രാഹുകാലം സത്യമോ മിഥ്യയോ ?

രാഹുകാലം സത്യമോ മിഥ്യയോ ?
സൂര്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, ഗുരു, ശുക്രൻ, ശനി എന്നീ 7 ഗ്രഹങ്ങളെ ചേർത്താണു സപ്തഗ്രഹങ്ങൾ എന്നു പറയുന്നത്. ഇവയിൽ സൂര്യൻ ഒഴികെയുള്ള 6 ഗ്രഹങ്ങളും സ്വയം പ്രകാശിക്കുന്ന ഗ്രഹങ്ങളാണ്.

സൂര്യന്റെ പ്രകാശംകൂടി തട്ടുമ്പോൾ ഇവ കൂടുതൽ പ്രകാശിതമാകുന്നു. എന്നാൽ ഈ ഏഴെണ്ണത്തിനു പുറമേയുള്ള രണ്ടു ഗ്രഹങ്ങളാണു രാഹുവും കേതുവും. ഈ രണ്ടു ഗ്രഹങ്ങളും പ്രകാശമുള്ളവയല്ല. സൂര്യരശ്മികൾ തട്ടിയാലും ഇവ പ്രകാശിക്കുന്നില്ല. അതുകൊണ്ട് ഇവയെ തമോഗ്രഹങ്ങൾ എന്നാണ് വിളിക്കുന്നത്.

രാഹുവിൽ നിന്നുള്ള പ്രതികൂലം ഭൂമിയിൽ പതിക്കുന്ന സമയമാണു രാഹുകാലമായി കണക്കാക്കുന്നത്. ഏതാണ്ട് ഒന്നര മണിക്കൂറാണ് രാഹുകാലം. രാഹുവിന്റെ ഗ്രഹണപഥമനുസരിച്ചാണു രാഹുകാലസമയം ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കുന്നത്.

ഞായർ .4.30 – 6 പി.എം
തിങ്കൾ : 7.30 – 9 എ.എം
ചൊവ്വ: 3 – 4.30 പി.എം ബുധൻ :
12 -1.30 പി.എം വ്യാഴം :
1.30 – 3 പി,എം വെള്ളി :
10.30 എ എം – 12.30 പി.എം.
ശനി : 9 – 10.30 എ.എം

ഇങ്ങനെയാണു ഓരോ ആഴ്ച്ചയിലുമുള്ള രാഹുകാലസമയം. ഓരോ ദിവസത്തേയും ഉദയം , ദിനമാനം എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ സമയകണക്കിനു ആധികാരികത അവകാശപ്പെടാൻ കഴിയില്ല. മേൽപ്പറഞ്ഞ ഈ സമയത്ത് ചികിത്സകൾ ഒന്നും പാടില്ല, യാത്രകൾ തുടങ്ങരുത് എന്നു മാത്രമാണ് ശാസ്ത്ര നിർദ്ദേശം; രാഹുവിൽ നിന്നുള്ള പ്രതികൂല പ്രതികരണം ക്ലേശങ്ങൾ ഉണ്ടാക്കും എന്നാണ് വിശ്വാസം.

ഗ്രഹനിലയിൽ:

രാശിചക്രത്തിൽ രാഹുവിൻറെ ഇഷ്ടസ്ഥാനം 3, 6, 11 എന്നീ ഭാവങ്ങളും മിഥുനം രാശി ഉച്ചവും ധനു രാശി നീചവുമാണ്. ശനി മണ്ഡലത്തിനും വ്യാഴമണ്ഡലത്തിനും ഇടയിലാണ് രാഹു കേതുക്കളുടെ സ്ഥാനം. 18 വർഷം കൊണ്ടാണ് അവർ സൂര്യനെ ഒരു തവണ ചുറ്റി വരുന്നത്. ഒന്നര വർഷം ഒരു രാശിയിൽ രാഹു നിൽക്കും. ആ രാശിയുടെ ഏഴാം രാശിയിൽ ഇത്രയും കാലം കേതുവും ഉണ്ടാവും.
പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596

 

 

Leave a Comment

Your email address will not be published. Required fields are marked *