രത്ന ശാസ്ത്രം വ്യക്തി പ്രഭാവം വർദ്ധിപ്പിക്കുമോ ?

രത്ന ശാസ്ത്രം വ്യക്തിയുടെ പ്രഭാവം വർദ്ധിപ്പിക്കുമോ ?

പുരാതന കാലം മുതൽ ശ്രദ്ധിക്കാം. രാജാക്കൻമാരുടെ കിരീടം, ചെങ്കോൽ, സിംഹാസനം, തേർ, പടച്ചട്ട എന്നിവയിലും ഈ കാലഘട്ടത്തിൽ മെത്രാൻമാർ ബിഷപ്പ് നയിച്ച തിരുവസ്ത്രത്തിലും രത്നം പതിപ്പിച്ചിരിക്കുന്നത് കാണാം.
നാട്ടിലെ പ്രമാണികളായ ധനികരും , ബിസിനസ്സുകാരിൽ പലരും രത്ന മോതിരങ്ങൾ ധരിച്ചിട്ടുണ്ട്. എന്തിനാണ് അവർ പല കളറുകളിലുള്ള രത്നം ധരിച്ചിരിക്കുന്നത് എന്ന സംശയം തോന്നിയിട്ടുണ്ടായിരിക്കും നിങ്ങളിൽ പലർക്കും . രത്ന ധാരണ മാഹാത്മ്യം വിവരിച്ചു തരുന്ന ലേഖനങ്ങൾ കോർത്തിണക്കിയ പങ്ക് ഇന്ന് മുതൽ വായിച്ച് തുടങ്ങാം.

ലളിതമായി മനസിലാക്കാൻ ഇത്രമാത്രം ചിന്തിയ്ക്കുക. നിങ്ങൾക്ക് 9 വ്യക്തികളെ പരിചയം ഉണ്ട്. അവർ എല്ലാവരും സുഹൃത്തുക്കളല്ല. പക്ഷെ അവരിൽ ചിലർ നമ്മുടെ സുഹൃത്തുക്കളാണ്. നമ്മളോട് സ്നേഹം, കരുതൽ ഉള്ളവരെ നാം സുഹൃത്തുക്കളാക്കും. അപ്പോൾ അവർ നമ്മുടെ ഉന്നതി മുന്നിൽ കണ്ട് നമ്മുടെ ജീവിതത്തിൽ ഇടപെടലുകൾ നടത്തും. അത് പോലെ നമ്മുടെ ഗ്രഹസ്ഥിതിയിലെ യോഗകാരകനായ ഗ്രഹത്തെ കണ്ടെത്തി ആ ഗ്രഹത്തിന്റെ സ്വാധീനം നമ്മുടെ ജീവിത പുരോഗതിയ്ക്ക് ഉപയുക്തമാക്കാൻ ഏത് രത്നം, ആ രത്നം ഏത് വിരലിൽ ശരീരഭാരത്തിന്റെ അനുപാതത്തിൽ ധരിയ്ക്കണം എന്ന ചിന്തയിൽ നിന്ന് രത്നധാരണം എന്ന പ്രവൃത്തി സംഭവ്യമാകുന്നു. അതിന്റെ റിസൾട്ട് എന്താകും ? ജാതകനിൽ തെളിഞ്ഞ ബുദ്ധി, ശ്രേഷ്ഠമായ ചിന്ത എന്നിവ ഉടലെടുത്ത് പ്രവർത്തന മികവ് സമ്മാനിയ്ക്കുന്നു.
രണ്ട് ഉദ്ദാഹരണങ്ങൾ നോക്കാം.

1)രത്ന ധാരണത്തിലൂടെ IQ കൂട്ടാനാകുമോ?

സമാന പ്രായത്തിലൂടെ ഒരു കൂട്ടം വ്യക്തി കളെ ഒരു പ്രത്യേക പരീക്ഷയ്ക്ക് വിധേയരാക്കിയിൽ ഒരോരു
ത്തരുടേയും മാനസിക പ്രായം കണക്കാക്കാം.

IQ എന്താണ് എന്ന് നോക്കാം.
മാനസിക പ്രായം / കലണ്ടർ പ്രായം X 100
മാനസിക പ്രായം 30 ആയ ഒരു വ്യക്തി , അയാളുടെ ശരിയായ പ്രായം 40 എന്ന് കരുതുക 30/ 40 = 0.75 x 100 = 75
ഇതാണ് അയാളുടെ IQ

മന്ദബുദ്ധികളിൽ IQ 0 മുതൽ20 വരെയും ,
മഠയൻമാരിൽ IQ 20 മുതൽ 50 വരെയും ,
സാധാരണക്കാരിൽ IQ 90മുതൽ 110 വരെയും ,
ഉയർന്ന ബുദ്ധിശക്തി ഉള്ളവരിൽ IQ 110 മുതൽ 120 വരെയും ,
വളരെ ഉയർന്ന ബുദ്ധിശക്തി ഉള്ളവരിൽ IQ 120 മുതൽ 140 വരെയും ,
പ്രതിഭാശാലികളിൽ IQ 140 ന് മുകളിലും ആണ്.

ജനന സമയം കണക്കിലെടുത്ത് ഗ്രഹനിലയിൽ യോഗ്യനായ ഗ്രഹത്തിന്റെ സ്വാധീനം രത്നധാരണം കൊണ്ട് വർദ്ധിപ്പിയ്ക്കാൻ എളുപ്പമാണ്. അത് വഴി മാനസിക പ്രായം വർദ്ധിപ്പിച്ച് IQ വർദ്ധിപ്പിയ്ക്കാൻ കഴിയും. ബുദ്ധി വർദ്ധിയ്ക്കുമ്പോൾ കാര്യ ഗൗരവം കീയാത്മക എന്നിവ വർദ്ധിയ്ക്കും. പ്രവൃത്തി നന്നാകും . മനസിനെ ബുദ്ധികൊണ്ട് കീഴടക്കി കൂടുതൽ നേട്ടങ്ങളിലേയ്ക്ക് എത്തിയ്ക്കും.

2)രത്ന ധാരണത്തിലൂടെ ലൈംഗിക താത്പ്പര്യക്കുറവ് പരിഹരിക്കാനാകുമോ?

മനുഷ്യൻ ഭൂകമ്പങ്ങളെ അതിജീവിച്ചേക്കാം; മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം; പക്ഷേ കിടപ്പറയിലെ ദുരന്തംപോലെ അവനെ/അവളെ ദഹിപ്പിക്കുന്ന മറ്റൊന്നില്ല.” ലിയോ ടോൾസ്റ്റോയിയുടെ ഈ വാക്കുകൾ എത്ര പ്രാദ്ധാന്യമുള്ളതാണ്.

ദമ്പതികളിൽ സാധാരണ ഡിവോഷ്സിന് വരെ കാരണമായേക്കാവുന്ന ഒരു വില്ലൻ ആണ് ലൈംഗിക താത്പ്പര്യക്കുറവ്.

മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യൻ പ്രത്യുത്പാദനത്തിലുപരിയായി വിനോദത്തിന് അഥവാ ആസ്വാദനത്തിന് വേണ്ടിയാണ് കൂടുതലും ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. മനുഷ്യരുടെ രണ്ടാമത്തെ വിശപ്പ് എന്നൊക്കെ ലൈംഗികതയെ വിശേഷിപ്പിച്ചു കാണാറുണ്ട്. ലൈംഗികവികാരം ഉണ്ടാകുമ്പോൾ അനുഭവപ്പെടുന്ന സുഖാനുഭൂതി, സംഭോഗത്തിൽ ഉണ്ടാകുന്ന അത്യാനന്ദം, രതിമൂർച്ഛ, നിർവൃതി എന്നിവ മനുഷ്യർക്ക് പ്രധാനമാണ്.

ഭയം, വിഷാദം, ഉറക്കക്കുറവ്, ജോലി സ്ഥലത്തേ പ്രശ്നങ്ങൾ, ഉദ്ധാരണക്കുറവ്, ലഹരി ഉപയോഗം, പ്രമേഹം, തൈറോയിഡ് , ആവർത്തന വിരസത എന്നിങ്ങനെ പല കാരണങ്ങൾ നിരത്താനുണ്ടാകും. പുറത്തുപറയുവാൻ മടിക്കുന്നതിനാൽ ജീവിതകാലം മുഴുവൻ അസംതൃപ്തമായ ജീവിതം നയിക്കേണ്ടി വരുന്നവരുണ്ട്. ലൈംഗിക പ്രശ്നങ്ങൾ, അതു എന്തു തന്നെ ആയാലും പരിഹരിക്കപ്പെടാവുന്നതേയുള്ളൂ.

ചിലർക്ക് താത്പ്പര്യത്തിനൊത്ത ഇണയെ ലഭിയ്ക്കാത്തതാകാം ലൈംഗിക ദാരിദ്ര്യം ഉണ്ടാക്കുന്നത്.

അത് പോലെ തന്നെ ഒരു ഇണയെ വേദനിപ്പിക്കുന്ന ഒന്നാണ് അമിത ലൈംഗിക ആസക്തി. ഇതുമൂലം സാമ്പത്തിക നഷ്ടം, ബന്ധങ്ങളിലെ ഉലച്ചിൽ, വേർപിരിയൽ, ലൈംഗിക പീഡനങ്ങൾ എന്നിവ ഉണ്ടാകാം. ലൈംഗികാസക്തി അമിതമാകുന്നതിന് പല കാരണങ്ങൾ ഉണ്ട്. അത് എന്തും ആകട്ടെ.

വാസ്തവത്തിൽ വാർദ്ധക്യത്തിലെത്തിയ വ്യക്തികൾക്ക് പോലും സന്തോഷകരമായ ലൈംഗികജീവിതം സാധ്യമാണ് എന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ലൈംഗികപരമായ ഇത്തരം പല സാഹചര്യങ്ങളും മനുഷ്യരിൽ വേദന ഉളവാക്കുന്നു.

രത്നധാരണം കൊണ്ട് ലൈംഗിക പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളു. ജനനസമയം ജനന തീയതി ജനിച്ച സ്ഥലം നക്ഷത്രം ശരീരത്തിന്റെ ഏകദേശ ഭാരം എന്നീ വിവരങ്ങൾ മാത്രമാണ് പരിശോധനയ്ക്ക് ആവശ്യം. ഗ്രഹനില പരിശോധിച്ച് ഗ്രഹനിലയിൽ ശുക്രന്റെ യോഗവും ബലവും നോക്കി പ്രശ്നം മനസിലാക്കാം. ശുക്രന്റെ അഷ്ടവർഗ്ഗത്തിൽ ബിന്ദുക്കൾ കുറഞ്ഞിരുക്കുക, വിവാഹ സ്ഥാനത്തെ ഗ്രഹങ്ങൾക്ക് രശ്മികൾ കുറഞ്ഞിരിക്കുക ഇതൊക്കെ കാരണമാകാം.

വിവാഹസ്ഥാനത്തെ ഗ്രഹബന്ധം നവംശക ബന്ധം അധിപന്റെ അവസ്ഥ, പാപഗ്രഹബന്ധം, യോഗം, ദമ്പതികളുടെ ജാതകങ്ങൾ തമ്മിലുള്ള ചേർച്ചക്കുറവ്, ഗ്രഹനിലകളിലെ ചേർച്ചക്കുറവ് ഇവയെല്ലാം കാരണമാകാം. കാരണം കണ്ടെത്തുക എന്നതാണ് പ്രധാനം. കാരണത്തെ ഇല്ലാതാക്കിയാൽ കാര്യം എളുപ്പമാകും. രത്നധാരണം പരിഹാരമാണ്.
പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596

Leave a Comment

Your email address will not be published. Required fields are marked *