വരുന്ന 6 മാസം ചിലർക്ക് മോശം സമയം.
വ്യാഴവും രാഹുവും ഒരുമിച്ച് വരുമ്പോഴാണ് ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നത്. ഇത് വരുന്ന ഏപ്രില്‍ മുതല്‍ ആറ് മാസത്തേക്ക് ചിലരെ വളരെ മോശമായി ബാധിക്കുന്നുണ്ട്. അശുഭകരമായ ഒരു യോഗമാണ് ഇത്. എന്തൊക്കെയാണ് ഇതിന്റെ ഫലമായി രൂപപ്പെടുന്ന ദോഷങ്ങള്‍ ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ !
എന്താണ് ഗുരുചണ്ഡാലയോഗം?
ഗുരുചണ്ഡാല ദോഷം എന്ന് പറയുന്നത് വ്യാഴവും (ഗുരു) രാഹു കേതു ഇവയിൽ ഏതെങ്കിലും ഒരു രാശിയിൽ ഒരുമിച്ച് നില്‍ക്കുമ്പോള്‍ രൂപപ്പെടുന്ന മോശം യോഗങ്ങളില്‍ ഒന്നാണ്. ഇത് വളരെ ദോഷകരമായ ഫലമാണ് ജാതകന് നല്‍കുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഗുരുവിന്റേയും കേതുവിന്റേയും സംയോജനം അനുകൂല ഫലങ്ങള്‍ നല്‍കുന്ന അപൂര്‍വ്വ സമയവും ഉണ്ടാവുന്നുണ്ട്. ഇതിനെയാണ് ഗണേശ യോഗം എന്ന് പറയുന്നത്. പലപ്പോഴും ഗുരുചണ്ഡാല യോഗത്തിന്റെ നേരെ വിപരീത ഫലമാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. ഗുരുചണ്ഡാല യോഗമുള്ളവര്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് എത്തുന്നു.
ഈ വർഷം 2023 , മേടം രാശിയിലാണ് ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നത്. മേടം രാശിയില്‍ വ്യാഴവും രാഹുവും ഒരുമിച്ച് വരുന്നു. ഈ അവസ്ഥയില്‍ ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നു. ഏപ്രില്‍ മുതല്‍ അടുത്ത ആറ് മാസത്തേക്ക് ഈ യോഗത്തിന്റെ സ്വാധീനം പലരിലും ഉണ്ടായിരിക്കും. ഇത് നിങ്ങളുടെ ജാതകത്തില്‍ വളരെയധികം ബാധിക്കുന്നു. ജാതക പ്രകാരം ഒരു വ്യക്തിക്ക് ഗുരുചണ്ഡാല യോഗം ഉണ്ടെങ്കില്‍ ആ വ്യക്തി കടന്നു പോവുന്ന ഏറ്റവും മോശം സമയമായിരിക്കും വരുന്ന ആറ് മാസം. ജീവിതത്തില്‍ വളരെയധികം തടസ്സങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ നിങ്ങളുടെ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തമെങ്കില്‍ പലപ്പോഴും യോഗത്തിന്റെ കാഠിന്യം അല്‍പം കുറയുന്നു.
ശദ്ധിക്കേണ്ട കാലയളവ്.
ഗുരുചണ്ഡാല യോഗം ഏപ്രില്‍ 23-നാണ് രൂപപ്പെടുന്നത്. രാഹു ഈ സമയം തന്നെ നിങ്ങളുടെ രാശിയില്‍ ഉണ്ടായിരിക്കുന്നു. ഈ സമയം മേടം രാശിയില്‍ രാഹുവും വ്യാഴവും കൂടിച്ചേര്‍ന്നാൽ ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യേണ്ടത്. ജന്മനാല്‍ ജാതകത്തില്‍ ഗുരു ചണ്ഡലയോഗം ഉള്ളവര്‍ അടുത്ത ആറുമാസം വളരെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഏപ്രില്‍ 23 മുതല്‍ ഒക്ടോബര്‍ 30 വരെ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ വളരെയധികം ദോഷകരമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കാം.
യോഗ ഫലം.
ജാതകത്തില്‍ ഗുരുചണ്ഡാല യോഗം ഉണ്ടെങ്കില്‍ ആ വ്യക്തി ലൗകിക സുഖങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവഴിക്കുന്നു. ഇത്തരം സുഖങ്ങളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നു. കൂടാതെ ആ വ്യക്തിയില്‍ എപ്പോഴും ഒരു നിഷേധാത്മക ചിന്ത നിലനില്‍ക്കുന്നു. ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടി എന്തും ചെയ്യാന്‍ ഇവര്‍ക്ക് മടി കാണുകയില്ല. അതിന് വേണ്ടി എന്ത് ചെയ്യുന്നതിനും ഇവര്‍ മുന്നിട്ടിറങ്ങുന്നു. ഗുരുചണ്ഡാല്‍ യോഗത്തിന്റെ സ്വാധീനത്തിലുള്ള ഒരു വ്യക്തി പലപ്പോഴും പണം സമ്പാദിക്കുന്നതിന് വേണ്ടി വളരെയധികം മോശം വഴികള്‍ തിരഞ്ഞെടുക്കുന്നു. അഹങ്കാരം ഇവരുടെ കൂടപ്പിറപ്പായി മാറുന്നു. ഏത് കാര്യത്തിലും അഹങ്കാരത്തോടെയും അഹന്തയോടേയും പെരുമാറുന്നതിന് ഇവര്‍ തയ്യാറാവുന്നു.
സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ തയ്യാറാവുന്നു. പലപ്പോഴും ഇവരുടെ അഹങ്കാരത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. നല്ലതും ചീത്തയും വേര്‍തിരിക്കുന്നതിനുള്ള മനസ്സിന്റെ സ്വാധീനം പലപ്പോഴും ഇവര്‍ക്ക് നഷ്ടപ്പെടുന്നു. ഇത് കൂടാതെ ഇവര്‍ പല സാഹചര്യങ്ങളിലും അക്രമാസക്തരായി മാറുന്നു. അമിത ദേഷ്യവും ഇവരെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. പലപ്പോഴും തന്റെ അഭിപ്രായം പുറത്ത് പറയാന്‍ സാധിക്കാതെ വരുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും തന്റെ അഭിപ്രായത്തെ വളരെ മോശമായി കാണുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രകോപനം ഉണ്ടാക്കുന്നു.
പരിഹാരങ്ങള്‍ ഇപ്രകാരം
ഗുരുചണ്ഡാല ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. ഗുരുചണ്ഡാല ദോഷം അനുഭവിക്കുന്ന വ്യക്തിയാണെങ്കില്‍ രുദ്രാക്ഷം ധരിക്കുന്നത് നല്ലതാണ് , ഏത് മുഖം എന്ന് തീർച്ചപ്പെടുത്തണം.ഇത് നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. കൂടാതെ ഗണേശനെ ദിനവും ആരാധിക്കുന്നതും നല്ലതാണ്. വിഷ്ണുഭഗവാനെ നിത്യവും പ്രാര്‍ത്ഥിക്കുകയും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് വ്യാഴാഴ്ച ദിവസങ്ങളില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യണം. ഇത് കൂടാതെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അന്നദാനം നടത്തുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
പ്രത്യേക നക്ഷത്രത്തിൽ ഉള്ളവർക്കല്ല മറിച്ച് ജാതകത്തിൽ ഗുരുചണ്ഡാല യോഗം ഉള്ളവർക്കാണ് ഈ കാലയളവിൽ മോശം ഫലങ്ങൾ ഉണ്ടാകുന്നത്. ജാതകം പരിശോധിച്ച് ഉപാസന മൂർത്തി പ്രീതി , ധനദേവതാ പ്രീതി എന്നിവ വരുത്തി വിശേഷാൽ രത്നധാരണം ചെയ്ത് മേൽപ്പറഞ്ഞ പരിഹാരങ്ങൾ കൂടി ചെയ്താൽ യോഗ തീവ്രത കുറയ്ക്കാം.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596