ദ്രനീലം ഗുണഫലങ്ങൾ ഏറും. ഇതോടൊപ്പം മരതകം കൂടി ധരിക്കാവുന്നതാണ്. തുലാലഗ്‌നക്കാർക്ക് ശനി യോഗകാരകനാണ് ഇന്ദ്രനീലത്തോടൊപ്പം മരതകം കൂടി ധരിച്ചാൽ ഗുണഫലങ്ങൾ കൂടുതൽ ലഭിക്കും. മകരം, കുംഭം ലഗ്നക്കാർക്ക് ശനി ലഗ്നാധിപനാണ് ഇന്ദ്രനീലം ധരിക്കുന്നതിനാൽ ഭൗതികസുഖവും ഐശ്വര്യവും വേണ്ടുവോളം ലഭിക്കും.ഇനി പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്ര ജാതർക്ക് ശനി അനിഷ്ടസ്ഥാനാധിപൻ അല്ലെങ്കിൽ ഇന്ദ്രനീലം ധരിക്കാവുന്നതാണ്. ശനി ദശകാലത്ത് ശനിയുടെ ദോഷങ്ങൾ കുറക്കുവാനായി ഇന്ദ്രനീലം ധരിക്കുക.ഏഴരശനിക്കാലത്ത് ഇന്ദ്രനീലം ധരിക്കുന്നതിനാൽ ശനിദോക്ഷം കുറയും. ശനി ധരിക്കുന്ന മൗഡ്യസ്ഥനായാൽ ശനി മറ്റേതെങ്കിലും തരത്തിൽ ദുർബലനായാൽ ഇന്ദ്രനീലം കഴിയും. പക്ഷെ ജാതകം നോക്കി ആവശ്യമെങ്കിൽ മാത്രം ധരിയ്ക്കുക.
നിറം:- നീല, രാജകീയ നീല, വെൽവെറ്റ് നീല, ആഴത്തിലുള്ള നീല ഗ്രഹം
:- ശനി ശനി
ലോഹം:- സ്വർണ്ണം, വെള്ളി, ഇരുമ്പ്
ഉപയോഗം : മനസമാധാനം, തെറ്റായ ചിന്തകളിൽ നിന്ന് മോചനം, ധീരത, കടബാധ്യതകളിൽ നിന്ന് മോചനം, വാതം, ഞരമ്പ് സംബന്ധമായ രോഗങ്ങൾ, സന്ധികൾക്കുണ്ടാകുന്ന വേദന, ചുഴലി രോഗം.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596