രോഗ നിർണ്ണത്തിന് ജ്യോതിഷം ചികിത്സയ്ക്ക് ആയുർവേദവും

രോഗ നിർണ്ണത്തിന് ജ്യോതിഷം ചികിത്സയ്ക്ക് ആയുർവേദവും
ജ്യോതിഷ പ്രകാരം രോഗത്തിന്‍ മൂലകാരണം പൂര്‍വ്വജന്മകൃതമായ പാപങ്ങളാണ്. അതിനാല്‍ ഔഷധസേവയ്ക്കൊപ്പം ജപഹോമദാനങ്ങളെ ആകുന്ന ദൈവിക പരിഹാരങ്ങളും ആവശ്യമാകുന്നു.

ജ്യോതിഷത്തിന്റെയും ആയുര്‍വേദത്തിന്റെയും ഉദ്ദേശ ലക്ഷ്യങ്ങള്‍ മനുഷ്യന് സുഖപുര്‍ണ്ണമായ ജീവിതം പ്രദാനം ചെയ്യുക എന്നതാണ്.

ആയു: കാമയമാനേന
ധര്‍മ്മാര്‍ത്ഥ സുഖസാധനം
ആയുര്‍വേദാപദേശ
ശ്രേഷ്ഠ വിധേയ: പരമം ദര:

എന്ന് ആയുര്‍വേദം അനുശാസിക്കുമ്പോള്‍

ആയുശ്ച ലോകയാത്രച ദ്വയമേതത
പ്രയോജനം ശാസ്ത്ര സ്യാസ്യ
എന്ന് ജ്യോതിഷം അനുശാസിക്കുന്നു.

ജ്യോതിഷശാസ്ത്രവും ആയുര്‍വേദവും ആയുസ്സിനെ നിലനിര്‍ത്തുക എന്ന ലക്ഷ്യം ഉള്‍ക്കൊള്ളുന്നു.ജ്യോതിഷപ്രകാരം രോഗങ്ങള്‍ പ്രധാനമായും മുന്ന് തരത്തില്‍. നിജം ശരീരം, ചിത്തം ഇവയുമായി ബന്ധപ്പെട്ടതാകുന്നു.രോഗശാന്തിക്കായി വ്രതം, ശിവപൂജ, സുബ്രഹ്മണ്യപൂജ, നക്ഷത്ര ശാന്തി അഥവാ ഗ്രഹശാന്തി, ആദിത്യ പൂജ, ആദിത്യ നമസ്കാരം, രത്നധാരണം തുടങ്ങിയവയും ഉണ്ടാകണം, കേവലം ഔഷധസേവ മാത്രം പോര എന്ന് സാരം.

ഒരു ഉദ്ദാഹരണം നോക്കാം.ഭാര്യയുടെ ഗ്രഹനിലയില്‍ എഴാം ഭാവാധിപനും ദാമ്പത്യ രതികാരകനായ ശുക്രനും ഉച്ചനാകുകയും (ഉദാഹരണത്തിന് ഇടവ ലഗ്നം, 9 ല്‍ ചൊവ്വ, 11 ല്‍ ശുക്രന്‍) ഭര്‍ത്താവിന്എഴാധിപനും കാരകനുമായ ശുക്രനും ബലഹീനമാകുകയും (ഉദാഹരണത്തിന് മിഥുനലഗ്നം വ്യാഴം 6 ല്‍ ബുധ മന്ദ നപുംസകയോഗത്തിലും ശുക്രന്‍ ചിങ്ങും രാശിസ്ഥാനീയോ, കന്നിരാശി സ്ഥിതിയോ, മൗഢ്യം ഉണ്ടാകുക) ചെയ്യുന്നു എന്ന് കരുതുക. ഇവിടെ സ്ത്രിക്ക് രതിതാല്‍പര്യധിക്യവും പുരുഷന്‍ ശാരീരികക്ഷമതാകുറവും വ്യക്തം. അപ്പോള്‍ വാജീകരണ ഔഷധങ്ങളായ നര സിംഹരസായനം, ധാതുപുഷ്ടിമോദകം, അജ്മാംസരസായനം, അശ്വഗന്ധാദിരസായനം, നാളികേരാസവം, രത്നധാരണം തുടങ്ങിയ ഫലപ്രദമായി പുരുഷനില്‍ ഉപയോഗപ്പെടുത്തിയാല്‍ ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കാനാകും.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *