രത്ന പരിചയം അദ്ധ്യായം – 8, PEARL മുത്ത് ശ്രീലങ്ക
, ബംഗാൾ ഉൾക്കടൽ, മെക്സിക്കോ, ആസ്ട്രേലിയ, വെനിസ്വൽ പബ്ലിക് സമുദ്രങ്ങളിൽ മുത്ത് ധാരാളം കണ്ടു വരുന്നു. നമ്മുക്കു കിട്ടുന്ന മുത്തുകൾ മിക്കവാറും കൃത്രിമമായി ഉണ്ടാക്കുന്നവയാണ്. ഒറിജിനൽ മുത്തിന് കൃത്യമായ ആകൃതിയുണ്ടാവില്ല. ഈ സംസ്കരിച്ച മാർക്കറ്റിൽ ലഭിക്കുന്നത് ( കാൽച്ചേർഡ് ) കൃത്രിമ മുത്തുകളുമാണ്. ചിപ്പിയുടെ ഗർഭത്തിൽ ചില ദ്രവ പദത്ഥ ബിന്ദുക്കൾ കുത്തിവച്ചാൽ അത് മുത്തായിമാറും. ഇവയാണ് കാൽച്ചേർഡ് പേൾ. ഇവ ഗുണമുള്ളതാണ്.
മൊല്ലാക്സ് എന്ന സമുദ്രജീവിയിൽ നിന്നുമാണ് മുത്തുകൾ കിട്ടുന്നത്. ചിപ്പികൾക്കകത്താണ് ഇവയുടെ ജീവിതം. ചിപ്പിക്കുള്ളിൽ ചെറു പ്രാണികൾ, മണൽത്തരി കടന്നു മുതലായവ കൂടാറുണ്ടു്. അങ്ങനെ കടന്നു കൂടുന്നവയെ ഈ ജീവികൾ പുറന്തള്ളുവാൻ ശ്രമിക്കും. സ്വന്തം ഉമിനീരുകൊണ്ടു ആവരണം ചെയ്ത് നശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ഈ പ്രക്രിയ ചിലപ്പോൾ വർഷങ്ങളോളം നീണ്ടു നിൽക്കും. അതാണ് മുത്ത്. കാൽസ്യം കാർബണേറ്റ് ആണ് മുകളിൽ അടങ്ങിയിരിക്കുന്ന ധാതു.
തുലാ ലഗ്നക്കാരുടെ കർമ്മാധിപനാണ് ചന്ദ്രൻ. അബദ്ധ ചന്ദ്രൻ ബലഹീനനായാൽ മുത്ത് ധരിക്കാം. കർമ്മ ഗുണമുണ്ടാകും. വൃശ്ചിക ലഗ്നക്കാർക്ക് ഭാഗ്യാധിപനാണ് ചന്ദ്രൻ. അതിനാല് ചന്ദ്രൻറെ രത്നം ധരിച്ചാൽ ഭാഗ്യം വർദ്ധിക്കും. ധനലാഭം ക്ഷമ, ഉയർന്ന വിദ്യ, വിദേശയാത്ര, കിർത്തി, പ്രശസ്തി, തൊഴിലിൽ ഉയർന്ന എന്നിവയുണ്ടാകും. മീന ലഗ്നക്കാർക്കും മുത്ത് ധരിക്കാവുന്നതാണ് വ്യാഴത്തിൻറെ സുഹൃത്താണ് ചന്ദ്രൻ. സന്താന ഗുണം, ധനം, ബഹുമാനം, ബുദ്ധിശക്തി, ഓർമ്മ ശക്തി, ഊഹക്കച്ചവടത്തിൽ ലാദം, അപ്രതീക്ഷിത നേട്ടങ്ങൾ, മാനസിക സമാധാനം എന്നിവ ഫലം. ചന്ദ്രൻറെ ലോഹം വെളളിയായതിനാൽ മുത്ത് വെളിയിൽ ധരിക്കാം. 2 കാരറ്റ് മുതൽ 4 ക്യാരറ്റ് വരെയും അതിൽ കൂടുതലും ധരിക്കാം. മോതിരമായും ലോക്കറ്റ് ആയും മാലയായും ധരിക്കാവുന്നതാണ്.
നിറം:- വെളുപ്പ്, വെള്ള, പിങ്ക്, നീല, കറുപ്പ് ഗ്രഹം:- ചന്ദ്രൻ ലോഹം:- വെള്ളി, സ്വർണ്ണ ഉപയോഗം :
-മുത്ത് ധരിക്കുമ്പോൾ നല്ല ഉറക്കം ലഭിക്കും. ടിഷ്യൂ പ്രശ്നങ്ങൾ, ടെൻഷൻ, ആസ്തമ പോലുള്ള ശ്വാസരോഗങ്ങൾ, ചുമ, ജലദോഷം എന്നിവയ്ക്ക് ആശ്വാസമുണ്ടാകും. ബിസിനസ്സ് റിലേറ്റഡ് എൻജിനീയേഴ്സ്, മെറ്റലുമായി ബന്ധപ്പെട്ടവർ, സംഗീത ഉപകരണങ്ങൾ വായിക്കുന്നവർക്കും തൊഴിൽ ചെയ്യുന്നവർക്കും ഭാഗ്യരത്നമായി ഉപയോഗിക്കാം. ഉപരത്നങ്ങൾ ചന്ദ്രകാന്തം,വെള്ള ഒപ്പൽ, റോക്ക് ക്രിസ്റ്റൽ സ്ഥിതിചെയ്യുന്നു.
✍പ്രസൂൺ സുഗതൻ രാവണൻ , ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ, വാസ്തുശാസ്ത്ര പ്രചാരകൻ , കോട്ടയം . 9946419596